- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി ബസുകളിൽ കണ്ടക്ടർ സീറ്റിനടുത്ത് യാത്രക്കാർക്ക് ഇരുന്നു യാത്ര ചെയ്യാം; അനുമതി നൽകി നിർദ്ദേശം
തിരുവനന്തപുരം: രണ്ട് പേർക്ക് ഇരിക്കാവുന്ന കണ്ടക്ടർ സീറ്റുകളിൽ കണ്ടക്ടർക്ക് പുറമെ യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി നിർദ്ദേശം നൽകി. എന്നാൽ, വനിതാ കണ്ടക്ടർമാരാണെങ്കിൽ ഈ സീറ്റിൽ സ്ത്രീ യാത്രക്കാരെ മാത്രമേ ഇരിക്കുവാൻ അനുവദിക്കുകയുള്ളൂ. യാത്രക്കാർ സുരക്ഷിതമായി മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാർ ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാലും കെ.എസ്.ആർ.ടി.സി ജീവനക്കാർ പൂർണമായും വാക്‌സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം. വിദ്യാർത്ഥികൾക്കടക്കം ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും സീറ്റുകൾ ഒഴിച്ചിട്ട് സർവിസ് നടത്തുവാൻ സാധിക്കില്ല. ആയതിനാലാണ് തീരുമാനമെന്നും ഈ വിവരങ്ങൾ കർശനമായി പാലിക്കുവാനും ജീവനക്കാരെ അറിയിക്കുന്നതിനും യൂണിറ്റ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിയതായും സി.എം.ഡി അറിയിച്ചു.