തിരുവനന്തപുരം: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിനിമാ ലോകത്തു നിന്നും പ്രതിഷേധം ഉയരുന്നതിനൊപ്പം അന്വേഷണവും നടന്മാരിലേക്ക് വ്യാപിക്കുകയാണ്. ഈ സംഭവത്തിന് പിന്നിൽ പല വിധത്തിലുള്ള ഗൂഢാലോചനകൾ ഉണ്ടെന്ന് നടി മഞ്ജു വാര്യർ തുറന്നു പറയുകയും ഉണ്ടായി. അന്വേഷണം പൾസർ സുനിയെ കേന്ദ്രീകരിച്ച് നീങ്ങുകയും ചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ക്രിമിനൽ കസ്റ്റഡിയിലാകുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എന്നാൽ, ക്വട്ടേഷൻ സംഘത്തിൽ പെട്ട ഇവരിൽ മാത്രം അന്വേഷണം ഒരുങ്ങരുതെന്ന് പറയുന്ന നിരവധി പേരുണ്ട്. അക്കൂട്ടത്തിലാണ് നാല് പെൺകുട്ടികളുടെ പിതാവ് കൂടിയായ നടൻ കൃഷ്ണ കുമാർ. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ അദ്ദേഹം പ്രതികളെ ശിക്ഷിക്കുന്ന കാര്യം പറഞ്ഞ് പൊട്ടിത്തെറിച്ചു.

ഇത്തരമൊരു ക്രൂരകൃത്യം ചെയ്തവനെയല്ല, ചെയ്യിപ്പിച്ചവനെയാണ് നമുക്ക് പിടിക്കേണ്ടത് എന്നാണ് കൃഷ്ണകുമാർ ചർച്ചയിൽ പറഞ്ഞത്. അഭിഭാഷകർ ഇത്തരക്കാരുടെ കേസുകൾ എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അഥമമായ പ്രവൃത്തി ചെയ്തവരെ തൂക്കിക്കൊല്ലുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന നോക്കുകയാണ് വേണ്ടത്. ഞാൻ പറയുന്നത് നിയമ പരമായി തെറ്റുകളുണ്ടാകാം എന്നാൽ, എല്ലാ പെണ്ണുകൾക്കും വേണ്ടിയാണെന്നും കൃഷ്ണ കുമാർ വ്യക്തമാക്കുന്നു.

ഇതൊരു വികാര പ്രകടനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ശക്തമായ നിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ കൂടുതൽ സജീവമായിരിക്കണം. ഈ ചർച്ച ഇവിടെ കൊണ്ട് അവസാനിപ്പിക്കകുയല്ല വേണ്ടതെന്നും കൃഷ്ണകുമാർ പറയുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രിമാർ പോലും ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ഈ കൂട്ടായ്മ നിലനിൽക്കണം. ശക്തമായ നിയമം ഉണ്ടാകണമെന്നം ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

അതേസമയം ആ സിനിമാ മേഖലയുടെ ഇപ്പോഴുള്ള സ്വഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന വിനുവിന്റെ ചോദ്യത്തിനും കൃഷ്ണ കുമാർ ശരി പറഞ്ഞു. പല പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും സംഘടനകൾ ഇത്തരം പ്രശ്‌നങ്ങൾ ഒരുമിച്ചിരുന്ന് തീർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ പോകും എന്ന് ഭയന്നു നിന്നിട്ട് കാര്യമില്ലെന്നുമാാണ് കൃഷ്ണകുമാർ പറഞ്ഞത്. നടിമാർ മാത്രമല്ല ഇത്തരം ബ്ലാക്‌മെയ്‌ലിംഗിന് ഇരയായിട്ടുള്ളത്. മറ്റു പലരുമുണ്ട്. നടന്മാരും സംവിധായകരുമെല്ലാമുണ്ട്. ഇത്തരം ക്രിമിനലുകൾ സിനിമാ മേഖലയെയും ബാധിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ തുറന്നു പറഞ്ഞു.

പിതാവിന്റെ വാക്കുകളെ പിന്തുണച്ച് നടി കൂടിയായ മകൾ അഹാനയും ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നിട്ടുണ്ട്.