പത്തനംതിട്ട: സർവീസ് നടത്താതെ ബസുകൾ വെറുതെയിട്ടു നശിപ്പിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്കായി സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്‌ക്കെടുക്കാൻ നീക്കം തുടങ്ങി. 49 സീറ്റിന്റെ ഒരു നോൺ എസി എയർ ബസ് പരീക്ഷണ അടിസ്ഥാനത്തിൽ ഒരു മാസത്തേക്കാണു വാടകയ്ക്ക് എടുക്കുന്നത്. ലാഭകരമാണെന്നു കണ്ടാൽ കൂടുതൽ ബസുകൾ എടുക്കും.

ആദ്യത്തെ 500 കിലോമീറ്ററിന് 13 രൂപയും 501 മുതൽ 650 കി.മീ. വരെ 12.85 രൂപയും 651 മുതൽ 800 കി.മീ. വരെ 12.60 രൂപയുമാണു നിരക്കു നിശ്ചയിച്ചിട്ടുള്ളത്. ഇതിനു പുറമേ ഡ്രൈവർക്കു കിലോമീറ്ററിനു 4 രൂപ നിരക്കിൽ ബാറ്റ നൽകും.

പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കു വിവിധ ഡിപ്പോകൾ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ ഉപയോഗിച്ചു പാക്കേജ് ടൂറുകൾ ഇപ്പോൾ നടത്തുന്നുണ്ട്. അഞ്ഞൂറിലേറെ ബസുകളാണു കെഎസ്ആർടിസി വിവിധ ഡിപ്പോകളിലായി സർവീസിന് ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുന്നത്.