കൊച്ചി: വാർഷികപരിപാടിയായി കേരള സർക്കാർ തുടക്കമിടുന്ന കൃതി പുസ്തക-സാഹിത്യോത്സവത്തിന്റെ ഒന്നാം പതിപ്പ് ഇന്ന് (മാർച്ച് 1) വൈകീട്ട് 7 മണിക്ക്‌കൊച്ചി മറൈൻഡ്രൈവിലെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരുടെ സഹകരണസംഘമായതിലൂടെ പുസ്തകപ്രസാധകരംഗത്ത് ആഗോള വിസ്മയവും കേരളത്തിന്റെ അഭിമാനവുമായ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് (എസ്‌പിസിഎസ്) സഹകരണ വകുപ്പിനു കീഴിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌മേള സംഘടിപ്പിക്കുന്നത്.

കൊച്ചി ധരണി അവതരിപ്പിക്കുന്ന കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെ ,ഉത്സവസദൃശമായ  ചടങ്ങുകൾക്ക് വൈകീട്ട് 5 മണിക്ക് തുടക്കമാവും. സഹകരണ, ടൂറിസം,ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്നഉ ദ്ഘാടനച്ചടങ്ങ് 7 മണിക്ക് ആരംഭിക്കും. പ്രൊഫ. എം. കെ. സാനു ഫെസ്റ്റിവൽപ്രഖ്യാപനം നടത്തും. ജനറൽ കവീനർ എസ്. രമേശൻ സ്വാഗതമാശംസിക്കും. സഹകരണവകുപ്പുമന്ത്രിയുടെ അധ്യക്ഷ പ്രസംഗത്തിനും ഫെസ്റ്റിവൽ രക്ഷാധികാരി എം. ടി.വാസുദേവൻ നായരുടെ ഫെസ്റ്റിവൽ സന്ദേശത്തിനും ശേഷമാണ് ഉദ്ഘാടനച്ചടങ്ങ്. ഒരുകുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലെ പുസ്തകക്കൂപ്പണുകളുടെ വിതരണോദ്ഘാടനംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. പ്രൊഫ. കെ. വി. തോമസ് എംപിപുസ്തകമേളയുടെ ഗൈഡ് പ്രകാശനം ചെയ്യും.

എസ്‌പിസിഎസ് പ്രസിദ്ധീകരിക്കുന്ന ഇ എംഎസിന്റെ നിയമസഭാ പ്രഭാഷണങ്ങളുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം മുൻസാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ. ബേബി നിർവഹിക്കും. മേയർ സൗമിനിജയിൻ, ഹൈബി ഈഡൻ എംഎൽഎ, ജോൺ ഫെർണാണ്ടസ് എംഎൽഎ, മലയാള മനോരമഎഡിറ്റർ ഫിലിപ്പ് മാത്യു, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. പി.വീരേന്ദ്രകുമാർ, മേളയുടെ ക്രിയേറ്റീവ് ഡയറക്ടർ ഷാജി എൻ. കരുൺ, ജിസിഡിഎ ചെയർമാൻ സി. എൻ. മോഹനൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞുക്കൃഷ്ണൻ, എസ്‌പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻഎന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. കേരള സഹകരണ സംഘം രജിസ്ട്രാർ ഡോ. ജി.സജിത് ബാബു ഐഎഎസ് നന്ദി രേഖപ്പെടുത്തും.

