- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിന് തിരി കൊച്ചിയിൽ തിരി തെളിഞ്ഞു; വിവിധ വിഷയങ്ങളിൽ പ്രശസ്ത എഴുത്തുകാരും വിദഗ്ധരും പങ്കെടുക്കുന്ന സെഷനുകൾ ഇന്നു മുതൽ 10 വരെ ബോൾഗാട്ടിയിൽ
കൊച്ചി: ആദിയിൽ വചനമുണ്ടായിരുന്നുവെന്നും വചനം ദൈവമായിരുന്നുവെന്നും വേദപുസ്തകം പറയുന്നത് ഓർമിപ്പിക്കാനാണ് കൃതി വിജ്ഞാന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനത്തിനു താനെത്തിയതെന്ന് പ്രശസ്ത മറാത്തി എഴുത്തുകാരൻ കിരൺനഗാർക്കർ പറഞ്ഞു.എഴുതുന്നവർക്ക് വാക്കാണ് ദൈവം. നാലു വയസ്സുവരെ മാത്രംമാതൃഭാഷയിൽ പഠിച്ച് പിന്നീട് ഇംഗ്ലീഷ്മാധ്യമത്തിലേയ്ക്ക് തിരിഞ്ഞതിനാൽചെറുപ്പത്തിൽത്തന്നെ മാതൃ ഭാഷയുമായുള്ള ബന്ധം മുറിഞ്ഞു പോയിരുന്നു. പിന്നീട്മക്കളെ മാതൃഭാഷ പഠിപ്പിക്കേണ്ട സന്ദർഭത്തിലാണ് എനിക്കും എന്റെ ഭാഷ ഓർമവന്നത്. പിന്നീട് പരിശ്രമിച്ച് ആദ്യനോവൽ തന്നെ മാതൃഭാഷയിലെഴുതി. ഇന്ത്യയിലെ ഭാഷകൾ അതീവ സമ്പന്നമാണെന്നും ഓരോരുത്തരും കുട്ടിക്കാലത്തുതന്നെ മൂന്നോ നാലോഭാഷകൾ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെപ്പറ്റി വളരെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കൾപറഞ്ഞറിഞ്ഞിരുന്നു. സമ്പൂർണ വിദ്യാഭ്യാസത്തിന്റേയും നല്ല വായനക്കാരുടേയുംനാടാണ് കേരളം. ഇവിടെ വന്ന് സ്ഥിരതാമസമാക്കാൻ പറ്റിയിരുന്നെങ്കിൽ അതുചെയ്തേനെ. മൂംബൈക്കാരനായ എനിക്ക് കേരളത്തോട് അസൂയയ
കൊച്ചി: ആദിയിൽ വചനമുണ്ടായിരുന്നുവെന്നും വചനം ദൈവമായിരുന്നുവെന്നും വേദപുസ്തകം പറയുന്നത് ഓർമിപ്പിക്കാനാണ് കൃതി വിജ്ഞാന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനത്തിനു താനെത്തിയതെന്ന് പ്രശസ്ത മറാത്തി എഴുത്തുകാരൻ കിരൺനഗാർക്കർ പറഞ്ഞു.എഴുതുന്നവർക്ക് വാക്കാണ് ദൈവം. നാലു വയസ്സുവരെ മാത്രംമാതൃഭാഷയിൽ പഠിച്ച് പിന്നീട് ഇംഗ്ലീഷ്മാധ്യമത്തിലേയ്ക്ക് തിരിഞ്ഞതിനാൽചെറുപ്പത്തിൽത്തന്നെ മാതൃ ഭാഷയുമായുള്ള ബന്ധം മുറിഞ്ഞു പോയിരുന്നു. പിന്നീട്മക്കളെ മാതൃഭാഷ പഠിപ്പിക്കേണ്ട സന്ദർഭത്തിലാണ് എനിക്കും എന്റെ ഭാഷ ഓർമവന്നത്. പിന്നീട് പരിശ്രമിച്ച് ആദ്യനോവൽ തന്നെ മാതൃഭാഷയിലെഴുതി. ഇന്ത്യയിലെ ഭാഷകൾ അതീവ സമ്പന്നമാണെന്നും