മനാമ: കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷൻ ബഹ്റൈൻ (കെഎസ്ബിബിഎ) രൂപീകരിച്ചു സുധീഷ് ഉളിക്കൽ (പ്രസിഡന്റ്), രാജീവൻ പാലേരി(സെക്രട്ടറി), രാഗേഷ് കസിനോ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

കൊറോണ കാലത്ത് പ്രതിസന്ധിയിലായ മലയാളികളായ സലൂൺ ജോലിക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 26 ന് തുടങ്ങിയ വാട്സാപ് കൂട്ടായ്മയാണ് ഇപ്പോൾ അസോസിയേഷനായി വിപുലീകരിച്ചത്. യോഗത്തിൽ ബിജു കല്ലേരി അധ്യക്ഷനായി. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജനുവരി മുതൽ സംഘടന വിപുലീകരിക്കാനും തീരുമാനിച്ചു.

സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് ബിജു-39539595, രാജീവൻ-39311129, സുധീഷ്-36149684, ബിജു-34047910, അനൂജ്-34047910 എന്നിവരുമായി ബന്ധപ്പെടാം

കമ്മിറ്റിയുടെ ആദ്യ പ്രവർത്തനമായി ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം കുളത്തൂർ സ്വദേശിയായ പ്രവാസി സലൂൺ ജീവനക്കാരൻ സജിക്ക് 72,113 രൂപ സഹായ ധനമായി നൽകി. ലാലു ഫണ്ട് ഏറ്റുവാങ്ങി.