- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് സ്റ്റൊമക് കാൻസർ ആണ്; ഒന്നോ രണ്ടോ വർഷം കൂടിയേ ജീവിച്ചിരിക്കൂ: ഞാൻ മരിക്കുമ്പോൾ എന്റെ രണ്ടേ രണ്ട് ആഗ്രഹങ്ങളും എന്നോടൊപ്പം മരിക്കും: സിനിമാ താരങ്ങളെ വിമർശിച്ചും പരിഹസിച്ചും വാർത്തകളിൽ ഇടം നേടിയ കെആർകെയ്ക്ക് കാൻസർ
കെആർകെയുടെ ട്വിറ്ററിൽ കൂടുതലായി ആൾക്കാർ എത്തുന്നത് അദ്ദേഹത്തെ ചീത്ത വിളിക്കാനാണ്. കാരണം സിനിമാ താരങ്ങളെ വിമർശിച്ചും പരിഹസിച്ചുമാണ് കെആർകെ എന്ന കമാൽ ആർ ഖാൻ ശ്രദ്ധ നേടിയത്. മോഹൻലാലിനെ ഛോട്ടോ ഭീമൻ എ്‌നു വിളിച്ചതിന് മലയാളികളും അദ്ദേഹത്തിന്റം പേജിൽ പൊങ്കാല ഇട്ടിട്ടുണ്ട്. ഇത്തവണയും കെആർകെയുടെ ട്വീറ്റിന് തെറിപറയാനാണ് ആരാധകർ എത്തിയതെങ്കിലും തെല്ലും സങ്കടത്തോടെയാണ് എല്ലാവരും കെആർകെയുടെ ട്വീറ്റ് വായിച്ചത്. തനിക്ക് വയറിൽ കാൻസറാണെന്നും അത് മൂന്നാം സ്റ്റേജിലാണെന്നുമാണ് കെആർകെ ട്വിറ്ററിലൂടെ അറിയിച്ചത്. ഒന്നോ രണ്ടോ വർഷം കൂടിയേ താൻ ജീവിച്ചിരിക്കൂ എന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് തനിക്ക് രണ്ടേ രണ്ടേ ആഗ്രഹങ്ങളെ ഉള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. 'എനിക്ക് സ്റ്റൊമക് കാൻസർ ആണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഒന്നോ രണ്ടോ വർഷം കൂടിയേ ഞാൻ ജിവിച്ചിരിക്കൂ. എന്നെ ആശ്വസിപ്പിച്ചു കൊണ്ടുള്ള കോളുകളെ ഞാൻ പ്രോൽസാഹിപ്പിക്കുന്നില്ല. ആരുടെയും ഔദ്യാരത്തിനായി ഞാൻ ഇതുവരെ നിന്നിട്ട
കെആർകെയുടെ ട്വിറ്ററിൽ കൂടുതലായി ആൾക്കാർ എത്തുന്നത് അദ്ദേഹത്തെ ചീത്ത വിളിക്കാനാണ്. കാരണം സിനിമാ താരങ്ങളെ വിമർശിച്ചും പരിഹസിച്ചുമാണ് കെആർകെ എന്ന കമാൽ ആർ ഖാൻ ശ്രദ്ധ നേടിയത്. മോഹൻലാലിനെ ഛോട്ടോ ഭീമൻ എ്‌നു വിളിച്ചതിന് മലയാളികളും അദ്ദേഹത്തിന്റം പേജിൽ പൊങ്കാല ഇട്ടിട്ടുണ്ട്. ഇത്തവണയും കെആർകെയുടെ ട്വീറ്റിന് തെറിപറയാനാണ് ആരാധകർ എത്തിയതെങ്കിലും തെല്ലും സങ്കടത്തോടെയാണ് എല്ലാവരും കെആർകെയുടെ ട്വീറ്റ് വായിച്ചത്.
തനിക്ക് വയറിൽ കാൻസറാണെന്നും അത് മൂന്നാം സ്റ്റേജിലാണെന്നുമാണ് കെആർകെ ട്വിറ്ററിലൂടെ അറിയിച്ചത്. ഒന്നോ രണ്ടോ വർഷം കൂടിയേ താൻ ജീവിച്ചിരിക്കൂ എന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് തനിക്ക് രണ്ടേ രണ്ടേ ആഗ്രഹങ്ങളെ ഉള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.
'എനിക്ക് സ്റ്റൊമക് കാൻസർ ആണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഒന്നോ രണ്ടോ വർഷം കൂടിയേ ഞാൻ ജിവിച്ചിരിക്കൂ. എന്നെ ആശ്വസിപ്പിച്ചു കൊണ്ടുള്ള കോളുകളെ ഞാൻ പ്രോൽസാഹിപ്പിക്കുന്നില്ല. ആരുടെയും ഔദ്യാരത്തിനായി ഞാൻ ഇതുവരെ നിന്നിട്ടില്ല. ഇതിനു മുൻപ് എന്നെ വിമർശിക്കുകയും വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്തതുപോലെ ഇനിയും ചെയ്യുക. എന്നെയൊരു സാധാരണക്കാരനെ പോലെ കരുതുക. എന്റെ രണ്ട് ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിലേ എനിക്ക് വിഷമമുള്ളൂ.'
ഒരു എ ഗ്രേഡ് സിനിമ നിർമ്മിക്കണമെന്നതും അമിതാഭ് ബച്ചനൊപ്പം ഒരു സിനിമയിൽ അഭിനയിക്കുക അല്ലെങ്കിൽ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമ നിർമ്മിക്കുക എന്നതുമാണ് കെആർകെയുടെ ഏറ്റവും വലിയ മോഹം. . പക്ഷേ ഈ 2 ആഗ്രഹങ്ങളും എന്റെ മരണത്തോടൊപ്പം എന്നെന്നേക്കുമായി മരിക്കും. ഇനിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും കെആർകെ പറയുന്നു.