ഓരോരുത്തരും കുട്ടിക്കാലത്തുതന്നെ മൂന്നോ നാലോഭാഷകൾ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെപ്പറ്റി വളരെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കൾപറഞ്ഞറിഞ്ഞിരുന്നു. സമ്പൂർണ വിദ്യാഭ്യാസത്തിന്റേയും നല്ല വായനക്കാരുടേയുംനാടാണ് കേരളം. ഇവിടെ വന്ന് സ്ഥിരതാമസമാക്കാൻ പറ്റിയിരുന്നെങ്കിൽ അതുചെയ്തേനെ. മൂംബൈക്കാരനായ എനിക്ക് കേരളത്തോട് അസൂയയാണ്. അവിടെ 70-ഓളം വീടുകൾമാറിയിട്ടും രണ്ടെണ്ണത്തിൽ മാത്രമേ ബുക്ക്ഷെൽഫുകൾ കണ്ടുള്ളു.
എസ്‌പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സാഹിത്യോ ത്സവ ബുക്ക് പ്രൊഫ. എം. ലീലാവതി സച്ചിദാനന്ദനു നൽകിപ്രകാശപ്പിച്ചു. സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ, രാജൻ ഗുരുക്കൾ,യുകെയിൽ നിന്നുള്ള എഡിറ്ററും പരിഭാഷകയുമായ അലക്സാണ്ട്ര ബുഷ്ലർ എന്നിവർആശംസാപ്രസംഗങ്ങൾ നടത്തി. ഫെസ്റ്റിവൽ ഡയറക്ടറും കേരള സാഹിത്യ അക്കാദമിപ്രസിഡന്റുമായ വൈശാഖൻ സ്വാഗതമാശംസിച്ചു. സ്ച്ചിദാനന്ദൻ, ഫെസ്റ്റിവൽ ജനറൽ കൺവീനർ എസ്. രമേശൻ നന്ദി പറഞ്ഞു.
കൃതിക്ക് മുന്നോടിയായി നടത്തിയ കാരൂർ സ്മാരക ചെറുകഥാ മത്സരത്തിൽ ഒന്നുംരണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടിയ വി. എം. ദേവദാസ്, അനിൽ ദേവസ്സി, എംപി. പവിത്ര, രഘുപതി എം. പി. എന്നിവർക്ക് കിരൺ നഗാർക്കർ അവാർഡുതുകയും ഉപഹാരങ്ങളും പ്രശസ്തി പത്രവും സമ്മാനിച്ചു.
സാനു മാഷ് രചിച്ച കുമാരനാശാന്റെ ജീവചരിത്രം പി. രാജീവ് പ്രകാശനം ചെയ്തു
കൊച്ചി: പ്രൊഫ. എം. കെ. സാനു രചിച്ച കുമാരനാശാന്റെ ജീവചരിത്രം - മൃത്യുഞ്ജയംകാവ്യജീവിതം - കൃതി പുസ്തകമേളയിൽ പ്രകാശിപ്പിച്ചു. ചിന്ത പബ്ലിക്കേഷൻസ്പ്രസിദ്ധീകരിച്ച പുസ്തകം മുൻഎംപി സെബാസ്റ്റ്യൻ പോളിന്റെ അധ്യക്ഷതയിൽചേർന്ന ചടങ്ങിൽ മുൻ എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ്ഗ്രന്ഥാലോകം എഡിറ്ററും കൃതി ജനറൽ കൺവീനറുമായ എസ്. രമേശനു നൽകിയാണ്പ്രകാശിപ്പിച്ചത്. സി. പി. രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സച്ചിദാനന്ദൻ,സി. രാധാകൃഷ്ണൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. മണി സി. പറഞ്ഞു.
