- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലറ്റ് സ്ഥാപിക്കുന്നത് ഉപേക്ഷിച്ചിട്ടില്ല; ചർച്ച തുടരുന്നതായി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച തുടരുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിയമസഭയെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡുകളും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ട്ലറ്റിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസി ഗ്രാമവണ്ടികൾ ആരംഭിക്കും. 150 കിലോമീറ്ററാണ് ഗ്രാമവണ്ടി സർവീസ് നടത്തുക. ഒരു പഞ്ചായത്തിൽ ഇത്രയും ദൂരപരിധി ഇല്ലെങ്കിൽ സമീപ പഞ്ചായത്തുകളുമായി ചേർന്ന് സർവീസ് നടത്താം. സ്വകാര്യ വ്യക്തിക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാം. ഇവരുടെ പേര് പ്രദർശിപ്പിച്ചായിരിക്കും സർവീസ് നടത്തുക. കെഎസ്ആർടിസി നിലവിൽ നൽകുന്ന എല്ലാ ഇളവുകളും ഗ്രാമവണ്ടികളിലും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിലെ ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും ഗ്രാമവണ്ടിയിലും. വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് ഒൺലി ബോണ്ട് സർവീസ് നടപ്പാക്കും. ഏത് സ്കൂളിൽനിന്ന് ബോണ്ട് സർവീസ് ആവശ്യപ്പെട്ടാലും ബസ് വിട്ടു നൽകും.
മറുനാടന് മലയാളി ബ്യൂറോ