തിരുവനന്തപുരം : കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് ഇന്ന് ഒരു വർഷം തികയാനിരിക്കെ ഇന്നലെ ബി അശോകിനെ കൃഷിവകുപ്പ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിയ സർക്കാർ നടപടി സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളുടെ സമ്മർദ്ദത്തിന്റെ ഫലം. അശോകിനെ മാറ്റിത് മുതൽ ഇന്നലത്തെ പകലും രാത്രിയും സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ആഘോഷതിമിർപ്പിലായിരുന്നു. കെ എസ് സി ബിയിലെ ഉദ്യോഗസ്ഥ സഖാക്കളെ അശോക് വെള്ളം കുടിപ്പിക്കാൻ തുടങ്ങിയത് മുതൽ നിരന്തരം കെ എസ് ഇ ബിയെയും അശോകിനെയും സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന ഷിനോയ് ചന്ദ്രനാണ് ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകുന്നത്.

പോസ്റ്റുകൾ താഴെ സന്തോഷം പങ്കുവച്ച് കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അടുത്തത് കെഎസ്ആർടിയിൽ യൂണിയനുകൾക്ക് എതിരെ പ്രവർത്തിക്കുന്ന ബിജുപ്രഭാകറിനെയാണ് മാറ്റേണ്ടതെന്നും മിഷൻ ബിജു പ്രഭാകറിന് വേണ്ടി മുറവിളികൂട്ടുന്ന നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. മുമ്പ് കെ എസ് ആർ ടി സിയിൽ നിന്ന് യൂണിയൻ സമ്മർദ്ദ ഫലമായി മുതിർന്ന ഐപിഎസുകാരനായ ടോമിൻ തച്ചങ്കരിക്കും പടിയിറങ്ങേണ്ടി വന്നിട്ടുണ്ട്.

അശോകിനെ മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പങ്കുവച്ചുകൊണ്ട് ഷിനോയ് ചന്ദ്രൻ എഴുതിയത് ഇങ്ങനെ- 'ഒന്നേ പറയാനുള്ളൂ നമ്മുടെ നാട്ടിൽ തിരഞ്ഞെടുക്കപ്പെട്ട മുന്നണിയും മന്ത്രിസഭയും രാഷ്ട്രീയ കക്ഷികളും കഴിഞ്ഞിട്ടേ ബ്യുറോക്രാറ്റുകൾക്ക് അധികാരമുള്ളൂ, സ്ഥാനമുള്ളൂ.അതായത് നീയൊക്കെ എവിടെയൊക്കെ എന്തൊക്കെ പണിയെടുക്കണമെന്ന് ജനാധിപത്യ രാജ്യത്ത് തീരുമാനിക്കുക രാഷ്ട്രീയ പാർട്ടികളാണ്, ഭരണമുന്നണിയാണ്, സർക്കാരാണ്.

അല്ലാതെ ഞാൻ സർക്കാരിനെക്കാൾ വലുതാണ് എന്നുള്ള ചിന്തയും കൊണ്ട് നടന്നാൽ ഇതാവും അവസ്ഥ.. കൃഷി വകുപ്പിനെ ഡിങ്കൻ കാക്കട്ടെ' സൈബറിടത്തിൽ
പണിയെടുത്തിന് ഗുണമുണ്ടായെന്ന് ചിലർ പ്രതികരിച്ചപ്പോൾ ഇനി കൃഷി വകുപ്പിന്റെ കഷ്ടകാലമെന്നായിരുന്നു മറ്റൊരു കൂട്ടരുടെ വിമർശനം. ഇവരിലേറയും സർക്കാർ ജോലിക്കാരാണ്. ചെയർമാനായിരിക്കെ അശോക് ഉപയോഗിച്ച കാർ ലേലത്തിൽ വയ്ക്കുമോയെന്നും ബീക്കൺ ലൈറ്റ് ഇല്ലാത്ത കാറിലെ യാത്ര ആലോചിച്ച് സങ്കടം വരുന്നെന്ന് പരിഹാസവും ഷിനോയ് ചന്ദ്രന്റെ പോസ്റ്റുകളിലുണ്ട്. സർക്കാരിനെതിരായ ആരോപണങ്ങളിൽ സൈബറിടത്തിലാണ് പ്രധാന പോരാളിയായ ഷിനോയ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇത് തങ്ങളുടെ വിജയമായി ആഘോഷിക്കുകയാണ്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ് ആർ.എസ്.എസിന്റെ പേജിനെ ഫോളോ ചെയ്യുന്നു എന്ന വിവാദമുയർത്തിയതും ഷിനോയ് ചന്ദ്രനായിരുന്നു. 'ഫോളോ ചെയ്യുന്ന ഒരു പേജ് കണ്ടപ്പോൾ സത്യത്തിൽ ഞെട്ടി. ആർ.എസ്.എസിന്റെ ഒഫിഷ്യൽ പേജാണ് നമ്മളുടെ കെ.എസ്.ഇ.ബി പബ്ലിക് ആയി ഫോളോ ചെയ്യുന്നത്. ഇതിന് ആരാണ് ഉത്തരവാദി? സി.എം.ഡി ഡയറക്ട് ആണോ പേജ് കൈകാര്യം ചെയ്യുന്നത്,' ഇതായിരുന്നു ഷിനോയിയുടെ അന്നത്തെ പോസ്റ്റ് അവിടെയും അശോകിനെയായിരുന്നു ലക്ഷ്യമിട്ടത്.

ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും അശോക് സ്ഥാനമൊഴിയുന്നതിന് മുമ്പ് ഇറക്കി ഉത്തരവ് ഇടത് നേതാക്കൾക്ക് എട്ടിന്റെ പണിയായണ്. യൂണയൻ നേതാക്കൾക്കുള്ള സംരക്ഷണം അതത് ജില്ലകളിൽ മാത്രമാക്കി ബി.അശോക് ഉത്തരവിറക്കിയാണ് നേതാക്കൾക്ക് തിരിച്ചടിയായത്. രാജൻ ഖൊബ്രഡഗേ ചുമതലയേറ്റാൽ ഉടൻ സമ്മർദം ചെലുത്തി ഈ ഉത്തരവ് പിൻവലിക്കാനുള്ള ശ്രമമാണ് നേതാക്കളുടെ അടുത്തലക്ഷ്യം.

ഈ ഉത്തരവ് നിലനിന്നാൽ അച്ചടക്ക നടപടി നേരിട്ട് സ്ഥലംമാറ്റം കിട്ടിയ യൂണിയൻ നേതാക്കൾക്ക് പഴയ സ്ഥലത്തേക്ക് തിരിച്ചുവരാനാകില്ല. പ്രധനമായുംം ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സുരേഷിന് വൈദ്യുതി ബോർഡ് ആസ്ഥാനത്ത് കേസര കിട്ടാതെ വരും.