- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗണിൽ വൈദ്യുത ബില്ലടക്കാൻ ജനങ്ങൾ കൂട്ടത്തോട ഓണലൈനിൽ; ജൂണിൽ ബില്ലിങ്ങ് എത്തിയത് സർവ്വകാല റെക്കോഡിൽ; സംഭവം ക്ലിക്കായതോടെ ഓൺലൈൻ ബില്ലിങ്ങിനെ പ്രോത്സാഹിപ്പിക്കാൻ ബോർഡിന്റെ വിവിധ പദ്ധതികൾ; ലക്ഷ്യമിടുന്നത് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഉപയോക്താക്കൾ വൈദ്യുതി ബില്ലടയ്ക്കാൻ കൂട്ടത്തോടെ ഓൺലൈനിൽ. കോവിഡ് മൂലമാണ് ഓൺലൈനിൽ ബില്ലടയ്ക്കുന്നതിന് തിരക്കേറിയത്. ജൂണിൽ അൻപത് ശതമാനത്തിലധികം ഉപയോക്താക്കൾ വിവിധ ഓൺലൈൻ മാർഗങ്ങളിലാണ് വൈദ്യുതി ബില്ലടച്ചത്. ജൂൺമാസത്തിൽ ഇത് സർവകാല റെക്കോഡിലെത്തിയപ്പോൾ ഉപയോക്താക്കളുടെ ഓൺലൈൻ പണമടയ്ക്ക്ലൽ പ്രോത്സാഹിപ്പിക്കാൻ വൈദ്യുതിബോർഡും വിവിധ പദ്ധതികളുമായി രംഗത്തെത്തി.
ആയിരംരൂപയ്ക്ക് മുകളിലുള്ള ബില്ലുകളൊന്നുംതന്നെ കെ.എസ്.ഇ.ബി. കൗണ്ടറുകളിൽ ഈ മാസം മുതൽ സ്വീകരിക്കുന്നില്ല. ഇവയെല്ലാം ഓൺലൈനായി അടയ്ക്കാനാണ് നിർദ്ദേശം. ക്യാഷ് കൗണ്ടറുകളിൽ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതോടെ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാനാകുന്നത് വൈദ്യുതി ബോർഡിന് വൻലാഭമാണ്.
ഓൺലൈനിൽ പണം അടയ്ക്കുന്നവരുടെ എണ്ണം കൂടിയതോടെ വൈദ്യുതി ബോർഡ് ഇതിനായി പുതിയ ആൻഡ്രോയ്ഡ് ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ പണം അടയ്ക്കുന്നവർക്ക് നിലവിൽ ട്രാൻസാക്ഷൻ ചാർജില്ല. ഇതിനുപുറമേ, വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിങ് സംവിധാനം, െക്രഡിറ്റ്/െഡബിറ്റ് കാർഡുകൾ, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ, ബി.ബി.പി.എസ്. ആപ്ലിക്കേഷനുകൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ച് പണമടയ്ക്കാനാകും.
പുതിയ വൈദ്യുതി കണക്ഷനും അതിനുള്ള ഫീസും ഉൾപ്പെടെ വിവിധ സേവനങ്ങൾ ഓൺലൈനായി മാറിയതോടെ ഫലത്തിൽ വൈദ്യുതി ബോർഡ് ഏതാണ്ട് പൂർണമായി ഓൺലൈനിലേക്ക് മാറുന്നതിന്റെ വക്കിലാണ്.
മറുനാടന് മലയാളി ബ്യൂറോ