- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാർക്കിൽ ആദ്യമായി കെ.എസ്.ആർ.ടി.സി 'കൊമ്പന്റെ' എഴുന്നള്ളത്ത്; ടബിൾ ഡെക്കർ ബസിന്റെ സേവനം ഇനി എല്ലാ ദിവസവും
ടെക്‌നോപാർക്കിൽ ഇനി കെ.എസ്.ആർ.ടി.സി. യുടെ 'കൊമ്പൻ' ഇരുനില ബസ് സർവീസും. ടെക്‌നോപാർക്ക് - കിഴക്കേക്കോട്ട റൂട്ടിലാണ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇരുനില ബസിന്റെ സേവനം ലഭ്യമാകുക . ടെക്‌നോപാർക്കിലെയും ഇൻഫോസിസ്, യു.എസ്.ടി. ഗ്ലോബൽ, ടെക്‌നോപാർക് മൂന്നാം ഘട്ടം കാമ്പസുകളിലെ ജീവനക്കാരുടെയും ആവശ്യങ്ങൾ മുൻനിർത്തി ഐ.ടി. ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വിവേകാനന്ദ സ്റ്റഡി സർക്കിൾ കെ.എസ്.ആർ.ടി.സി. യുടെ ആർ.ടി.എ. സെല്ലിന് നിവേദനം സമർപ്പിച്ചിരുന്നു. നിവേദനത്തിൽ ഐ.ടി. ജീവനക്കാർക്ക് ഉപകാരപ്രദമായ പുതിയ ബസ് റൂട്ടുകളും സമയക്രമങ്ങളും ഉൾപ്പെടുത്തിയിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ആരംഭിച്ച പുതിയ ബസ് സർവീസിന് വി എസ്.സി. അംഗങ്ങൾ ആദ്യ യാത്രയിൽ ടെക്‌നോപാർക്കിൽ വച്ച് ഊഷ്മളമായ സ്വീകരണം നൽകി. ബസ് ജീവനക്കാർക്ക് ഉപഹാരങ്ങളും ഫ്‌ലാഗ് ഓഫ് ചടങ്ങിൽ സന്നിഹിതരായവർക്കു മധുരപലഹാരവും നൽകി. കെ.എസ്.ആർ.ടി.സി. സോണൽ ഓഫീസർ ശ്രീ ഷാജി കുമാർ ഫ്‌ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ജില്ലാ ട്രാൻസ്പോർട്ട് അധികാരി ശ്രീ സലിം , ശ്രീ
ടെക്‌നോപാർക്കിൽ ഇനി കെ.എസ്.ആർ.ടി.സി. യുടെ 'കൊമ്പൻ' ഇരുനില ബസ് സർവീസും. ടെക്‌നോപാർക്ക് - കിഴക്കേക്കോട്ട റൂട്ടിലാണ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇരുനില ബസിന്റെ സേവനം ലഭ്യമാകുക . ടെക്‌നോപാർക്കിലെയും ഇൻഫോസിസ്, യു.എസ്.ടി. ഗ്ലോബൽ, ടെക്‌നോപാർക് മൂന്നാം ഘട്ടം കാമ്പസുകളിലെ ജീവനക്കാരുടെയും ആവശ്യങ്ങൾ മുൻനിർത്തി ഐ.ടി. ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വിവേകാനന്ദ സ്റ്റഡി സർക്കിൾ കെ.എസ്.ആർ.ടി.സി. യുടെ ആർ.ടി.എ. സെല്ലിന് നിവേദനം സമർപ്പിച്ചിരുന്നു. നിവേദനത്തിൽ ഐ.ടി. ജീവനക്കാർക്ക് ഉപകാരപ്രദമായ പുതിയ ബസ് റൂട്ടുകളും സമയക്രമങ്ങളും ഉൾപ്പെടുത്തിയിരുന്നു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ആരംഭിച്ച പുതിയ ബസ് സർവീസിന് വി എസ്.സി. അംഗങ്ങൾ ആദ്യ യാത്രയിൽ ടെക്‌നോപാർക്കിൽ വച്ച് ഊഷ്മളമായ സ്വീകരണം നൽകി. ബസ് ജീവനക്കാർക്ക് ഉപഹാരങ്ങളും ഫ്‌ലാഗ് ഓഫ് ചടങ്ങിൽ സന്നിഹിതരായവർക്കു മധുരപലഹാരവും നൽകി. കെ.എസ്.ആർ.ടി.സി. സോണൽ ഓഫീസർ ശ്രീ ഷാജി കുമാർ ഫ്‌ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ജില്ലാ ട്രാൻസ്പോർട്ട് അധികാരി ശ്രീ സലിം , ശ്രീ രാജേഷ് തുടങ്ങി കെ.എസ്.ആർ.ടി.സി. സോണൽ-ജില്ലാ അധികാരികളും ജീവനക്കാരും സന്നിഹിതരായിരുന്നു. ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും വി എസ് .സി ഭാരവാഹികൾ കൃതജ്ഞത രേഖപ്പെടുത്തി.
ബസ് സർവീസ് തുടങ്ങുന്നതിന് സഹായകമായ നിലപാടുകൾ സ്വീകരിച്ച ആർ.ടി.എ. സെൽ ഇൻസ്പെക്ടർ ഇൻ ചാർജ്ജ് സുരേഷ് കുമാർ, അരുൺ , മാധ്യമ പ്രവർത്തകനായ ശ്രീ അജിത് എന്നിവർക്ക് വി എസ്.സി. ഭാരവാഹികൾ പ്രത്യേക നന്ദി അറിയിച്ചു.
രാവിലെ 08 :45 മണിയോടെ ടെക്‌നോപാർക്കിൽ എത്തുന്ന രീതിയിൽ ആണ് കിഴക്കേക്കോട്ടയിൽ നിന്ന് ബസ് പുറപ്പെടുക . വൈകിട്ട് 6 മണിയോടെ ടെക്‌നോപാർക്കിൽ നിന്നും കിഴക്കേക്കോട്ടയിലേക്ക് പുറപ്പെടും. നിള കെട്ടിടത്തിന്റെ സമീപത്തുനിന്നാണ് ടെക്‌നോപാർക്കിൽ നിന്നുള്ള യാത്ര ആരംഭിക്കുക. മുകളിലെ നിലയിൽ നിന്നും നഗരക്കാഴ്ചകൾ കണ്ട് യാത്ര ചെയ്യാനുള്ള ആവേശത്തിലാണ് ടെക്കികൾ .
ഐ.ടി. ജീവനക്കാർ ഈ സർവീസ് വിജയിപ്പിക്കും എന്നും ഇരുനില ബസ് ലാഭകരമായ കൂടുതൽ സർവീസുകൾ ആരംഭിക്കും എന്നും വി എസ്.സി. ഭാരവാഹികൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.കെ.എസ്.ആർ.ടി.സി. സർവീസുകളുമായി ബന്ധപ്പെട്ട ഐ .ടി .ജീവനക്കാരുടെ നിർദ്ദേശങ്ങൾ 'vsctechnopark@gmail.com ' എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ്.