- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശിയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്; റോഡരികിലേക്ക് മറിഞ്ഞ ബസിൽ നിന്ന് യാത്രക്കാർ രക്ഷപ്പട്ടത് അത്ഭുതകരമായി; 22 യാത്രക്കാരും സുരക്ഷിതർ; അപകടത്തിൽപെട്ടത് നെടുമങ്ങാട് ഡിപ്പോയിലെ ബസ്; അപകടം പാരിപ്പള്ളിക്ക് സമീപം
തിരുവനന്തപുരം: ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇയിൽ പാരിപ്പള്ളി നെടുമ്പാട്ട് കോണത്ത് നവച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. 22 പേരുമായി സഞ്ചരിച്ച നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപെട്ടത്.സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല.
ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചയൊണ് ബസ് അപകടത്തിൽപെട്ടത്. നെടിമങ്ങാട് നിന്ന് കൊല്ലത്തേക്ക് വരുമ്പോഴാണ് ബസ് അപകടത്തിൽപെട്ടത്. പുലർച്ചയായതിനാൽ ഹൈവയിൽ തിരക്ക് കുറവായതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നിയന്ത്രിക്കുകയാണ്. ബൂസ് നീക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
Next Story




