ലോകത്ത് ഇടയ്ക്കിടെ ചെറുതും വലുതുമായ നിരവധി സൗന്ദര്യമത്സരങ്ങൾ നടക്കുകയും അതിൽ നിന്ന് നിരവധി സുന്ദരികളെ വിജയികളായി തെരഞ്ഞെടുക്കുന്നുമുണ്ട്. അതിലാരാണ് ഏറ്റവും സുന്ദരിയെന്ന കാര്യത്തിൽ കാഴ്ചക്കാർക്കും ആരാധകർക്കും പലപ്പോഴും സന്ദേഹങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുമുണ്ട്. എന്നാൽ ഇനി അത് വേണ്ടെന്നാണ് റഷ്യക്കാരിയായ സുന്ദരിയും സൂപ്പർമോഡലുമായ ക്രിസ്റ്റീന പൈമെനോവയുടെ ലക്ഷക്കണക്കിന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.

ഹോട്ട് പാന്റ്‌സ്, ഷോർട്ട് സ്‌കർട്ടുകൾ എന്നിവ ധരിച്ച് നിൽക്കുന്ന ക്രിസ്റ്റീനയുടെ ഹോട്ട് ഫോട്ടോയ്ക്ക് 315,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സാണുള്ളത്. ഈ ഫോട്ടോ ഫേസ്‌ബുക്കിൽ ലൈക്ക് ചെയ്തിരിക്കുന്നാകട്ടെ 2.1 ദശലക്ഷം പേരുമാണ്.

ലോകത്തിലെ ഏറ്റവും സുന്ദരിയാ പെൺകുട്ടിയാണിവളെന്ന് പറയുന്നതിൽ തെറ്റൊന്നുമില്ലെന്ന് ഇപ്പോൾ ബോധ്യമായില്ലേ...?. എന്നാൽ ക്രിസ്റ്റീനയെ സംബന്ധിച്ച ഒരേയൊരു കാര്യത്തിലാണ് വിമർശകർ സ്വരമുയർത്തുന്നത്. അതായത് ഈ കൊച്ചുലോകസുന്ദരിക്ക് വെറും ഒമ്പത് വയസ്സുമാത്രമെ പ്രായമുള്ളൂ എന്നാണവർ കണ്ടെത്തുന്ന ഒരേയൊരു പോരായ്മ.

ലക്ഷക്കണക്കിന് ആരാധകരുമായി റഷ്യയിലെയും അതിലുപരി ലോകത്തിലെ തന്നെയും പുതുതാരമായി ഉദിച്ചുയർന്നിട്ടും വിമർശകർ ഇവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അനർഹമായ പരിഗണനയാണ് ക്രിസ്റ്റീനയ്ക്ക് ലഭിച്ചതെന്നാണവർ ആരോപിക്കുന്നത്. ഈ ഒമ്പത് കാരിയുടെ അമ്മയായ ഗ്ലികെറിയ ഷിറൊകോവ മുൻ മോഡലാണ്. ചില പുരുഷന്മാർ അവളുടെ കാൽ കണ്ട് ബേബി എന്നാണ് കമന്റിട്ടിരിക്കുന്നത്. അവളെ ഒരു കുട്ടിയോടുള്ള കൗതുകത്തോടെയാണ് ലക്ഷക്കണക്കിന് പേർ ഇഷ്ടപ്പെടുന്നതെന്നാണ് വിമർശകരുടെ പക്ഷം. അല്ലാതെ ആരാധനയല്ലെന്നും അവർ വാദിക്കുന്നുണ്ട്.

മോസ്‌കോ സ്വദേശിയായ ക്രിസ്റ്റീന മൂന്നാംവയസ്സ് മുതൽ മോഡലിങ് രംഗത്തുണ്ട്. വോഗ്, അർമാനി, ഡോൽക് ആൻഡ് ഗബ്ബാന എന്നീ പ്രശസ്ത ബ്രാൻഡുകളുടെ മോഡലായി തിളങ്ങിയിട്ടുമുണ്ട്. ക്രിസ്റ്റീനയുടെ പിതാവ് മുൻ അന്താരാഷ്ട്ര ഫുട്‌ബോളറായ റഷ്യൻ പിമെനോവാണ്. 2002ലെ ലോകകപ്പിൽ അദ്ദേഹം റഷ്യക്ക് വേണ്ടി കളിച്ചിരുന്നു.

ക്രിസ്റ്റീന ഈ ഫോട്ടോ ഒറ്റയ്ക്ക് പോസ്റ്റ് ചെയ്തതായിരിക്കില്ലെന്ന് നിരവധി ആരാധകർ അവളുടെ അമ്മയെ ഓർമപ്പെടുത്തുന്നുമുണ്ട്. ക്രിസ്റ്റിന അമ്മയോടൊപ്പമാണ് മോഡലിംഗിന് പോകാറുള്ളതെന്ന് അവളുടെ ഫേസ്‌ബുക്ക് പേജ് വ്യക്തമാക്കുന്നു. കുട്ടികൾക്ക് യോജിച്ച രീതിയിലുള്ള കണ്ടന്റുകൾ മാത്രമെ ക്രിസ്റ്റീനയുടെ പേജിൽ ഷെയർ ചെയ്തിട്ടുള്ളുവെന്ന് ഈ പേജ് വ്യക്തമാക്കുന്നുണ്ട്. ക്രിസ്റ്റീനയുടെ വയസ്സിന് യോജിക്കാത്ത വിധത്തിലുള്ള വീഡിയോകളോ ചിത്രങ്ങളോ ഇതിൽ പോസ്റ്റ് ചെയ്യുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുമെന്നും പേജിന്റെ റൂളിൽ പറയുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ക്രിസ്റ്റീനയുടെ പ്രസ്തുത ഹോട്ട് ചിത്രം കുട്ടികളെ പീഡിപ്പിക്കുന്നവരെ ആകർഷിക്കുമെന്നാണ് വിമർശകർ ആരോപിക്കുന്നത്.