- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പാനൂരിലും തിരുവല്ലയിലും കെഎസ്ആർടിസി ബസ് സ്റ്റാന്റ് കോംപ്ലക്സുകളിൽ മൾട്ടിപ്ലക്സ് തിയറ്ററുകൾ; ആനവണ്ടിക്ക് താങ്ങായി പുതു മേഖലകളിലേക്ക് കൈവച്ച് കെ എസ് എഫ് ഡി സിയും
തിരുവനന്തപുരം: തമ്പാനൂരിലും തിരുവല്ലയിലും കെഎസ്ആർടിസി ബസ് സ്റ്റാന്റ് കോംപ്ലക്സുകളിൽ മൾട്ടിപ്ലക്സ് തിയറ്ററുകൾ തുടങ്ങുമെന്നു മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ അറിയിച്ചു. കെ എസ് ആർ ടിക്ക് വലിയൊരു ആശ്വാസമാണ് ഈ തീരുമാനം. ഇതിനൊപ്പം കെ എസ് എഫ് ഡി സിയും മൾട്ടി പ്ലക്‌സിലേക്ക് കടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ സാധാരണ തിയേറ്ററുകൾ മാത്രമാണ് സർക്കാർ സ്ഥാപനമായ കെ എസ് ഐഫ് ഡി സിക്കുള്ളത്. ചലച്ചിത്ര വികസന കോർപറേഷനാണു കോംപ്ലക്സുകൾ ആരംഭിക്കുക. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലും ഇത്തരം തിയറ്റർ തുടങ്ങാൻ കെഎസ്എഫ്ഡിസി ക്കു താൽപര്യമുണ്ട്. തമ്പാനൂരും തിരുവല്ലയിലും തിയറ്റർ തുടങ്ങുന്നതിനു കെടിഡിഎഫ്‌സിയുമായി ചർച്ച നടന്നുവരുന്നു. നടപ്പുവർഷം കിഫ്ബിയിൽ ഉൾപ്പെടുത്തി 20 തിയറ്ററുകൾ കെടിഡിഎഫ്‌സി ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: തമ്പാനൂരിലും തിരുവല്ലയിലും കെഎസ്ആർടിസി ബസ് സ്റ്റാന്റ് കോംപ്ലക്സുകളിൽ മൾട്ടിപ്ലക്സ് തിയറ്ററുകൾ തുടങ്ങുമെന്നു മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ അറിയിച്ചു. കെ എസ് ആർ ടിക്ക് വലിയൊരു ആശ്വാസമാണ് ഈ തീരുമാനം.
ഇതിനൊപ്പം കെ എസ് എഫ് ഡി സിയും മൾട്ടി പ്ലക്‌സിലേക്ക് കടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ സാധാരണ തിയേറ്ററുകൾ മാത്രമാണ് സർക്കാർ സ്ഥാപനമായ കെ എസ് ഐഫ് ഡി സിക്കുള്ളത്. ചലച്ചിത്ര വികസന കോർപറേഷനാണു കോംപ്ലക്സുകൾ ആരംഭിക്കുക. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലും ഇത്തരം തിയറ്റർ തുടങ്ങാൻ കെഎസ്എഫ്ഡിസി ക്കു താൽപര്യമുണ്ട്.
തമ്പാനൂരും തിരുവല്ലയിലും തിയറ്റർ തുടങ്ങുന്നതിനു കെടിഡിഎഫ്‌സിയുമായി ചർച്ച നടന്നുവരുന്നു. നടപ്പുവർഷം കിഫ്ബിയിൽ ഉൾപ്പെടുത്തി 20 തിയറ്ററുകൾ കെടിഡിഎഫ്‌സി ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു.
Next Story