കൊച്ചി: കൃഷ്ണപ്രിയയുടെ വേർപാട് താങ്ങാനാവാതെ ജന്മനാട്. സഹായ ഹസ്തവുമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുനാട് മുഴുവൻ ഒപ്പം നിന്നിട്ടും ജീവൻ രക്ഷിക്കാനാവത്തതിന്റെ സങ്കടത്തിലാണ് ആയവന കപ്പിലാംചോട് നിവാസികൾ.

നൊന്തുപ്രസവിച്ച മക്കളെ കാണാൻ കാത്തുനിൽക്കാതെയായിരുന്നു 24 കാരി കൃഷ്ണപ്രിയ ഇന്നലെ ഉച്ചകഴിഞ്ഞ് ജിവൻവെടിഞ്ഞത്.ആയവന കപ്പിലാംചോട് പാലനിൽക്കുംപറമ്പിൽ പ്രവിണിന്റെ ഭാര്യയാണ് കൃഷ്്ണപ്രിയ. പ്രസനത്തെത്തെത്തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും തുടർന്ന് അബാധാവസ്ഥിലാവുകയുമായിരുന്നു.ജനുവരി 29ന്് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് കൃഷ്ണപ്രിയ ആദ്യ പ്രസവത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.

പിറ്റേന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.അണുബാധയെത്തുടർന്ന് രക്ത സമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർന്നാണ് ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സിസേറിയനിലൂടെയായിരുന്നു പ്രസവം. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം.

കൃഷ്ണപ്രിയയുടെ ഭർത്താവ് പ്രവീൺ ഡ്രൈറാണ്. കാഞ്ഞിരപ്പിള്ളി തമ്പലക്കാട് ഷാജി -അനിത ദമ്പതികളുടെ മകളാണ് കൃഷ്ണപ്രിയ.പിതാവ് ഷാജി ആരോഗ്യപ്രശ്നങ്ങളാൽ വലയുകയായിരുന്നു. അമ്മ പശുവിനെ വളർത്തിയാണ് കുടുംബം നോക്കിയിരുന്നത്. ഇതെ തുടർന്ന് ചികിൽസയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.ഇത് മനസിസിലാക്കിയ നാട്ടുകാർ ചികത്സച്ചെലവ് കണ്ടെത്തുന്നതിനും മറ്റ് സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി രംഗത്തിറങ്ങുകയായിരുന്നു.

60 യൂണിറ്റ് രക്തം കൃഷ്ണപ്രയിക്കുവേണ്ടി നാട്ടുകാർ ചേർന്ന് സ്വരൂപിച്ചിരുന്നു.ഇതിൽ 35 യൂണിറ്റ് രക്തം ഉപയോഗിക്കുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്തദാതാക്കളെ കണ്ടെത്തി,വാഹനം സംഘടിപ്പിച്ച് ആലുവയിലെ ആശുപത്രയിൽ എത്തിച്ചിരുന്നത്.
ഗുരുതര അവസ്ഥ കണക്കിലെടുത്ത് കൃഷ്ണപ്രിയയുടെ ചികത്സയ്ക്കായി രാജഗിരി ആശുപത്രി അധികൃതർ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ മൃതദ്ദേഹം ആയവനയിലെ വീട്ടിൽ എത്തിച്ചിരുന്നു.വിവരമറിഞ്ഞ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ നിരവധിപേരെത്തി. ഇന്ന് രാവിലെ 10.30 കൃഷ്ണപ്രയയുടെ ബന്ധുക്കളെത്തി,മൃതദ്ദേഹം സ്വദേശമായ കാഞ്ഞിരപ്പിള്ളിയിലേയ്ക്ക് കൊണ്ടുപോയി.സംസ്‌കാരം വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.സഹോദരൻ അനന്തു.