ആശാന്റെ ജീവിതവും കവിതയും നവോത്ഥാന പ്രവർത്തനങ്ങളും സൂക്ഷ്മമായിഅവതരിപ്പിക്കുന്ന ഗ്രന്ഥമാണ് മൃത്യുഞ്ജയം കാവ്യജീവിതം.
കൃതിയുടെ വിജയം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചത്; കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: സംസ്ഥാന സർക്കാർ വാർഷിക പരിപാടിയായി പ്രഖ്യാപിച്ച് കൊച്ചിയിൽതുടക്കമിട്ട കൃതി അന്താരാഷ്ട്ര പുസ്തകോത്സവം പ്രതീക്ഷിച്ചതിനേക്കാൾ അതിഗംഭീരവിജയമായെന്നും കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തിൽ പുതിയൊരു ഉണർവിന് ഈഅക്ഷരപ്രേമം തിരികൊളുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഹകരണ വകുപ്പു
മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർക്കാരിനു വേണ്ടി സഹകരണ വകുപ്പിനുകീഴിൽ എസ്‌പിസിഎസ് സംഘടിപ്പിക്കുന്ന മേള ആറു നാൾ കൊണ്ട് മധ്യകേരളത്തിന്റെഹൃദയത്തിലും ബുദ്ധിയിലും ഒരുപോലെ ഇടം നേടി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന്ഇതാദ്യമായി നടക്കുന്ന ഒരു മതേതര തീർത്ഥയാത്രയിലെന്ന പോലെ മുതിർന്നവരുംകുട്ടികളും കൊച്ചിയിലേയ്ക്കൊഴുകുന്നു. മേളയെ വൻവിജയമാക്കിയതിൽമാധ്യമങ്ങൾ വലിയ പങ്കുവഹിച്ചുവെന്നും സാംസ്‌കാരിക കേരളം ഇതിനവരോട്
കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധർ നേതൃത്വം നൽകുന്നസാമൂഹ്യ സംരംഭക സഹകരണ സംഘമാണ് (എസ്4) എസ്‌പിസിഎസിനെ കൃതിയുടെ ആസൂത്രണഘട്ടംമുതൽ പിന്തുണയ്ക്കുന്നതെന്നും മന്ത്രി പറ്ഞ്ഞു.വിവിധ സ്റ്റാളുകളിലായി ആദ്യഅഞ്ചു ദിവസത്തിനുള്ളിൽ ഒരു കോടിയിലേറെ രൂപയുടെവിൽപ്പന നടന്നാതായും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽത്തന്നെ ഒരു പക്ഷേഇതാദ്യമായി നടപ്പാക്കപ്പെടുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിൽമാർച്ച് 5 വരെ 11 ലക്ഷം രൂപയുടെ കൂപ്പണുകൾക്കുള്ള പുസ്തകങ്ങൾ കുട്ടികൾവാങ്ങിപ്പോയതായും മന്ത്രി പറഞ്ഞു. 'കൂപ്പണുകളുമായി പുസ്തകംവാങ്ങാനെ ത്തിയവ രിലും സ്‌കൂൾ ഐഡി കാർഡുമായി കൂപ്പൺ വാങ്ങാനെത്തിയവരിലുംഅധികം പേരും ലോവർ പ്രൈമറി ക്ലാസുകളിലെ കുട്ടികളായിരുന്നു. ഏറ്റവും പുതിയതലമുറയുടെ പുസ്തകക്കൊതി ഏറെ സന്തോഷം പകരുന്നതാണ്, മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് (മാർച്ച് 6) ആരംഭിക്കുന്ന സാഹിത്യ-വിജ്ഞാനോത്സവം കൃതിയെ ഇനിയും പുതിയ മാനങ്ങളിലേയ്ക്ക് കൊണ്ടുപോകും. വിദേശ സാഹിത്യം, ഭാരതീയ സാഹിത്യം, 1990-നുശേഷമുള്ള ഇന്ത്യ, സമത്വഭാവന, ലോകത്തെ മാറ്റി മറിച്ച ആശയങ്ങൾ, മാധ്യമങ്ങൾ,നാടകവും സിനിമയും, പ്രസാധകരംഗം, കലാകാരനും സമൂഹവും, ഭാരതീയ വിജ്ഞാനപൈതൃകം,
ശാസ്ത്രീയ മനോഭാവം, സ്വതന്ത്ര വിജ്ഞാനം, നവസാങ്കേതികവിദ്യകൾ, ചരിത്രം, കേരളം2050, സംഗീതം, ആരോഗ്യം, ആവാസം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങൾക്കു കീഴിലെഉപവിഷയങ്ങളിലായി നൂറോളം സെഷനുകളാണ് ബോൾഗാട്ടി പാലസിലെ അഞ്ച് വേദികളിലായിഅരങ്ങേറുക.
