- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനേജിങ് ഡയറക്ടർ സൂപ്പർ ഫാസ്റ്റിൽ സഞ്ചരിച്ചപ്പോഴും എക്സിക്യൂട്ടീവ് ഡയറക്ടർക്ക് എസി വണ്ടി നിർബന്ധം; കണ്ടക്ടർ ജോലിയുടെ കഷ്ടപ്പാടറിയാൻ തിരുവനന്തപുരത്ത് നിന്നും തിരുവല്ലയ്ക്ക് പോയ തച്ചങ്കരിക്കൊപ്പം സഞ്ചരിച്ച അനിൽ കുമാറിനെ മടക്കി കൊണ്ടു വരാൻ തിരുവനന്തപുരം മുതൽ തിരുവല്ല വരെ കാർ വരുത്തേണ്ടി വന്നു; കെ എസ് ആർ ടി സിയുടെ യഥാർത്ഥ പ്രശ്നം മാനേജർമാരുടെ ധൂർത്തെന്ന് ചുണ്ടിക്കാട്ടി തൊഴിലാളികൾ
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് കെ എസ് ആർ ടി സി ബസിലാണ്. കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കിരയുടെ യാത്ര സൂപ്പർ ഫാസ്റ്റിലേക്കും എത്തി. എന്നാൽ ആനവണ്ടിയെ മുടിക്കുന്നവർക്ക് മന്ത്രിയും എംഡിയും നൽകുന്ന സന്ദേശം മനസ്സിലാകുന്നില്ല. അങ്ങനെ കെ എസ് ആർ ടി സിയുടെ നഷ്ടത്തിന് ഉത്തരവാദി ആരെന്ന് ജീവനക്കാർ തന്നെ ചൂണ്ടികാട്ടിക്കുകയാണ്. തച്ചങ്കരിക്ക് സൂപ്പർ ഫാസ്റ്റാക്കാം പക്ഷെ അനിൽ കുമാറിന് എസി വണ്ടി വേണമെന്നതാണ് അവസ്ഥ. കെഎസ്ആർടിസി എക്സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന്റെ തിരവല്ല-തിരുവനന്തപുരം എസി വാഹന യാത്ര അങ്ങനെ വിവാദത്തിലാവുകയാണ്. തച്ചങ്കരി കണ്ടക്ടറായി സൂപ്പർ ഫാസ്റ്റ് ബസ്സിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് അനിൽ കുമാർ ഇന്നലെ എന്തിനു യാത്ര ചെയ്തുവെന്നതാണ് ജീവനക്കാർക്ക് പിടികിട്ടാത്തത്. തിരിച്ചു യാത്രക്കു കെഎസ്ആർടിസിയുടെ എസി സുമോ വാഹനം വിളിച്ചു വരുത്തിയത് തച്ചങ്കരിയുടെ യാത്രയുടെ ശോഭ കെടുത്തി. തിരുവനന്തപുരത്തു നിന്നും തിരിവല്ലവരെ കെഎസ്ആ
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് കെ എസ് ആർ ടി സി ബസിലാണ്. കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കിരയുടെ യാത്ര സൂപ്പർ ഫാസ്റ്റിലേക്കും എത്തി. എന്നാൽ ആനവണ്ടിയെ മുടിക്കുന്നവർക്ക് മന്ത്രിയും എംഡിയും നൽകുന്ന സന്ദേശം മനസ്സിലാകുന്നില്ല. അങ്ങനെ കെ എസ് ആർ ടി സിയുടെ നഷ്ടത്തിന് ഉത്തരവാദി ആരെന്ന് ജീവനക്കാർ തന്നെ ചൂണ്ടികാട്ടിക്കുകയാണ്. തച്ചങ്കരിക്ക് സൂപ്പർ ഫാസ്റ്റാക്കാം പക്ഷെ അനിൽ കുമാറിന് എസി വണ്ടി വേണമെന്നതാണ് അവസ്ഥ. കെഎസ്ആർടിസി എക്സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന്റെ തിരവല്ല-തിരുവനന്തപുരം എസി വാഹന യാത്ര അങ്ങനെ വിവാദത്തിലാവുകയാണ്.
തച്ചങ്കരി കണ്ടക്ടറായി സൂപ്പർ ഫാസ്റ്റ് ബസ്സിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് അനിൽ കുമാർ ഇന്നലെ എന്തിനു യാത്ര ചെയ്തുവെന്നതാണ് ജീവനക്കാർക്ക് പിടികിട്ടാത്തത്. തിരിച്ചു യാത്രക്കു കെഎസ്ആർടിസിയുടെ എസി സുമോ വാഹനം വിളിച്ചു വരുത്തിയത് തച്ചങ്കരിയുടെ യാത്രയുടെ ശോഭ കെടുത്തി. തിരുവനന്തപുരത്തു നിന്നും തിരിവല്ലവരെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ കണ്ടക്ടറായി ജോലി നോക്കി തൊഴിലാളികളിലൊരുവനായി മാറിയ തച്ചങ്കരിയുടെ നടപടി ജീവനക്കാർ ഹൃദയത്തിൽ ഏറ്റുവാങ്ങിയെങ്കിൽ അതേ ബസിന്റെ മറ്റൊരു സീറ്റിൽ ഓപ്പറേഷൻസ് മേധാവി അനിൽ കുമാർ എന്തിനു യാത്ര ചെയ്തു എന്ന ചോദ്യം തൊഴിലാളികളുയർത്തുന്നു.
