- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം കയറി മുടിഞ്ഞ കെഎസ്ആർടിസിയെ രക്ഷിക്കാൻ അവസാന തന്ത്രം! കോർപ്പറേഷനെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി വിഭജിക്കും; മാർച്ച് മാസത്തിനുള്ളിൽ പെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കുമെങ്കിലും ബാധ്യത സർക്കാർ ഏറ്റെടുക്കില്ല; പുനരുദ്ധാരണത്തിനായി 1000 കോടി രൂപ വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനം
തിരുവനന്തപുരം: കടംകയറി മുടിഞ്ഞ കെഎസ്ആർടിസിയെ രക്ഷിക്കാൻ അവസാന വട്ട ശ്രമങ്ങളുമായി സർക്കാർ. മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 2018 കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ വർഷമായിരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സിക്കായി ഈ വർഷം 1000 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സഹായധനമായി ഉപാധികളോടെ ആയിരം കോടി രൂപ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ബാങ്കുകളുടെ കൺസോർഷ്യവുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സിയെ പരിഷ്‌ക്കരിക്കുക. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്ത് ഉയർന്ന പലിശയ്ക്ക് എടുത്ത വായ്പയും ബാധ്യതകളും അടച്ച് തീർക്കും ആൽപ്പുഴ ബസ് സ്റ്റാൻഡ് മൊബിലിറ്റി ഹബ്ബ് മാതൃകയിൽ പരിഷ്‌ക്കരിക്കും. മാർച്ച് മാസത്തിനുള്ളിൽ പെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കും. എന്നാൽ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ല. 2000 ബസുകൾകൂടി വാങ്ങും. ആറ് മാസത്തിനകം വായ്പ പലിശസഹിതം തിരിച്ചടക്കുമെന്നും ഐസക്ക് വ്യക്തമാക്കി. ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയ
തിരുവനന്തപുരം: കടംകയറി മുടിഞ്ഞ കെഎസ്ആർടിസിയെ രക്ഷിക്കാൻ അവസാന വട്ട ശ്രമങ്ങളുമായി സർക്കാർ. മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 2018 കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ വർഷമായിരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.
കെ.എസ്.ആർ.ടി.സിക്കായി ഈ വർഷം 1000 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സഹായധനമായി ഉപാധികളോടെ ആയിരം കോടി രൂപ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ബാങ്കുകളുടെ കൺസോർഷ്യവുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സിയെ പരിഷ്‌ക്കരിക്കുക. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്ത് ഉയർന്ന പലിശയ്ക്ക് എടുത്ത വായ്പയും ബാധ്യതകളും അടച്ച് തീർക്കും
ആൽപ്പുഴ ബസ് സ്റ്റാൻഡ് മൊബിലിറ്റി ഹബ്ബ് മാതൃകയിൽ പരിഷ്‌ക്കരിക്കും. മാർച്ച് മാസത്തിനുള്ളിൽ പെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കും. എന്നാൽ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ല. 2000 ബസുകൾകൂടി വാങ്ങും. ആറ് മാസത്തിനകം വായ്പ പലിശസഹിതം തിരിച്ചടക്കുമെന്നും ഐസക്ക് വ്യക്തമാക്കി.
ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പെൻഷന് 720 കോടി രൂപ വേണം. പെൻഷൻ ബാധ്യത ഏറ്റെടുത്താൽ മാത്രം തീരുന്നതല്ല കെഎസ്ആർടിസിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി വ്യക്തമാക്കി.