സച്ചിദാനന്ദൻ, സുനിൽ പി. ഇളയിടം, നമിത ഗോഖലെ, പ്രഭാത് പട്നായിക്, സി. പി.ചന്ദ്രശേഖർ, കെ. പി. രാമനുണ്ണി, അലക്സാണ്ട്ര ബുഷ്ലർ, വ്ളാദിമിർപിസ്റ്റാലോ, പെരുമാൾ മുരുഗൻ, യു കെ കുമാരൻ, ശീതൾ ശ്യാം, പി. എസ്.ശ്രീകല, ഡീഗോ വൽവെർദെ വില്ലെന, കൽക്കി സുബ്രഹ്മണ്യം, ഗോപാൽഗുരു, എം.ജി രാധാകൃഷ്ണൻ, രാജൻ ഗുരുക്കൾ, സേതു, ലിജോ ജോസ് പെല്ലിശ്ശേരി, ഉത് സപട്നായിക്, കെ. പി. അരവിന്ദൻ, സി. എസ്. ചന്ദ്രിക, റാം റഹ്മാൻ, സന്തോഷ്ഏച്ചിക്കാനം എന്നിവരുൾപ്പടെ ഇരുന്നൂറിലേറെ എഴുത്തുകാരും വിഷയവിദഗ്ധരുമാണ്‌വിവിധ സെഷനുകളിൽ പങ്കെടുക്കുന്നവർ.
സാഹിത്യ-വിജ്ഞാനോത്സവത്തിൽ ഡെലിഗേറ്റുകളായി പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കുള്ള തത്സമയ ഡെലിഗേറ്റ്‌രജിസ്ട്രേഷൻ ബോൾഗാട്ടിയിൽ നാളെ (മാർച്ച് 7) രാവിലെ 8 മണിക്ക്ആരംഭിക്കും. 500 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഡെലിഗേറ്റ് ഫീസു നൽകാത്തവർക്കുംസൗജന്യപ്രവേശനം നൽകും. ഡെലിഗേറ്റുകൾക്ക് ഉറപ്പായ ഇരിപ്പിടങ്ങളിലേയ്ക്ക്പ്രവേശനം, ഫെസ്റ്റിവൽ ബുക്കുൾപ്പെട്ട കിറ്റ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും.ഡെലിഗേറ്റ് പാസ് ഇല്ലാത്തവർക്ക് പണം നൽകി ഭക്ഷണം വാങ്ങാനും സൗകര്യമുണ്ടാകും. സെഷനുകൾ 9 മണിക്ക് ആരംഭിക്കും.
