- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയടിച്ചു; അപകടത്തിൽ 15 പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം; ഓട്ടോറിക്ഷയെ ഒരു ബസ് ഓവർടേക്ക് ചെയ്തപോയതാണ് അപകടം കാരണമെന്ന് ദൃസാക്ഷികൾ
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ആർക്കും സാരമായ പരിക്കില്ല.
തിരുവനന്തപുരത്ത് നിന്നും പൊന്മുടിയിലേക്ക് പോയ കെഎസ്ആർടിസി ബസും പാലോട് നിന്നും തിരുവനന്തപുരത്ത് പോയ കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയെ ഒരു ബസ് ഓവർടേക്ക് ചെയ്തപോയാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് വാളിക്കോട് ആണ് സംഭവം.
ഇന്ന് രാവിലെ നെയ്യാറ്റിൻകരയിലണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കെഎസ്ആർടിസി ബസും വി എസ്എസ്. സിയുടെ ബസും കൂട്ടിയിടിച്ചായിരുന്നു ഇവിടെ അപകടം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് ബസുകളുടേയും ഡ്രൈവർമാർക്കാണ് പരിക്കേറ്റത്.
മറുനാടന് മലയാളി ബ്യൂറോ