- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലേ ഓഫ് എൽഡിഎഫ് നയമല്ല'; കെഎസ്ആർടിസിയിലെ ലേ ഓഫ് നിർദ്ദേശം: മന്ത്രിയെ തള്ളി യൂണിയനുകൾ
തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ലേ ഓഫ് നിർദ്ദേശത്തിനെതിരെ സി ഐ ടി യു യൂണിയൻ രംഗത്തെത്തി. ലേ ഓഫ് എൽഡിഎഫ് നയമല്ലെന്നും ഇത് നടക്കാൻ പോകുന്നില്ലെന്നും KSRTEA ജനറൽ സെക്രട്ടറി വിനോദ് പറഞ്ഞു. ലേ ഓഫിലെ ഗതാഗത മന്ത്രിയുടെ പ്രതികരണം തെറ്റിദ്ധാരണ കാരണമാകാമെന്നും, ലേ ഓഫ് നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഡീസൽ വില വർധിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ആർടിസി എന്നും ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന ആശങ്ക ഉണ്ടെന്നും കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നൽ മന്ത്രിയുടെ നിലപാടിനെതിരെ ഇന്നലെ തന്നെ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിരുന്നു. ബി എം എസ്, എഐടിയുസി യൂണിയനുകളും മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് സി ഐ ടി യു യൂണിയന്റെ പ്രതികരണം.
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന് ചില പദ്ധതികളുണ്ടായിരുന്നു. അത് വേണ്ടത്ര ഫലം കണ്ടിട്ടില്ലന്നും എസ്. വിനോദ് പറഞ്ഞു. ശമ്പളം വൈകുന്നതിലും ജീവനക്കാർക്ക് ഉത്കണ്ഠയുണ്ട്. സർവീസുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യതയാണ്. കെ - സ്വിഫ്റ്റ് വരണമെന്ന് തന്നെയാണ് അഭിപ്രായം. സ്വിഫ്റ്റ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി പ്രതികരിച്ചു.