- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കാൻസർ: ജീവിതം ഇവിടെ അവസാനിക്കുന്നില്ല
കൊറോണ വൈറസ് ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയപ്പോഴും ചെറിയൊരു വിഭാഗം തികഞ്ഞ നസ്സം ഗതയോടെയാണ് ഈ മഹാമാരിയെ നോക്കിക്ക-ത്. മനുഷ്യ ജീവനെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്ന ക്യാൻസറെന്ന രോഗത്തിന് വിധേയരായി ജീവിതാശ നശിച്ചവർക്ക് കൊറോണ വൈറസോ കോവിഡോ ഒരു വിഷയമായിത്തോന്നുക അസംഭാവ്യം.
ലോകത്ത് പ്രതിവർഷം 1.4 കോടി ആളുകൾക്ക് അർബുദ രോഗബാധയുണ്ടാകുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. വികസിത രാജ്യങ്ങളിൽ 2025-ൽ ഉണ്ടാകുന്ന മരണങ്ങളിൽ രണ്ടിലൊന്നും ക്യാൻസർ മൂലമാകുമത്രേ. അങ്ങനെ മനുഷ്യരാശിക്ക് പേടി സ്വപ്ന മായ കാൻസറിന്റെ നാൾ വഴികളും അനുബന്ധവിഷയങ്ങളും അന്വേഷണത്വരയോടെ വിലയിരുത്തുന്ന കൃതിയാണ് നൗഷാദ് മുഹമ്മദ് എഴുതിയ 'കാൻസർ, ജീവിതം ഇവിടെ അവസാനിക്കുന്നില്ല'.
ഈ കൃതിയെ വിലയിരുത്തുമ്പോൾ സ്വാഭാവികമായും മുന്നേ ഉയർന്നു വരുന്ന ചോദ്യം ഇത്തരമൊരു ഗ്രന്ഥമെഴുതാൻ നൗഷാദ് മുഹമ്മദിന്റെ യോഗ്യത എന്തെന്നായിരിക്കും. ഇദ്ദേഹമൊരു ഭിഷഗ്വരനോ, ഈ രോഗത്തെപ്പറ്റി പഠനം നടത്തിയ ശാസ്ത്രജ്ഞനോ അല്ല. പക്ഷേ അവരെക്കാൾ യോഗ്യത ഇക്കാര്യത്തിൽ ഈ ഗ്രന്ഥകാരനുതന്നെയാണ്. ഒട്ടും സംശയമില്ല, ഈ മാരക രോഗത്തിന്റെ കരാള ഹസ്തങ്ങളാൽ പിടി മുറുക്കപ്പെട്ട് പിന്നീട് പഴുതടച്ച വിദഗ്ധ ചികിത്സകൊും സർവോപരി ആത്മധൈര്യം കൊണ്ടും രോഗമുക്തി നേടുകയും തുടർ ചികിത്സ കൾ കൊണ്ട് നിത്യ ജീവിത വ്യവഹാരത്തിൽ ആു മുഴുകുകയും ചെയ്ത വ്യക്തി എന്ന ഒറ്റക്കാരണം പോരേ സംശയ നിവൃത്തിക്ക്?
ഹിംസാത്മകതയുടെ പ്രതിരൂപമായ കാൻസറിന്റെ വിവിധ വകഭേദങ്ങൾ, രോഗാണുക്കൾ മനുഷ്യരിൽ എത്തിച്ചേരുന്ന വ്യത്യസ്ത മാർഗ്ഗങ്ങൾ, വ്യതിരിക്ത മായ ചികിത്സാ വിധികൾ, ചികിത്സയിലേക്കെത്തിക്കുന്ന പരീക്ഷണ നിരീക്ഷണങ്ങൾ, രോഗികളുടെ ഭക്ഷണചര്യ, രോഗാനന്തര പരിചരണം തുടങ്ങി എല്ലാം മേഖലകളെയും സമഗ്രമായി വിലയിരുത്തുന്നുണ്ട് രചയിതാവ്. ഒപ്പം രോഗമുക്തി നേടിയ നിരവധി പ്രശസ്തരുടെ ജീവിത കഥകൾ ഉദ്ധരിച്ച് കാൻസർ ബാധിച്ചാൽ ജീവിതം അവസാനിക്കുന്നില്ല എന്ന പരമമായ സത്യത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു.
സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതപ്പെട്ട ഈ കൃതി, ചികിത്സകരന്റെയോ ശാസ്ത്രജ്ഞന്റെയോ വിരസമായ വാചാടോ പങ്ങൾക്കപ്പുറം വായനക്കാരന്റെ ഹൃദയത്തെ അഗാധമായി സ്പർശിക്കും, അതിനാൽത്തന്നെ രോഗത്തെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും തീരെ വിരസ മായി തോന്നിയേക്കാവുന്ന വിവരണ ങ്ങൾക്ക് വായനാ ക്ഷമത കൂടുകയും ചെയ്യും.
കൃഷ്ണൻ ചേലേബ്ര - മുതിർന്ന മാധ്യ മപ്രവർത്തകൻ
നൗഷാദ് മുഹമ്മദ് : 91-9142010100