തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നന്നാക്കാൻ ആരു ശ്രമിച്ചാലും അത് തൊഴിലാളി സംഘടനകൾ അട്ടിമറിക്കും. അതിന് കൂട്ടായി ഉന്നത നേതൃത്വവും ഉണ്ട്. രാജമാണിക്യം എംഡിയായി എത്തിയപ്പോൾ പാരവച്ചവർ വീണ്ടും ഒരുമിക്കുകയാണ്. ടോമിൻ തച്ചങ്കരിയെ ആറുമാസത്തിനുള്ളിൽ പുറത്താക്കുമെന്നാണ് ഇവരുടെ വാദം. അതിനുള്ള തന്ത്രങ്ങൾ തുടങ്ങി കഴിഞ്ഞു. എക്‌സിക്യുട്ടീവ് ഡയറക്ടർ ശ്രീകുമാറിന്റെ പിന്തുണയോടെയാണ് നീക്കങ്ങൾ. കെഎസ്ആർടിസിയിലെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ മറ്റു ഡ്യൂട്ടികൾ ഒഴിവാക്കി ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. ജീവനക്കാരുടെ അഭാവം കാരണം ദിവസവും ഇരുന്നൂറോളം സർവീസുകൾ മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് കെഎസ്ആർടിസി എംഡിയുടെ ഉത്തരവ്. എന്നാൽ ഇത് അട്ടിമറിക്കാനാണ് നീക്കം.

എല്ലാ ഡിപ്പോയിലും അദർ ഡ്യൂട്ടിക്കാരെ രക്ഷിക്കാനാണ് നീക്കം. യൂണിയൻ നേതാക്കളാണ് ഈ നീക്കത്തിന് പിന്നിൽ. എല്ലാ ഡിപ്പോയിലും അജർ ഡ്യൂട്ടിക്കാരുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഡിപ്പോയിൽ നിന്നും അദർ ഡ്യൂട്ടിക്കാരെ പിൻവലിക്കാനായിരുന്നു നീക്കം. ഇതിനായി ലിസ്റ്റ് തയ്യാറാക്കിയത് അത് ഡിപ്പോയിലാണ്. ഇവിടെയാണ് കള്ളക്കളി നടക്കുന്നത്. യൂണിറ്റിലെ ജുനിയർ കണ്ടക്ടർമാരെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇവരെ ദീർഘദൂര ബസുകളിലെ കണ്ടക്ടർമാരാക്കി പറഞ്ഞ് അയക്കാനാണ് നീക്കം. ഇതിലൂടെ ടോമിൻ തച്ചങ്കരിയുടെ ലക്ഷ്യം തന്നെ പാളും. സ്ഥാപനത്തോട് ആത്മാർത്ഥതയുള്ളവരെല്ലാം യുണിയനൊപ്പമാണ് തച്ചങ്കരിയെന്ന പ്രതീതിയുണ്ടാക്കും. അങ്ങനെ തീരുമാനം ഗുണത്തേക്കാൾ ഏറെ ദോഷമാകും. പണിയെടുക്കുന്നവരെ എംഡിക്ക് എതിരാക്കി അട്ടിമറിക്കാനാണ് നീക്കം.