കോയമ്പത്തൂർ: കമൽഹാസന്റെ ആദ്യ മലയാള ചിത്രമായ 'കന്യാകുമാരി' ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു കെ.എസ്.രാമമൂർത്തി എന്ന കെ.എസ്.ആർ.മൂർത്തി.മികച്ച കഥകളോടുള്ള ഇദ്ദേഹത്തിന്റെ അഭിനിവേശം ഒരുപിടി മികച്ച സിനിമകളുടെ നിർമ്മാതാവായും ഇദ്ദേഹത്തെ മാറ്റി.

സത്യൻ നായകനായ 'ഒരു പെണ്ണിന്റെ കഥ', 'ഇൻക്വിലാബ് സിന്ദാബാദ്', പ്രേംനസീറിന്റെ 'പണിതീരാത്ത വീട്', 'അഴകുള്ള സെലീന', 'മയിലാടുംകുന്ന്', തമിഴിൽ എംജിആറിന്റെ 'നാളൈ നമതെ', സത്യരാജിന്റെ 'ഏണിപ്പടികൾ' എന്നിവയുടെ നിർമ്മാതാവാണ്.ചിത്രാഞ്ജലി ഫിലിംസ്, ചിത്രകലാ കേന്ദ്രം, ഗജേന്ദ്ര ഫിലിംസ് എന്നിവയുടെ ബാനറിൽ മൂർത്തി തന്റെ ചിത്രങ്ങൾ നിർമ്മിച്ചത്.

ഇദ്ദേഹം നിർമ്മിച്ച ഒട്ടുമിക്ക ചിത്രങ്ങളും കേന്ദ്ര, കേരള, സർക്കാരുകളുടേതടക്കമുള്ള പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.87 മത്തെ വയസ്സിലാണ് ഇദ്ദേഹം വിടവാങ്ങുന്നത്. 1934 നവംബർ 13ന് പാലക്കാട്ടു ജനിച്ച മൂർത്തി 2000ലാണ് പോത്തനൂരിൽ താമസം തുടങ്ങിയത്.

സംവിധായകൻ കെ.എസ്.സേതുമാധവന്റെ ഇളയ സഹോദരനാണ്. മകൾ: കെ.ആർ.വിജയലക്ഷ്മി. മരുമകൻ: സി.ആർ.മനോജ് (നാഗർകോവിൽ മർക്കന്റൈൽ ബാങ്ക് മാനേജർ).