ബോൾഗാട്ടിയിലേയ്ക്ക് റോഡുമാർഗവും ജലമാർഗവും സൗജന്യഗതാഗത സൗകര്യമൊരുക്കുമെന്നും സംഘാടകർ അറിയിച്ചു. മറൈൻ ഡ്രൈവിലെ പ്രധാനസ്റ്റേജിനു സമീപമുള്ള മറൈൻ ഡ്രൈവ് ഹെലിപ്പാഡിൽ നിന്ന് രണ്ട്‌ടെമ്പോവാനുകൾ സർവീസ് നടത്തും. ഹൈക്കോടതി ജട്ടിയിൽ കൃതിയുടെ പ്രത്യേകകമാനം സ്ഥാപിച്ചിട്ടുള്ള ജട്ടിയിൽ നിന്നും രണ്ട് ബോട്ടുകളും സൗജന്യമായിബോൾഗാട്ടിക്ക് സർവീസ് നടത്തും. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്ക്പാ ർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൃതി ഇന്നലെ കുട്ടികൾ കീഴടക്കി
കൊച്ചി: കൃതിയിൽ ഇന്നലെ കുട്ടികളുടെ ദിവസമായിരുന്നു. പത്താം ക്ലാസ് പരീക്ഷതുടങ്ങുന്നതിനു മുന്നോടിയായി ചെറിയ ക്ലാസുകളിലെ പരീക്ഷകൾ അവസാനിച്ചതോടെമധ്യകേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്‌കൂൾ ബസ്സുകളിലും മറ്റുമായികൂട്ടമായാണ് ഇന്നലെ കുട്ടികളേറെയും എത്തിയത്. അക്ഷരോത്സവത്തിന്റെ ബാനറുംപറത്തി ഉത്സാഹത്തിമിർപ്പിലായിരുന്നു മിക്ക ബസ്സുകളുടേയും വരവ്. ഇന്നലെ മാത്രം പതിനായിരത്തിലേറെ കുട്ടികളാണ് മേള സന്ദർശിച്ചതെന്ന് സംഘാടകർഅറിയിച്ചു. സഹകരണ സംഘങ്ങൾ വഴി പുസ്തക കൂപ്പണുകൾ ലഭിച്ച കുട്ടികളുംഅല്ലാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. സ്‌കൂൾ ഐഡി കാർഡിന്റെകോപ്പിയുമായെത്തിയ എല്ലാ കുട്ടികൾക്കും കൂപ്പണുകൾ നൽകിയതായും സംഘാടകർഅറിയിച്ചു.
കൃതി കലോത്സവ വേദിയിൽ ഇന്ന് ഉഷ നങ്യാരുടെനങ്ങ്യാർക്കൂത്ത്
കൊച്ചി: അഭിനയ മികവിന്റെ കരുത്തിലൂടെ കാണികളെ പിടിച്ചിരുത്തുന്ന കേരളത്തിന്റെപ്രിയപ്പെട്ട കൂടിയാട്ടം കലാകാരി ഉഷ നങ്യാർ ഇന്ന് (മാർച്ച് 7) തന്റെപ്രിയ കഥാപാത്രങ്ങളിലൊന്നായ പൂതനയായി കൃതി കലോത്സവ വേദിയിലെത്തുന്നു.കേരളത്തിന്റെ തനത് കലാരൂപങ്ങളിലൊന്നാണ് ആയിരത്തിലേറെ വർഷം പഴക്കമുള്ളനങ്യാർക്കൂത്ത്.
ഭാവാഭിനയത്തിന്റെ സൂഷ്മതലങ്ങൾ അനാവരണം ചെയ്യുന്ന ഉഷയുടെ അഭിനയ മികവിന്അകമ്പടിയേകാൻ മിഴാവിൽ വി. കെ. കെ. ഹരിഹരനും കലാമണ്ഡലം ജയരാജൂംഇടയ്ക്കയിൽ കലാനിലയം കലാധര?ന്മാരാരും ഉണ്ടാകും. മറൈൻ ്രൈഡവിൽനടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവ കലോത്സവ വേദിയിൽ ആറു മണിക്കാണ്പരിപാടി.