- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി സെസ് പിൻവലിക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്ത് ബസ് ചാർജിന് പുറമേ സെസ് എന്ന പേരിൽ അപ്രഖ്യാപിത ബസ് ചാർജ് വർദ്ധന നടപ്പിലാക്കിയ കെഎസ്ആർടിസി നടപടി എത്രയും വേഗം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. യാത്രക്കാരൻ യാത്രക്കൂലി മാത്രമേ നൽകേണ്ടതുള്ളു. അതിന് പുറമേ സർക്കാർ നിശ്ചയിച്ച
തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്ത് ബസ് ചാർജിന് പുറമേ സെസ് എന്ന പേരിൽ അപ്രഖ്യാപിത ബസ് ചാർജ് വർദ്ധന നടപ്പിലാക്കിയ കെഎസ്ആർടിസി നടപടി എത്രയും വേഗം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. യാത്രക്കാരൻ യാത്രക്കൂലി മാത്രമേ നൽകേണ്ടതുള്ളു. അതിന് പുറമേ സർക്കാർ നിശ്ചയിച്ച നികുതിയും ജനങ്ങൾ അടക്കുന്നുണ്ട്. സേവന സംരംഭത്തിലൂടെ അധിക ധനശേഖരണത്തിന് ശ്രമിക്കുന്ന സർക്കാർ നടപടി ജനവിരുദ്ധമാണ്.
ഇന്ധന വില കുറഞ്ഞ സാഹചര്യത്തിൽ ബസ് ചാർജ് കുറയ്ക്കണമെന്ന ആവശ്യം ഉയർന്നുകൊണ്ടിരിക്കുമ്പോൾ അനധികൃത മാർഗ്ഗത്തിലൂടെ ചാർജ് വർദ്ധന അടിച്ചേൽപ്പിക്കുന്നതിലൂടെ ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണ്. അഴിമതിയുടെ ദുർഗന്ധം പരത്തുന്ന ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story