- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
66 ബസുകൾ പുതുക്കി ഇറക്കി; ചെലവ് രണ്ടരക്കോടി; 15000 രൂപ ദിവസം മുടക്കുമ്പോൾ ഓരോ ബസിൽ നിന്നും ശരാശരി പ്രതിദിന വരുമാനം വെറും 3000 രൂപ; സർക്കുലർ ബസ് സർവ്വീസിൽ 4 മാസം കൊണ്ട് 7 കോടി നഷ്ടം; ആനവണ്ടിയെ തളർത്തുന്നത് മണ്ടൻ പരിഷ്‌കാരങ്ങൾ; ഒരിക്കലും ഗതിപിടിക്കാത്ത യാത്രയിൽ കെ എസ് ആർ ടി സി
തിരുവനന്തപുരം : നികുതിപ്പണം എങ്ങനെ ധൂർത്തടിച്ച് പണം തട്ടാമെന്ന് ഗവേഷണം നടത്തുന്ന വിദഗ്ധന്മാരുടെ സങ്കേതമാണ് കെ.എസ് ആർ ടി സി. കാലാകാലങ്ങളിൽ ഓരോ മണ്ടൻ പരിഷ്‌കാരങ്ങൾ ഇറക്കി ബോർഡിനെ കുത്തുപാള എടുപ്പിക്കാൻ കച്ചകെട്ടി വരുന്ന ഗൂഢ സംഘങ്ങളാണ് ഈ സ്ഥാപനത്തെ നയിക്കുന്നത്. കോടികൾ മുടക്കി കുറെ ബസ് മേടിക്കും, നിരത്തിലിറക്കും. മാസങ്ങൾ കഴിയുമ്പോൾ നഷ്ടം കേറി അത് പൂട്ടിക്കെട്ടും. അത്തരത്തിലൊന്നാണ് തലസ്ഥാന നഗരത്തിൽ തുടങ്ങിയ സിറ്റി സർക്കുലർ സർവ്വീസ്. കഴിഞ്ഞ വർഷം നവംബർ 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സിറ്റി സർക്കുലർ സർവീസ് നഷ്ടം കൊണ്ട് കൂപ്പുകുത്തിക്കഴിഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ വെറും പത്ത് രൂപയ്ക്ക് എവിടേക്കും യാത്ര ചെയ്യാം എന്ന് പറഞ്ഞ് ആരംഭിച്ച സിറ്റി സർക്കുലർ സർവീസിന് നാല് മാസം കൊണ്ട് ഏഴ് കോടി നഷ്ടം. ലണ്ടൻ നഗരത്തിന്റെ മാതൃകയിലാണ് സിറ്റി സർക്കുലർ സർവ്വീസ് കൊട്ടിഘോഷിച്ച് ആരംഭിച്ചത്.
ഈ സർവ്വീസ് നടത്തുന്ന ബസുകൾക്ക് ചുമപ്പ്, നീല, പച്ച, ഓറഞ്ച്, പർപ്പിൾ, വയലറ്റ് കളർ കോഡുകളാണ് വിവിധ റൂട്ടുകൾക്ക് നൽകിയിട്ടുള്ളത്.
പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക നിറങ്ങളോട് കൂടിയാണ് സിറ്റി സർക്കുലർ ബസ് സർവീസ്. ഏഴ് റൂട്ടുകളിൽ ആണ് തുടക്കത്തിൽ ബസ് സർവീസ് ആരംഭിച്ചത് - പിന്നീടത് 15 റൂട്ടിലേക്ക് വർദ്ധിപ്പിച്ചു. തിരക്കുള്ള സമയങ്ങളിൽ പത്ത്-പതിനഞ്ച് മിനിറ്റ് ഇടവിട്ട് ഓരോ റൂട്ടിലും ബസ്സുകൾ ഓടിക്കമായിരുന്നു. കഴിഞ്ഞയാഴ്ച തുടങ്ങിയ സ്വിഫ്റ്റ് ബസിന്റ നഷ്ടക്കഥകൾ ഉടൻ കേൾക്കാനാവും.
