കൊച്ചി: എല്ലാ റോഡുകളും കൃതിയിലേയ്ക്ക് എന്ന അവസ്ഥയായിരുന്നു ഇന്നലെ(മാർച്ച് 4). വാരാന്ത്യമായതിനാൽ പരീക്ഷാച്ചൂട് അവഗണിച്ചുംപതിനായിരക്കണക്കിന് കുട്ടികളും മുതിർന്നവരുമാണ് ഇന്നലെ കൃതിപുസ്തകമേളയ്ക്കെത്തിയത്. മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെപ്പേർ കൃതിസന്ദർശിച്ചതായി സംഘാടകർ അറിയിച്ചു.

ഇന്നലെ മാത്രം 80,000-നുമേൽ ആളുകൾസന്ദർശിച്ചെന്നാണ് കണക്ക്. സ്റ്റാളുകൾക്കിടയിൽ ധാരാളം തുറന്നസ്ഥലമിട്ടുള്ള രൂപകൽപ്പനയായതിനാൽ തിരക്കേറിയിട്ടും സന്ദർശകർക്ക്‌ബു ദ്ധിമുട്ടനുഭവപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. പുസ്തകമേളയുടെ പേരിൽആളുകൾക്ക് നിന്നു തിരിയാൻ ഇടമില്ലാത്ത വിധം മറ്റു കച്ചവട സ്ഥാപനങ്ങൾനിറച്ച മേളകൾ കണ്ടു ശീലിച്ച നഗരവാസികൾക്ക് കൃതി പുതിയ അനുഭവമായി.

മറ്റെല്ലാ പ്രചാരണങ്ങൾക്കുമുപരി ആളുകൾ തമ്മിൽ പറഞ്ഞറിഞ്ഞാണ് കൂടുതൽ പേരുമെത്തുന്നത്. വന്നവർ തന്നെ വീണ്ടും സന്ദർശിക്കുന്നതും കുറവല്ല.പുസ്തകങ്ങളുടെ അന്തസ്സ് തിരിച്ചുപിടിച്ച മേളയെന്നാണ് എഴുത്തുകാരനായ വി. കെ.ആദർശ് മേളയെ വിശേഷിപ്പിച്ചത്. ചെറുകിട പ്രസാധകർക്ക് മികച്ച പ്രാധാന്യംലഭിച്ചതും ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.

മീനമാസത്തിലെ സൂര്യനെ ചെറുക്കാനെന്നതിലുപരി പുസ്തകങ്ങളോടുള്ള ആദരമെന്ന നിലയിലാണ് എക്സിബിഷൻ ഹാൾ പൂർണമായും ശീതികരിച്ചത്. ഇതോടൊപ്പം ഒരുനിശ്ചിത ദിശയിൽ മാത്രം നീങ്ങാൻ അനുവദിക്കുന്നതിനു പകരം സന്ദർശകർക്ക്അ വരവർക്കിഷ്ടമുള്ളപോലെ മുന്നോട്ടും പിന്നോട്ടും നീങ്ങാൻ കഴിയുന്നതുംമേളയ്ക്ക് ആഗോള നിലവാരം നൽകുന്നു.

അഭൂതപൂർവമായ സാംസ്‌കാരിക പരിപാടികളും മേളയെ ജീവസ്സുറ്റതാക്കുന്നു. പത്തുദിവസവും വൈകീട്ട് നടക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾക്കു പുറമെ ദിവസംതോറും വിവിധ വേദികളിൽ പുസ്തകപ്രകാശനങ്ങൾ, പുസ്തകവായനകൾ, കാവ്യകേളി,ചർച്ചകൾ, സംവാദങ്ങൾ, ബുക്ക് പിച്ചിങ് എന്നിവയും അരങ്ങേറുന്നു. മലബാർപലഹാരങ്ങൾ മുതൽ രാമശ്ശേരി ഇഡലിയും ഷാപ്പുകറികളും വരെ വിളമ്പുന്നഫുഡ്ഫെസ്റ്റും കൃതിയെ ജനകീയമാക്കിയിട്ടുണ്ട്.

