കൊച്ചി: മോഹൻലാലിനെതിരെ കൂടുതൽ പരിഹാസട്വീറ്റുമായി കെആർകെ വീണ്ടും. മോഹൻലാൽ ഭീമനാകരുതെന്നും ഈ ജോക്കർ ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും കെആർകെ പറയുന്നു. ഇന്ത്യയിൽ ഭീമനെ അവതരിപ്പിക്കാൻ കഴിയുന്ന ഏക സൂപ്പർതാരം പ്രഭാസ് ആണെന്നും കെആർകെ പറഞ്ഞു.

അങ്ങനെ അമിതാഭ് ബച്ചൻ, രജനികാന്ത്, കരൺ ജോഹർ, കമൽഹാസൻ, അജയ് ദേവ്ഗൺ തുടങ്ങി സൊനാക്ഷി സിൻഹ വരെ പരിഹസിച്ച കെആർകെ മോഹൻലാലിനെതിരേയും സജീവമാവുകയാണ്. 'മോഹൻലാൽ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കം. പിന്നീടങ്ങോട്ട് മോഹൻലാൽ ആരാധകരുട കടന്നാക്രമണമായിരുന്നു. കെആർകെയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകർ സൈബർ ആക്രമണം ആരംഭിച്ചു.

എന്നാൽ ഇതിലൊന്നും കുലുങ്ങുന്നവനല്ല താനെന്ന് കെആർകെ വീണ്ടും തെളിയിക്കുന്നതാണ് കെആർകെയുടെ പുതിയ പോസ്റ്റ്. നടനും നിരൂപകനുമാണ് കെഅർകെ.