- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ കെഎസ്ആർടിസി സർവീസുകളും ഇന്ന് പുനരാരംഭിക്കും; 21 മുതൽ സംസ്ഥാനാന്തര സർവീസ്
തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്നു നിർത്തിവച്ചിരുന്ന എല്ലാ കെഎസ്ആർടിസി സർവീസുകളും ഇന്നു പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും സൂപ്പർ ഫാസ്റ്റുകൾ നാലു ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി ബിജു പ്രഭാകർ അറിയിച്ചു.
അതേസമയം ക്രിസ്മസ് ,പുതുവത്സരത്തോടനുബന്ധിച്ച് 21 മുതൽ ജനുവരി നാലു വരെ കെഎസ്ആർടിസി പ്രത്യേക സംസ്ഥാനാന്തര സർവീസ് നടത്തും. വിവിധ കേന്ദ്രങ്ങളിൽ നിന്നു ബെംഗളൂരുവിലേക്കും തിരിച്ചുമാണ് സർവീസ്. 10% അധിക നിരക്ക് ഉൾപ്പെടെ എൻഡ് ടു എൻഡ് യാത്രാനിരക്കാണ് ( ഇടയ്ക്ക് ഇറങ്ങിയാലും മുഴുവൻ നിരക്ക്). യാത്ര ചെയ്യുന്ന സംസ്ഥാനത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണം. മതിയായ യാത്രക്കാർ ഇല്ലാതെ വന്നാൽ സർവീസ് റദ്ദാക്കും
ബെംഗളൂരുവിൽ നിന്നുള്ള സമയക്രമം
ബെംഗളൂരു - എറണാകുളം (സൂപ്പർ ഡീലക്‌സ്) രാത്രി 6.40
ബെംഗളൂരു - തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്) വൈകിട്ട് 6
ബെംഗളൂരു കോട്ടയം ( സൂപ്പർ ഡീലക്‌സ്) വൈകിട്ട് 6.15 ( എല്ലാം പാലക്കാട് സേലം വഴി )
ബെംഗളൂരുവിലേക്ക് ഉള്ള സർവീസുകൾ
എറണാകുളം ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) വൈകിട്ട് 6.30
കോട്ടയം ബെംഗളൂരു (സൂപ്പർ ഡീലക്‌സ് ) വൈകിട്ട് 6.10
തിരുവനന്തപുരം ബെംഗളൂരു ( സൂപ്പർ ഡീലക്‌സ്) വൈകിട്ട് 5.30 ( എല്ലാം പാലക്കാട്, സേലം വഴി)