- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരുടെ ജോലി സമയം കർശനമാക്കി കെഎസ്ആർടിസി; നടപടി കോവിഡിൽ കുറച്ച സർവീസുകളുടെ എണ്ണം കൂട്ടിയതോടെ
കോഴിക്കോട്: കോവിഡിനെ തുടർന്ന് സർവീസുകൾ കുറച്ച കെ എസ് ആർ ടി സി, സർവീസുകളുടെ എണ്ണം കൂട്ടിയതോടെ ജീവനക്കാരുടെ ജോലി സമയവും കർശനമാക്കി.
കോവിഡിനെ തുടർന്ന് പല സെർവീസുകളും വെട്ടിക്കുറച്ചപ്പോൾ ജീവനക്കാർക്ക് സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി നൽകിയിരുന്നു. അതനുസരിച്ച് സാധാരണ ഡ്യൂട്ടി പോലെ ഒരു ദിവസം ജോലി ചെയ്താൽ അടുത്ത ദിവസത്തെ ഹാജർ ലഭിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം.
എന്നാൽ പുതിയ തീരുമാനം അനുസരിച്ച് ഇനി മുതൽ സ്റ്റാൻഡ്‌ബൈയിൽ വരുന്ന ജീവനക്കാർക്ക്ഒരു ദിവസം ഒരു ഹാജർ മാത്രമേ രേഖപ്പെടുത്താവൂ. ഇവരെ തൊട്ടടുത്ത ദിവസം ഡ്യൂട്ടിയിൽ നിയോഗിക്കണം.
കൂടാതെ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും മറ്റു ഡ്യൂട്ടികളിൽ ഉൾപ്പെടുത്തരുതെന്നും തീരുമാനിച്ചിട്ടുണ്ട്. സ്റ്റാൻഡ്‌ബൈയിലെ ജീവനക്കാരെ തൊട്ടടുത്ത യൂണിറ്റുകളിൽ നിയോഗിക്കാമെന്നും തീരുമാനമുണ്ട്.
Next Story