- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും; മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ലെന്നതും അനുകൂല ഘടകം; കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന ശാലകൾ തുറക്കുന്നു. കെഎസ്ആർടിസി വച്ച നിർദേശത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന തുടങ്ങി. കെ എസ് ആർ ടി സിയുടെ ഷോപ്പിങ് കോപ്ലക്സുകളിൽ മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
മദ്യം വാങ്ങാനെത്തുന്നവർക്കു മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് കെഎസ്ആർടിസി ഈ ആശയം ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും അടക്കം കെ എസ് ആർ ടി സിയുടെ കോപ്ലക്സുകൾ എടുക്കാൻ ആളില്ലാതെ കിടക്കുകയാണ്. ഇത് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുത്തെങ്കിലും രക്ഷയില്ല.
ഈ സാഹചര്യത്തിലാണ് ബിവറേജസുകളെ എത്തിക്കാനുള്ള നീക്കം. ഹൈക്കോടതി നിർദ്ദേശം പരിഗണിച്ചാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു. ചിലയിടങ്ങളിൽ പുതിയ കെട്ടിടം നിർമ്മിച്ചുനൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ ബിവറേജസ് കടകൾ തുറക്കുന്നതിനെ നാട്ടുകാർ എതിർക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നീക്കം.
വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. ഇത് ബസ് സ്റ്റാൻഡുകളെ സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളാക്കുമെന്ന ആശങ്കയും ചർച്ചകളിലുണ്ട്. എന്നാൽ ഇത് കാര്യമാക്കാത്തെ മുമ്പോട്ട് പോകാനാണ് കെ എസ് ആർ ടി സിയുടെ തീരുമാനം.
കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു സ്ഥലം നൽകാമെന്നും ബിവറേജസിനെ കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകി ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാം. എന്നാൽ കുടിയന്മാർ കെ എസ് ആർ ടി സിയിൽ പൊതു ശല്യമാകുമെന്ന ചർച്ചയും സജീവമാണ്. എന്നാൽ മദ്യപിക്കാൻ അവസരം നൽകുന്നില്ലെന്നും മദ്യം വാങ്ങാൻ മാത്രമേ പറ്റൂവെന്നും കെ എസ് ആർ ടി സിയും പറയുന്നു.
മദ്യം വാങ്ങുന്നവർ ബസ് സ്റ്റാൻഡുകളിൽ ഇരുന്ന് പരസ്യ മദ്യപാനം തുടങ്ങിയാൽ അത് കുടുംബങ്ങളെ കെ എസ് ആർ ടി സിയിൽ നിന്ന് അകറ്റും. അതുണ്ടാകാതെ പുതിയ വരുമാന മാർഗ്ഗം തേടാനാണ് ബിജു പ്രഭാകറിന്റെ ലക്ഷ്യം. വൈവിധ്യ വൽക്കരണത്തിലൂടെ പരമാവധി ഇതര വരുമാനം ഉണ്ടാക്കുകായണ് ബിജു പ്രഭാകർ ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധി കൂടി തിരിച്ചറിഞ്ഞാണ് ഇത്.
തിരുവനന്തപുരം ഇഞ്ചയ്ക്കലിൽ കെട്ടിടം ഉൾപ്പെടെ നിർമ്മിച്ചു നൽകാമെന്ന് ബെവ്കോയെയും കൺസ്യൂമർഫെഡിനെയും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വിൽപനശാലകൾ പ്രവർത്തിക്കുന്നത്. ഉയർന്ന വാടകയാണ് നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