- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ രോഗമുക്തി സിനിമയാക്കി അച്ഛൻ; പതിനാലു കോടി മുടക്കി മൂന്നു ഭാഷകളിൽ ഇറക്കുന്ന ചിത്രം പതിനൊന്നിനു തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും; കൃഷ്ണത്തിന്റെ നായകനായി തൃശൂരിലെ വ്യവസായി ബലറാമിന്റെ മകൻ അക്ഷയ് തന്നെ
തൃശൂർ: അപൂർവ്വ രോഗങ്ങൾ പിടിപെട്ട് ഒടുവിൽ മുക്തി നേടിയെന്ന സന്തേഷ വാർത്തകൾ പലപ്പോഴും നാം കേൾക്കാറുണ്ട്. എന്നാൽ മകനു പിടിപെട്ട അപൂർവ്വ രോഗത്തിൽ നിന്നുള്ള മുക്തി അച്ഛൻ 'കൃഷ്ണം' എന്ന പേരിൽ സിനിമയാക്കി അതിലൂടെ സമൂഹത്തിലേക്ക് സന്ദേശമെത്തിക്കുകയാണ്. സിനിമയിൽ അഭിനയിക്കുന്നതിനും കഥ പറയുന്നതിനുമൊക്കെ മകനെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം പകിനൊന്ന് കൃഷ്ണ തിയേറ്റുറകളിലേക്കെത്തും. തൃശൂർ ജില്ലയിലെ വ്യവസായി ആയ പി എൻ ബലറാം മകൻ അക്ഷയുടെ ഹൃദയുവുമായി ബന്ധപ്പെട്ടുണ്ടായ രോഗം ചികുത്സിച്ചു ഭേദമായതോടെയാണ് സിനിമയിലൂടെ കഥ പറഞ്ഞ് ഇത്തരം രോഗമുള്ളവരെ ചികിത്സിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്നിരിക്കുന്നത്. അക്ഷയുടെ പതിനെട്ടം വയസ്സിൽ അനുഭവിച്ച ശാരീരിക ദുരന്ധത്തെയാണ് കൃഷ്ണത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. മലായാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്. എന്നാൽ ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത് അക്ഷയ് ആണെങ്കിലും മകനെ മുഴുവൻ സമയവും സിനിമിക്കു പിന്നിൽ വിടാൻ ബലറാം ഉദ്ദേശിക്കുന്നില്ല.
തൃശൂർ: അപൂർവ്വ രോഗങ്ങൾ പിടിപെട്ട് ഒടുവിൽ മുക്തി നേടിയെന്ന സന്തേഷ വാർത്തകൾ പലപ്പോഴും നാം കേൾക്കാറുണ്ട്. എന്നാൽ മകനു പിടിപെട്ട അപൂർവ്വ രോഗത്തിൽ നിന്നുള്ള മുക്തി അച്ഛൻ 'കൃഷ്ണം' എന്ന പേരിൽ സിനിമയാക്കി അതിലൂടെ സമൂഹത്തിലേക്ക് സന്ദേശമെത്തിക്കുകയാണ്.
സിനിമയിൽ അഭിനയിക്കുന്നതിനും കഥ പറയുന്നതിനുമൊക്കെ മകനെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം പകിനൊന്ന് കൃഷ്ണ തിയേറ്റുറകളിലേക്കെത്തും. തൃശൂർ ജില്ലയിലെ വ്യവസായി ആയ പി എൻ ബലറാം മകൻ അക്ഷയുടെ ഹൃദയുവുമായി ബന്ധപ്പെട്ടുണ്ടായ രോഗം ചികുത്സിച്ചു ഭേദമായതോടെയാണ് സിനിമയിലൂടെ കഥ പറഞ്ഞ് ഇത്തരം രോഗമുള്ളവരെ ചികിത്സിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്നിരിക്കുന്നത്.
അക്ഷയുടെ പതിനെട്ടം വയസ്സിൽ അനുഭവിച്ച ശാരീരിക ദുരന്ധത്തെയാണ് കൃഷ്ണത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. മലായാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്. എന്നാൽ ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത് അക്ഷയ് ആണെങ്കിലും മകനെ മുഴുവൻ സമയവും സിനിമിക്കു പിന്നിൽ വിടാൻ ബലറാം ഉദ്ദേശിക്കുന്നില്ല. തന്റെ ജീവിതം സന്ദേശമാക്കി ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ് ചിത്രത്തിലൂടെ ബലറാം പ്രവർത്തികമാക്കുന്നത്.
കാമ്പസ് സൗഹൃദത്തിന്റെയും അച്ഛൻ മകൻ ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് ബാബുവാണ്. അക്ഷയെ കൂടാതെ സായികുമാർ, ശാന്തി കൃഷ്ണ, ഐശ്വര്യ ഉല്ലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. പതിനാല് കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചിത്രത്തിൽ സിനിമയെക്കാൾ സിനിമ നൽകുന്ന സന്ദേശമാണ് ലക്ഷ്യമെന്ന് ബലറാം പറയുന്നു. മകനുണ്ടായ രോഗത്തിൽ നിന്നുമുള്ള രക്ഷപ്പെടൽ അത്ഭുതകരമാണെന്ന് ഡോക്ടർമാർ പറഞ്ഞാതായും അദ്ദേഹം പറഞ്ഞു.
താൻ സിനിമയിൽ നിന്നും ലാഭമൊന്നും പ്രതീക്ഷിക്കുന്നില്ല. തന്റെ മകനുണ്ടായതു പോലെ അപൂർവ്വ രോഗം ആർക്കെങ്കിലും ഉണ്ടങ്കിൽ അവർക്കു സൗജന്യമായുള്ള ചികിത്സ നൽകുന്നതിലേക്കുള്ള സദ്ദീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും ബലറാം പറഞ്ഞു. ഇതിനായി സിനിമ തിയേറ്ററിൽ എത്തുന്ന സമയത്ത് അപേക്ഷാഫോമുകളും ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.