ലയാളത്തിലെ മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെയും അസഭ്യവർഷം നടത്തിയ കെ.ആർ.കെയ്ക്ക് ബോളിവുഡ് താരത്തിന്റെ ട്വീറ്റർ അക്കൗണ്ട് അധികൃതർ പൂട്ടി. ആമിർ ഖാൻ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാറിന്റെ സസ്പെൻസ് വെളിപ്പെടുത്തിയതാണ് വിവാദ സിനിമാ വിമർശകൻ കമാൽ ആർ ഖാന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടാൻ കാരണമെന്നാണ് സൂചന.ട്വിറ്റർ അധികൃതർ തന്നെയാണ് ഇതിനായി മുൻകൈ എടുത്തത്.

പലതാരങ്ങൾക്കെതിരെയും അസഭ്യവർഷം നടത്തുകയും സിനിമകളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് കെ.ആർ.കെയുടെ സ്ഥിരം പരിപാടിയായിരുന്നു. മികച്ച അഭിപ്രായം നേടിയ അമിറിന്റെ ഏറ്റവും പുതിയ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാർ മോശമാണെന്ന് നിരൂപണം എഴുതുകയും സിനിമയുടെ പ്രധാന ക്ലൈമാക്‌സ് വരെ കെ.ആർ.കെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.ഇതോടെ ആമിർ നിയമപരമായിമുന്നോട്ട് നീങ്ങുകയായിരുന്നു.

നിലവിൽ കെ.ആർ.കെ ബോക്‌സ് ഓഫീസ് എന്നൊരു അക്കൗണ്ട് മാത്രമാണ് നിലവിലുള്ളത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ആക്രമിച്ചതോടെയാണ് കെ. ആർ.കെ മലയാളികൾക്കും സുപരിചിതനായത്. അന്ന് ട്വിറ്ററിൽ കെ. ആർ.കെയ്ക്ക് മലയാളികളുടെ ശകാരാഭിഷകം ലഭിച്ചിരുന്നു.ഇതിനുശേഷം മോഹൻലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് ക്ഷമാപണം നടത്തിയാണ് കെ. ആർ.കെ. തടിയൂരിയത്.