കൊച്ചി: മുൻ കേന്ദ്രമന്ത്രിയും പ്രമുഖ എഴുത്തുകാരനുമായ ശശി തരൂർ എംപിഇതിനകം ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞ തന്റെ വൈ അയാം എ ഹിന്ദു?(ഞാനെന്തുകൊണ്ട്ഒരു ഹിന്ദുവാകുന്നു) എന്ന പുസ്തകത്തെപ്പറ്റി ചർച്ച ചെയ്യാൻ ഇന്ന്(മാർച്ച് 2) കൃതി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തുന്നു. എക്സിബിഷൻഹാളിനു സമീപമുള്ള ചങ്ങമ്പുഴ ഹാളിൽ വൈകീട്ട് 5 മണിക്കാണ് പരിപാടി.

ഡെക്കാൻക്രോണിക്ക്ൾ എക്സിക്യൂട്ടീവ് എഡിറ്റർ കെ. ജെ. ജേക്കബാണ് തരൂരുമായി സംസാരിക്കുക. ഇതിനു മുമ്പ് രാഷ്ട്രീയവും ചരിത്രവുമൊക്കെയാണ് തന്റെപുസ്തകങ്ങളുടെ ഇതിവൃത്തമാക്കിയതെങ്കിൽ നോവലിസ്റ്റ് കൂടിയായ തരൂർഇതാദ്യമായാണ് തന്റെ പതിനേഴാമത്തെ പുസ്തകത്തിന് മതം വിഷയമാക്കിയത്.

ഹിന്ദുത്വത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ശങ്കരൻ, പതഞ്ജലി, രാമാനുജൻ,വിവേകാനന്ദൻ എന്നിവരുടെ ചിന്താധാരകളുമായി തൂരൂർ ഈ പുസ്തകത്തിൽസല്ലപിക്കുന്നു. പുരുഷാർത്ഥങ്ങൾ, ഭക്തി എന്നിവ മുതൽ അദ്വൈതവേദാന്തംവരെയുള്ള ഗഹനങ്ങളായ വിഷയങ്ങൾ ഇവിടെ ചർച്ചാവിഷയമാകുന്നു. സ്വാഭാവികമായുംനിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരാമർശിക്കാനും തരൂർ മറന്നിട്ടില്ല. ഈമാനങ്ങൾ പുസ്തകത്തെ ഏറെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് തരൂരിന്റെ സംഭാഷണംകൊച്ചിയിൽ നടക്കുന്നത്.

ജയ്പൂർ സാഹിത്യോത്സവത്തിൽ ആയിരക്കണിക്കനാളുകളാണ് ഈ പുസ്തകത്തിന്റെ പ്രസാധനത്തിനു പിന്നാലെ സംസാരിക്കാനെത്തിയ ശശി തരൂരിനെ ശ്രവിക്കാനെത്തിയത്. ഹിന്ദുമതത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ അതിനിശിതമായാണ്തരൂർ വിമർശിക്കുന്നത്.