- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുയോജ്യനായ വരനേ കണ്ടുപിടിക്കാൻ സ്നേഹക്കുടിലുകൾ; കമ്പോഡിയയിലെ ക്രിയൂങ്ങ് ഗോത്രക്കാരുടെ വിചിത്ര ആചാരത്തെ പരിചയപ്പെടാം..
സാധാരണയായി വിവാഹം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കലാണ്. സാമ്പത്തിക സാമുദായിക സാഹചര്യങ്ങളും മറ്റും ഒത്തുനോക്കി കൂലംകുഷമായി ചിന്തിച്ച് നടത്തുന്ന കാര്യം. എന്നാൽ പലപ്പോഴും ഇതിനിടയിൽ വിവാഹബന്ധത്തിലേർപ്പെടുന്ന വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വേണ്ടത്ര പരിഗണന കിട്ടാതെപോകുന്നുണ്ട്. ഇത് കൂടുതലായും സംഭവിക്കുന്നത് സ്ത്രീകൾക്കാണുതാനും. സ്വന്തം കുടുംബത്തിന്റെയും ബന്ധുക്കളുടെയുമൊക്കെ താത്പര്യങ്ങൾക്ക് മുന്നിൽ, സ്വന്തം ഇഷ്ടങ്ങൾ ഒരു വിങ്ങലായി ഉള്ളിലൊതുക്കി ഇഷ്ടമില്ലാത്ത പുരുഷനു മുന്നിൽ താലികെട്ടാൻ കഴുത്തുനീട്ടേണ്ടിവന്ന എത്രയോ ഹതഭാഗ്യകൾ നമുക്കിടയിലുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ്, സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു ഗോത്രം തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്നത്. ഉത്തര പൂർവ്വ കമ്പോഡിയയിലെ ക്രിയൂങ്ങ് ഗോത്രക്കാരാണ് ഈ വ്യത്യസ്തർ. പെൺകുട്ടികൾക്ക് പ്രായപൂർത്തിയായാൽ വീട്ടുകാർ തന്നെ, വീടിനടുത്തായി ഒരു കുടിൽ കെട്ടി ആ പെൺകുട്ടിയെ അങ്ങോട്ട് മാറ്റി താമസിപ്പിക്കും. സ്‌നേഹക്കുടിൽ
സാധാരണയായി വിവാഹം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കലാണ്. സാമ്പത്തിക സാമുദായിക സാഹചര്യങ്ങളും മറ്റും ഒത്തുനോക്കി കൂലംകുഷമായി ചിന്തിച്ച് നടത്തുന്ന കാര്യം. എന്നാൽ പലപ്പോഴും ഇതിനിടയിൽ വിവാഹബന്ധത്തിലേർപ്പെടുന്ന വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വേണ്ടത്ര പരിഗണന കിട്ടാതെപോകുന്നുണ്ട്. ഇത് കൂടുതലായും സംഭവിക്കുന്നത് സ്ത്രീകൾക്കാണുതാനും.
സ്വന്തം കുടുംബത്തിന്റെയും ബന്ധുക്കളുടെയുമൊക്കെ താത്പര്യങ്ങൾക്ക് മുന്നിൽ, സ്വന്തം ഇഷ്ടങ്ങൾ ഒരു വിങ്ങലായി ഉള്ളിലൊതുക്കി ഇഷ്ടമില്ലാത്ത പുരുഷനു മുന്നിൽ താലികെട്ടാൻ കഴുത്തുനീട്ടേണ്ടിവന്ന എത്രയോ ഹതഭാഗ്യകൾ നമുക്കിടയിലുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ്, സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു ഗോത്രം തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്നത്. ഉത്തര പൂർവ്വ കമ്പോഡിയയിലെ ക്രിയൂങ്ങ് ഗോത്രക്കാരാണ് ഈ വ്യത്യസ്തർ.
