വാഷിങ്ടൺ: അമേരിക്കയിൽ വ്യാപകമായിരിക്കുന്ന വംശീയാക്രമണങ്ങളെ കുറിച്ചു അന്വേഷിക്കുന്നതിന് ഇരുപാർട്ടികളേയും ഉൾപ്പെടുത്തികമ്മീഷൻ രൂപം നൽകണമെന്ന് ഇല്ലിനോയ്‌സിൽ നിന്നുള്ള കോൺഗ്രസുമാൻരാജകൃഷ്ണമൂർത്തി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ചുള്ള 53 കോൺഗ്രസ് അംഗങ്ങൾ ഒപ്പിട്ട ബിൽ യുഎസ്കോൺഗ്രസിൽ രാജാകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചതായികൃഷ്ണമൂർത്തിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിൽപറയുന്നു.വംശീയതയുടേയും മതത്തിന്റേയും ലിംഗ വ്യത്യാസത്തിന്റേയും പേരിൽസമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന അക്രമ പ്രവർത്തനങ്ങളുടെവെളിപ്പെടുത്തലാണ് ഇങ്ങനെയൊരു ബിൽ അവതരിപ്പിക്കുന്നതിന്
തീരുമാനിച്ചതെന്ന് കൃഷ്ണമൂർത്തി പറഞ്ഞു.

വിഭാഗീയ പ്രവർത്തനങ്ങളെക്കുറിച്ചു പഠിച്ചു തീരുമാനമെടുക്കുന്നതിന് ലൊഎൻഫോഴ്‌സ്‌മെന്റ് സിവിൽ റൈറ്റ്‌സ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടുആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് കമ്മീഷന്റെ രൂപീകരണത്തിലൂടെലക്ഷ്യമിടുന്നതെന്നും കൃഷ്ണമൂർത്തി അറിയിച്ചു.യുഎസ് കോൺഗ്രസിൽസുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്നതിന് ഇന്ത്യൻ വംശജനായകൃഷ്ണമൂർത്തിയുടെ പങ്ക് നിർണ്ണായകമാണ്2018 ൽ കാലാവധി അവസാനിക്കുന്ന യുഎസ് കോൺഗ്രസ് അംഗം വീണ്ടും ജനവിധി തേടുന്നതിനുള്ള ഒരുക്കങ്ങൾആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ വംശജരുടെ ഏതൊരാവശ്യവും അനുഭാവപൂർവ്വം കേൾക്കുന്നതിനുംപരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും കൃഷ്ണമൂർത്തി വളരെതാല്പര്യമെടുക്കുന്നത് വളരെയധികം പ്രശംസ നേടിയെടുത്തിട്ടുണ്ട്.