മറൈൻ ഡ്രൈവിൽ സജ്ജീകരിക്കുന്ന 425 അടി നീളവും 100 അടി വീതിയുമുള്ള ആഗോളനിലവാരമുള്ളതും ജർമൻ നിർമ്മിതവുമായ ശീതികരിച്ച ഹാളിലാണ് പുസ്തകമേളഅരങ്ങേറുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര മികച്ച രീതിയിൽ ഒരു പുസ്തകമേളസംഘടിപ്പിക്കുപ്പെടുന്നത്.ജനറൽ - ഇംഗ്ലീഷ്, ജനറൽ - മലയാളം, സയൻസ് ടെക്നോളജി അക്കാദമിക്,കുട്ടികൾക്കുള്ള പുസ്തകങ്ങൾ എന്നിങ്ങനെ നാല് വിഭാഗത്തിലായി ഇന്ത്യയിൽനിന്നും വിദേശത്തു നിന്നുമുള്ള എൺപതോളം പ്രസാധകർ നേരിട്ടെത്തുന്ന വമ്പൻപുസ്തകമേളയ്ക്കാണ് കൊച്ചി സാക്ഷ്യം വഹിക്കുക. പെൻഗ്വിൻ റാൻഡംഹൗസ്, വൈലി,ഹാർപർ കോളിൻസ്, പെർമനന്റ് ബ്ലാക്ക്, ആമസോ വെസ്റ്റ്ലാൻഡ്, പാന്മാക്മില്ലൻ, ഓറിയന്റ് ബ്ലാക്ക്സ്വാൻ, ഗ്രോളിയർ, സ്‌കോളാസ്റ്റിക്,ഡക്‌ബിൽ, അമർചിത്രകഥ, ചിൽഡ്രൻസ് ബുക്സ് ട്രസ്റ്റ്തുടങ്ങിയവർക്കൊപ്പം കേരളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയിൽപങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ വിഭാഗത്തിൽ മാത്രംഒന്നരലക്ഷത്തോളം പുസ്തകങ്ങളുണ്ടാകും.

ഇരുന്നൂറോളം സ്റ്റാളുകളിലായി പ്രസാധകർക്കൊപ്പംകേരളത്തിലെ സഹകരണമേഖലയിൽ നിന്നുള്ള തിളങ്ങുന്ന നാമങ്ങളായ ദിനേശ്, റെയ്ഡ്കോ,പള്ളിയാക്കൽ, ഊരാളുങ്കൽ എന്നീ സ്ഥാപനങ്ങളും എസ്എസ് സി ഫെഡറേഷന്റെആയുർധാര, കേരള മീഡിയാ അക്കാദമി, ടൂറിസം വകുപ്പ്, മുസിരിസ് ഹെറിറ്റേജ്പദ്ധതി, ആർക്കൈവസ് വകുപ്പ് എന്നിവയും മേളയിലുണ്ടാകും.മേള നടക്കുന്ന ഹാളിനകത്തെ ചുവരുകൾ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെമലയാളത്തിലെ മൺമറഞ്ഞ 250-ൽപ്പരം എഴുത്തുകാരുടെ ഛായാചിത്രങ്ങളാലുംവിശദീകരണകുറിപ്പുകളാലും അലങ്കരിക്കും. ഈ എഴുത്തുകാരുടെ ശബ്ദശകലങ്ങൾകേൾക്കുവാനുള്ള സൗകര്യവും ഹാളിൽ ഒരുക്കും. പുസ്തകപ്രകാശനം, ചർച്ചകൾ,
വായന എന്നിവയ്ക്കായി 150 പേർക്കിരിക്കാവുന്ന വേദിയും കുട്ടികൾക്കുള്ള പരിപാടികൾക്കായി  നൂറോളം പേർക്കിരിക്കാവുന്ന വേദിയും പ്രത്യേകംസജ്ജീകരിക്കും. കാരുണ്യം കാർട്ടൂണിലൂടെ എന്ന മുദ്രാവാക്യവുമായിസംഘടിപ്പിക്കുന്ന  കാരിക്കേച്ചർ കോർണറിൽ സന്ദർശകരുടെ കാരിക്കേച്ചറുകൾവരച്ചു നൽകുന്നതിലൂടെ സമാഹരിക്കുന്ന തുക ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ളമുഖ്യമന്ത്രിയുടെ നിധിയിലേയ്ക്ക് കൈമാറും. മേള നടക്കുന്ന ദിവസങ്ങളിൽഅമ്പതിലേറെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും.