കൃതിയിൽ ഇന്ന്: പൊട്ടിച്ചിരിക്കാം, മലബാർ കഥകളുമായി

കൊച്ചി: 1960-കളോടെ ഇല്ലാതായിപ്പോയ പയക്കംപറച്ചിൽ എന്ന രസികൻ കലാരൂപത്തിന്‌രണ്ടു മൂന്നു വർഷത്തെ പ്രയത്നം കൊണ്ടാണ് അനുഗ്രഹീത നടൻ ബിനോയ് നമ്പാലവീണ്ടും ജീവൻ കൊടുത്തത്. മലബാറിന്റെ നാട്ടുഭാഷയിൽ അവതരിപ്പിപ്പെടുന്ന ഈഏകാഭിനയ നർമപരിപാടി ഏറെ ചിരിക്കാനും അതിലേറെ ചിന്തിക്കാനും പ്രരണയായിരുന്നതാണ്. പൂർണ മികവുകളോടെ അതിനെ പുനർജീവിപ്പിക്കാൻ കഴിഞ്ഞുഎന്നതാണ് ബിനോയ് നമ്പാലയുടെ വിജയം. ഇന്ന് വൈകിട്ട് 7 മണിക്കാണ് കൃതിപുസ്തകോത്സവ വേദിയോടു ചേർന്നുള്ള കലോത്സവ വേദിയിൽ വ്യത്യസ്തമായ ആറുകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ബിനോയ് അരങ്ങു തകർക്കുക.

പ്രശസ്ത നാടകപ്രവർത്തകനും തിരക്കഥാകൃത്തുമായ ഗോപൻ ചിദംബരത്തിന്റെ സഹായത്തോടെ ബിനോയ് തന്നെ വികസിപ്പിച്ചെടുത്തതാണ് ഇതിന്റെ സ്‌ക്രിപ്റ്റ്എന്നതും ശ്രദ്ധേയമാണ്. ഗോപൻ ചിദംബരം സംവിധാനം ചെയ്ത ഈ പയക്കം പറച്ചിലിന്‌തോമസ് ജോ നൽകുന്ന നൽകുന്ന പശ്ചാത്തല സംഗീതവും ഏറെപ്രശംസിക്കപ്പെട്ടിരുന്നു. ഇന്ത്യൻ റുപ്പി, ആട് 2 തുടങ്ങിയ സിനിമകളിലുംഅഭിനയിച്ചിട്ടുള്ള ബിനോയിയുടെ അസാമന്യ അഭിനയമികവാണ് പയക്കം പറച്ചിലിന്റെഏറ്റവും വലിയ ആകർഷണം.

പയക്കം പറച്ചിലിനു മുമ്പ്, ആറു മണിക്ക് ആരംഭിക്കുന്ന ഗസൽ സന്ധ്യയിൽനാലായിരത്തതി ലേറെ വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പിന്നണിഗായിക സോണി സായി ഗസലുകൾ പാടും. പ്രശസ്തമായ ഹിന്ദി-ഉറുദു ഗസലുകൾക്കൊപ്പംഗസൽച്ഛായയുള്ള മലയാള സിനിമാഗാനങ്ങളും സോണി സായി അവതരിപ്പിക്കും.

ഒരു കുട്ടിക്ക് ഒരു കട്ട - കുട്ടികളുണ്ടാക്കുന്നു അനുദിനം വളരുന്ന കൃതിയുടെ
പശ്ചാത്തലം

കൊച്ചി: പരീക്ഷാച്ചൂടിനിടയിലും കൃതി സന്ദർശിക്കാൻ മാതാപിതാക്കളെനിർബന്ധിക്കുന്ന കുട്ടികൾക്ക് അതിനൊരു കാരണം കൂടി - അവിടെ അവരെഓരോരുത്തരേയും ഒരു ചതുരം കാത്തിരിക്കുന്നു. അവരുടെ കലാപരവും സാഹിത്യപരവുമായകഴിവുകൾ അവതരിപ്പിക്കാൻ ഉദ്ദേശിച്ചാണ് വേദിയുടെ പുറത്തുള്ള പഗോഡയിൽ ഈചതുരങ്ങൾ ഒരുക്കിയിട്ടുള്ളത്. അതിലവർക്ക് വരയ്ക്കാം, കുഞ്ഞുകവിത എഴുതാം,മിനിക്കഥ എഴുതാം - അങ്ങനെകൃതിയുടെ നിത്യവും വളരുന്ന ചിത്രവേദിയുടെ ഭാഗമാകാം.കടുത്ത ചൂട് കണക്കിലെടുത്ത് വൈകുന്നേരങ്ങളിലാണ് ഈ പരിപാടി നടക്കുന്നത്.

യുപി, ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി ഞാൻ കണ്ട കൃതി എന്ന വിഷയത്തിൽ മലയാളത്തിലും Krithi in my eyes എന്ന വിഷയത്തിൽ ഇംഗ്ലീഷിലുംഉപന്യാസമത്സരവുമുണ്ട്. കൃതിയിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച്എഴുതാനുള്ള ഈ മത്സരത്തിലെ ഒന്നാം സ്ഥാനം നേടുന്ന കുട്ടികൾക്ക് 10,000 രൂപമതിക്കുന്ന ഡിസി കിഴക്കേമുറി സമ്മാനവും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപമതിക്കുന്ന സമ്മാനവും നൽകും. ഉപന്യാസ മത്സരത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് അശ്വതി 95446 57886