പെൺകുട്ടികൾക്ക് പ്രായപൂർത്തിയായാൽ വീട്ടുകാർ തന്നെ, വീടിനടുത്തായി ഒരു കുടിൽ കെട്ടി ആ പെൺകുട്ടിയെ അങ്ങോട്ട് മാറ്റി താമസിപ്പിക്കും. സ്‌നേഹക്കുടിൽ എന്നു വിളിക്കപ്പെടുന്ന ആ കുടിലിൽ പെൺകുട്ടി ഒറ്റക്കായിരിക്കും താമസിക്കുക. സമയാസമയങ്ങളിൽ വീട്ടുകാർ ഭക്ഷണം അവിടെ എത്തിച്ചു കൊടുക്കും.
ഗോത്രത്തിലെ വിവാഹപ്രായമായ പുരുഷന്മാർക്ക് എപ്പോൾ വേണമെങ്കിലും ആ കുടിൽ സന്ദർശിക്കാം. എത്രനേരം വേണമെങ്കിലും അതിൽ സമയം ചെലവിടാം. പെൺകുട്ടിക്ക് താല്പര്യമില്ലെങ്കിൽ സന്ദർശനം കേവലം സൗഹൃദ സംഭാഷണങ്ങളിൽ ഒതുക്കേണ്ടിവരും. അവൾ സമ്മതിച്ചാൽ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, പെൺകുട്ടിയുടെ സമ്മതമില്ലാതെ, ഇവിടെ സന്ദർശകരായെത്തുന്ന ആരെങ്കിലും അവളെ ഒന്നു സ്പർശിച്ചാൽ അവൻ ഗോത്രത്തിൽ നിന്നും ബഹിഷ്‌കൃതനാകുമെന്നതാണ്. പുറത്താക്കലിനു മുന്നോടിയായി, മർദ്ധനമുൾൾപ്പടെയുള്ള നിരവധി ശിക്ഷകളും ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും
ഇങ്ങനെ പല പുരുഷന്മാരുമായി സഹവസിക്കുവാൻ പെൺകുട്ടിക്ക് അവകാശമുണ്ട്. അവരിൽ നിന്നുമാണ് അവൾ തനിക്ക് അനുയോജ്യനായ ഭർത്താവിനെ കണ്ടെത്തുക. ഇവിടെ ലൈംഗിക ശേഷി മാത്രമല്ല വിലയിരുത്തപ്പെടുന്നത്. ഒരു പുരുഷന്റെ പെരുമാറ്റം, അവന്റെ സ്വകാര്യ സ്വഭാവ വിശേഷതകൾ തുടങ്ങിയവയും ആ കുട്ടിക്ക് മനസ്സിലാക്കാനാകും. ആദ്യ ഘട്ടങ്ങളിൽ പെൺകുട്ടിക്ക് താത്പര്യം തോന്നുന്ന പുരുഷന്മാർക്ക് ദിവസങ്ങളോളം അവളോടൊപ്പം താമസിക്കാം. അങ്ങനെ ആ പെൺകുട്ടിക്ക് അയാളെക്കുറിച്ച് പൂർണ്ണമായും മനസ്സിലാക്കാനാകും.
കേൾക്കുമ്പോൾ സദാചാര വിരുദ്ധമെന്നു തോന്നുമെങ്കിലും, ഈ സമ്പ്രദായത്തിന് അതിന്റെതായ ഗുണവുമുണ്ട്. ഈയിടെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള നിരവധി സന്നദ്ധ സംഘടനകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ സർവ്വേയിൽ, ലോകത്തിലെ ഏക വിവാഹമോചന മുക്തമായ സമൂഹമായി കണ്ടെത്തിയത് ഈ ഗോത്ര സമൂഹത്തെ മാത്രമാണ്. കഴിഞ്ഞ ഒരുപാട് ദശാബ്ദങ്ങളായി ഇവരിൽ ഒരു വിവാഹ മോചനം പോലും നടന്നിട്ടില്ലത്രെ!!