മിർഖാൻ ചിത്രമായ സീക്രട്ട് സൂപ്പർ സ്റ്റാർ മോശം പടമാണെന്ന് വിമർശിച്ചിതിന്റെ പേരിൽ റദ്ദാക്കിയ തന്റെ ട്വിറ്റർ അകൗണ്ട് പുനഃസ്ഥാപിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കെആർകെ എന്ന കമാൽ ആർ ഖാൻ രംഗത്ത്.ട്വിറ്റർ അധികൃതർ തന്നെ ചതിക്കുകയായിരുന്നുവെന്നും തന്റെ അക്കൗണ്ട് പുന സ്ഥാപിക്കണമെന്നുമാണ് കെആർകെ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ബോളിവുഡ് താരം ആമിർ ഖാന്റെ പരാതിയെ തുടർന്നാണ് കെ.ആർ.കെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്. തന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാറിന്റെ സസ്പൻസ് കെ.ആർ.കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിറിനെ ചൊടിപ്പിച്ചത്. ആമിറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വിറ്റർ കെ.ആർ.കെ.യുടെ അക്കൗണ്ട് മരവിപ്പിച്ചത്. നിലവിലിപ്പോൾ കെആർകെ ബോക്‌സ് ഓഫീസ് എന്ന ഒരു അക്കൗണ്ട് മാത്രമാണ് കമാൽ ആർ. ഖാന് സ്വന്തമായുള്ളത്.

തന്റെ കയ്യിൽ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. ട്വിറ്റർ ഇന്ത്യ അധികൃതരായിരിക്കും എന്റെ മരണത്തിന് ഉത്തരവാദിയെന്നും ഭീഷണിയിൽ കെആർകെ ആരോപിക്കുന്നു.

മുമ്പ് മലയാളത്തിന്റെ സൂപ്പർതാരമായ മോഹൻലാലിനെ ചോട്ടാഭീം എന്നു വിളിച്ചതിന്റെ പേരിൽ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം തെറിവിളിക്ക് പാത്രമായിരുന്നു കെആർകെ.