ഒരേ റൂട്ടിൽ പോവുന്ന ബസിൽ എവിടെ പോകാനും 10 രൂപ മാത്രം. പക്ഷേ, ബസിൽ കേറാൻ ആളില്ല. സർവീസുകളിൽ ഭുരിഭാഗവും ആളില്ലാതെ ഓടുകയാണ്. മൂന്ന് മാസം കൊണ്ട് ലാഭത്തിലാവു മെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അവകാശ വാദം. ഏകദേശം ഏഴരക്കോടി രൂപയാണ് ഇത് വരെയുള്ള നഷ്ടം. 66 ബസുകൾ ഇതിനായി പുതുക്കി ഇറക്കി. അതിന് ചെലവ് രണ്ടരക്കോടി. ഓരോ ബസിൽ നിന്നും ശരാശരി പ്രതിദിന വരുമാനം മൂവായിരം രൂപ, ചെലവ് 15000 രൂപ. കോടികൾ മുടക്കി ഇറക്കിയ ബസിൽ മഴക്കാലം വന്നതോടെ കണ്ടക്ടറും ഡ്രൈവറും മാത്രം! സ്വകാര്യ ബസുകൾ വേണ്ടെന്ന് വെച്ച് ആളില്ലാ റൂട്ടുകൾ മാത്രം തപ്പിയെടുത്തു തുടങ്ങിയ സർക്കുലർ സർവ്വീസും അകാല ചരമമടയാൻ പോവുന്നു.
നഗരത്തിൽ എവിടെ നിന്നും കയറി ഒരു ബസിൽ, ഒരു ട്രിപ്പിൽ എവിടെയും ഇറങ്ങുന്നതിനോ, ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നൽകിയാൽ മതിയാകും. ഇങ്ങനെ മികച്ച ഓഫർ വെച്ചിട്ടു പോലും എന്തുകൊണ്ട് ജനം ബസിൽ കേറുന്നില്ലാ എന്നു കണ്ടു പിടിക്കാൻ ആന്റണി രാജുവിനും ബോർഡ് എം സി . ബിജു പ്രഭാകറിനും കഴിയുന്നില്ല.
സിനിമാ നടൻ മണിയൻ പിള്ള രാജുവടക്കം കുറെ പൗരപ്രമുഖരേയും അതിലേറെ പ്രാഞ്ചിക ളേയും കയറ്റിയായിരുന്നു സർക്കുലർ സർവ്വീസിന്റെ കന്നിയാത്ര.പിന്നെ അവരെ ആരെയും സിറ്റി സർക്കുലർ സർവ്വീസിൽ കണ്ടവരില്ല. ഇങ്ങനെ ഫോട്ടോ വരാനും, വാർത്ത വരാനും ഓരോ തുഗ്ലക് പരിഷ്‌കാരങ്ങൾ നടത്തി പിച്ചച്ചട്ടി എടുപ്പിക്കുന്ന പതിവ് കെ. എസ് ആർ ടി സി യിൽ അഭംഗുരം തുടരുന്നു . ബസ് വാങ്ങലിലെ കമ്മീഷനടിയാണ് എല്ലാ പരിഷ്‌കാരങ്ങളുടേയും അടിസ്ഥാനം. ഒരു തരത്തിലുള്ള പഛന മോ, അന്വേഷണമോ നടത്താതെയാണ് ഒാേരാ പുതിയ പരിഷ്‌കാരവും നടപ്പിലാക്കുന്നത്. ഈ പരിഷ്‌കാരം കേരളം മുഴുവൻ നടപ്പാക്കുമെ ന്നാണ് മന്ത്രി തള്ളി മറിച്ചിരുന്നത്.
ലോകത്തെ പ്രധാന സിറ്റികളിൽ എല്ലാം ഇത്തരം സർവ്വീസ് ഉണ്ടെന്നും ഇത് നഗരത്തിന് പുറത്തോട്ടും വ്യാപിപ്പിക്കുമെന്നു മായിരുന്നു കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഈ സർവീസിന്റെ ഉദ്ഘാടന ദിവസം തട്ടി വിട്ടത്. അതുക്കും മേലെയുള്ള മറ്റൊരു ഡയലോഗാണ് മന്ത്രി പറഞ്ഞത് - ഇനി മുതൽ ബസുകൾ കട്ടപ്പുറത്തതാകാതെ കറങ്ങിക്കൊണ്ടേ യിരിക്കുമെന്നും മെട്രോ ഇല്ലാത്ത തലസ്ഥാന നഗരത്തിന്റെ മെട്രോ സർവ്വീസാണ് ഇതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
നഗരത്തിലെത്തുന്ന ഏവർക്കും സീസൺ ടിക്കറ്റുകളും, മന്തിലി ടിക്കറ്റുകളും ഉപയോഗിച്ച് ഇതിൽ യാത്ര ചെയ്യാവുന്ന പദ്ധതികൾ ഉൾപ്പെടെ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും മൊക്കെയാണ് സിഎംഡി ബിജു പ്രഭാകർ തട്ടി മൂളിച്ചത്. പക്ഷേ, നഷ്ടം മാത്രം വിളമ്പുന്ന സിറ്റി സർക്കുലർ സർവ്വീസ് ഊർദ്ധ ശ്വാസം വലിച്ചു തുടങ്ങിയതോടെ ഈ പരിഷ്‌കാരത്തിനും ഉടൻ കർട്ടനിടും