മലയാളസാഹിത്യത്തിന്റെ ഇതിഹാസഭൂമിയായ തസ്രാക്കിൽ നിന്നുള്ള ഫോട്ടോഗ്രാഫു കളുടെപ്രദർശനവും ചിത്രകാരൻ കെ. ജി. ബാബു വരച്ച അമ്പതോളം സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങളുടെ പ്രദർശനവും ഹാളിൽ നടക്കും. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പും ഉണ്ടായിരിക്കും. ഒരു കുട്ടിക്ക് ഒരുപുസ്തകം പദ്ധതിയിലൂടെ സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ വരുന്ന സ്‌കൂൾവിദ്യാർത്ഥികൾക്ക് നൽകുന്ന 250 രൂപയുടെ വീതമുള്ള 1 കോടി രൂപ മതിക്കുന്നകൂപ്പണുകൾ മാറ്റി പുസ്തകം വാങ്ങാനുള്ള സൗകര്യം വിവിധ സ്റ്റാളുകളിൽലഭ്യമാകും. കുട്ടികൾക്ക് നൽകാനുള്ള കൂപ്പണുകൾ വ്യക്തികൾക്കുംസ്ഥാപനങ്ങൾക്കും വാങ്ങാനുള്ള സൗകര്യവും പ്രവേശന കവാടത്തിൽ ഒരുക്കും.

പുസ്തകമേള നടക്കു ഹാളിനുന്ന പുറത്ത് ഇരുവശത്തുമായി സജ്ജീകരിക്കു വേദികളിൽ1500-പേർക്കിരിക്കാവു ഒരിടത്ത് പത്തു ദിവസവും വൈകുന്നേരം കലാമണ്ഡലംഗോപിയാശാൻ, ഉഷാ നങ്ങ്യാർ, ഡോ. എം. ചന്ദ്രശേഖരൻ, ടി. എം. കൃഷ്ണ മുതൽദേബാഞ്ജൻ ചാറ്റർജി, അഗം ബാൻഡ് തുടങ്ങിയവർ അവതരിപ്പിക്കുന്ന അതിഗംഭീകലാപരിപാടികളും മറ്റൊരിടത്ത് രാവിലെ 11 മുതൽ രാത്രി 9 വരെ രാമശ്ശേരി ഇഡലിമുതലുള്ള തനത് കേരളീയ വിഭവങ്ങളും ഉത്തരേന്ത്യൻ, അറേബ്യൻ വിഭവങ്ങളുംവിളമ്പുന്ന ഫുഡ് ഫെസ്റ്റും അരങ്ങേറും.

ആർട് ഫെസ്റ്റിൽ ഇന്ന് (ബോക്സ് ഐറ്റം)
കേരളത്തിന്റെ സാംസ്‌കാരിക തനിമയും മതസൗഹാർദ്ദവും വിളിച്ചോതുന്ന
വൈവിധ്യമാർന്ന കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെയാണ് കൃതി 2018പുസ്തകോത്സവത്തിന്റെ ഭാഗമായ കൃതി കലോത്സവം തുടങ്ങുന്നത്. പ്രശസ്തരായ ധരണിസ്‌കൂൾ ഓഫ് പെർഫോമിങ് ആർട്സ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയിൽ മോഹിനിയാട്ടം, ഒപ്പന, മാർഗംകളി, മലബാർ കോൽക്കളി, പരിചമുട്ടുകളി,ശീതങ്കൻ തുള്ളൽ, തിരുവാതിരക്കളി തുടങ്ങിയ വൈവിധ്യമാർ നൃത്തരൂപങ്ങൾസംഗീതത്തിന്റെ അകമ്പടി യോടെ ചേതോഹരമായ നൃത്തച്ചുവടുകളുമായി വേദിയിലെത്തും.മതസൗഹാർ സന്ദേശവുമായി 'വന്ദേമാതരം' എന്ന നൃത്തരൂപം ധരണിയിലെ ഇരുപതിലേറെനർത്തകർ ഒത്തുചേർന്നാണ് അവതരിപ്പിക്കുക. മറൈൻ ്രൈഡവിലെ അന്താരാഷ്ട്ര പുസ്തോകോത്സവവേദിക്കു സമീപം തയ്യാറാക്കിയിട്ടുള്ള ഹാളിലാണ് കൃതി കലോത്സവംഅരങ്ങേറുക. വൈകിട്ട് അഞ്ചു മണിക്കാണ് നൃത്തപരിപാടികൾ ആരംഭിക്കുക.

പുസ്തകോത്സവത്തിന്റേയും സാഹിത്യോത്സവത്തിന്റേയും വിവരങ്ങൾ
www.krithibookfest.com,  www.krithilitfest.com എന്നീ വെബ്സൈറ്റുകളിൽ
ലഭ്യമാണ്.