ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ സാമിർ ഏരിയ പ്രവർത്തക സംഗമം മാന്നാർ ഹോട്ടൽ ഹാളിൽ വെച്ച് നടന്നു. യോഗം എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ മുജീബ് റഹ്മാനി മൊറയൂർ ഉത്ഘാടനം ചെയ്തു. 

ഭൗതിക ലോകത്ത് പദവിയോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാത്ത നിസ്വാർത്ഥരായ പണ്ഡിതർ നേതൃത്വം നൽകുന്ന മഹത്തായ പണ്ഡിത സംഘടനയാണ് സമസ്ത കേരള ജം ഇയ്യത്തുല് ഉലമ എന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്ലിംകളുടെ ആത്മീയ - ഭൗതിക വിദ്യാഭ്യാസ രംഗത്ത് സമസ്ത നൽകിയ സംഭാവന മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു:

അബ്ദുൽ അസീസ് ഫൈസി മുടിക്കോട് (ചെയർമാൻ)
അബ്ദുൽ ഖാദർ കരിപ്പൂർ (വൈസ് ചെയർമാൻ)

അബ്ദുൽ അസീസ് കൂരിയാട് (പ്രസിഡന്റ്)
കുഞ്ഞാലി കുമ്മാളിൽ, ശറഫുദ്ധീൻ പട്ടാമ്പി, മൊയ്ദീൻ കൂരിയാട് (വൈസ് പ്രെസിഡന്റുമാർ)

കുഞ്ഞി മൊയ്ദീൻ പൂക്കിപ്പറമ്പ് (ജനറൽ സെക്രട്ടറി)
ശറഫുദ്ധീൻ കോഴിച്ചെന (വർക്കിങ് സെക്രട്ടറി)
റിയാസ് അരീക്കോട് (ഓർഗനൈസിങ് സെക്രട്ടറി)
അഷ്റഫ് കിഴിശ്ശേരി, അഹ്മദ് കോയ കുന്നുംപുറം (ജോ. സെക്രട്ടറിമാർ)

അബ്ദുറഷീദ് കോടങ്ങാട് (ട്രെഷറർ)

സബ് കമ്മിറ്റികൾ
ദഅവ : അഷ്റഫ് തങ്ങൾ കാടാമ്പുഴ (ചെയർമാൻ), ഫസലുറഹ്മാൻ തെന്നല (കൺവീനർ)

റിലീഫ്: അബ്ദുൽ മജീദ് മൂന്നിയൂർ (ചെയർമാൻ), എൻ. എച്ച്. മുജീബ് (കൺവീനർ)

വിഖായ: നജീബ് പെരിന്തൽമണ്ണ (ചെയർമാൻ), അബ്ദുറഷീദ് മണ്ണാർമല (കൺവീനർ)

സർഗലയം: ശറഫുദ്ധീൻ പട്ടാമ്പി( ചെയർമാൻ), അബ്ദുൽ ഗഫൂർ (കൺവീനർ)