തച്ചങ്കരിയെ സഹായിക്കാനാണെങ്കിൽ വേണ്ടിയിരുന്നത് ഇറ്റിഎം മെഷീൻ ഓപ്പറേറ്റ് ചെയ്യാൻ കഴിവുള്ള ആരെയെങ്കിലുമായിരുന്നു. ഓപ്പറേഷൻസ് മേധാവിക്ക് ഇറ്റിഎം മെഷീൻ ഓപ്പറേറ്റ് ചെയ്യാനറിയില്ല എന്നതാണ് സത്യം. കണ്ടക്ടർ ലൈസൻസില്ലാതെ തച്ചങ്കരിയോടൊപ്പം സൂപ്പർ ഫാസ്റ്റ് ബസിൽ തിരുവനന്തപുരത്തും നിന്നും തിരുവല്ലയിലെത്തിയ ഓപ്പറേഷൻസ് വിഭാഗം മേധാവി അനിൽ കുമാറിനു തിരിച്ചു തിരിവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്കു പേകാൻ കെഎസ്ആർടിസിയുടെ തന്നെ എസി ടാറ്റാസുമോ വാഹനം ഒരു ഡ്രൈവർ കാലായായി തിരുവനന്തപുരത്തു നിന്നും തിരുവല്ലയിലേക്കും പിന്നെ അനിൽ കുമാറിനെ മാത്രം വഹിച്ച് തിരുവനന്തപുരത്തേക്കും ഓടിച്ചത് വിവാദമാവുകയാണ്. അനിൽ കുമാർ തിരുവനന്തപുരത്തേക്കുള്ള ബസിൽ പോയിരുന്നുവെങ്കിൽ ഡീസൽ ചെലവ് കെ എസ് ആർ ടി സിക്ക് ലാഭിക്കാമായിരുന്നു.
10 മിനിറ്റിടവിട്ട് ഫാസ്റ്റും സൂപ്പർ ഫാസ്റ്റും സൂപ്പർ എക്സ്പ്രസ്സും ഓടുന്ന തിരുവല്ല തിരുവനന്തപുരം എംസി റോഡിൽ ഒരു കെഎസ്ആർടിസി ബസിൽ തിരികെ പേകാനാവുന്ന അനിൽ കെഎസ്ആർടിസി എസി വാഹനം ഓടിച്ചതിലൂടെ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം ആ ഉദ്യോഗസ്ഥനിൽ നിന്നും തിരിച്ചുപിടിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ആ ഡ്രൈവറെ വച്ച് ഒരു കെഎസ്ആർടിസി ബസ് ഓടിക്കാമായിരുന്നു. ഇങ്ങനെ തൊഴിലാളി വിരുദ്ധരും കെഎസ്ആർടിസി ബസിൽ ഒരിക്കലും യാത്ര ചെയ്യാൻ ആഗ്രഹിക്കാത്ത അനിലിനെ പോലുള്ള ഉഗ്യോഗസ്ഥരുമാണ് കെഎസ്ആർടിസിയെ നിരന്തരം നഷ്ടത്തിലേക്ക് തള്ളിയിടുന്നതെന്ന് സിഐടിയു യൂണിയനിലെ പ്രമുഖൻ തന്നെ മറുനാടനോട് പറഞ്ഞു. മാനേജർമാരുടെ ധൂർത്താണ് കെ എസ് ആർ ടി സിയുടെ ഏറ്റവും വലിയ ശാപമെന്നാണ് ഇടത് സംഘടനയുടെ വിലയിരുത്തൽ.
കോൺഗ്രസ്സ് നേതാവിന്റെ അടുത്ത ബന്ധുവായ അനിൽ തിരുവല്ലത്തേക്ക് യാത്ര ചെയ്തത് ആർക്കു വേണ്ടിയാണെന്നും സംശയമുയരുന്നു. രാജമാണിക്യം മാനേജിങ് ഡയറക്ടറായിരുന്നപ്പോൾ നിലവിലുള്ള തിരുവനന്തപുരം കോയമ്പത്തൂർ വോൾവോ ബസിൽ യാത്ര ചെയ്തു. തൃശ്ശൂരിൽ ഒരു മീറ്റിംഗിൽ പങ്കെടുത്തപ്പോൾ എക്സിക്യുട്ടീവ് ഡയറക്ടർ കെഎസ്ആർടിസി വാഹനത്തിൽ തൃശ്ശൂരിലെത്തിയത് നേരത്തെ വിവാദമായിരുന്നു. ഇത്തരമൊരു ഉദ്യോഗസ്ഥനാണ് വീണ്ടും ധൂർത്ത് നടത്തുന്നത്. തച്ചങ്കരിയുടെ കണ്ടക്ടർ യാത്ര പൊളിക്കാനുള്ള നീക്കമാണോ അനിൽ നടത്തിയതെന്ന സംശയവും ബാക്കിയാകുന്നു. തിരുവല്ലയിൽ ജീവനക്കാരുമായി തച്ചങ്കരി സംസാരിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് തച്ചങ്കരിയെ അനുഗമിക്കാൻ അനിൽ തയ്യാറായതെന്നാണ് സൂചന.
ബസിലെ യാത്രക്കാരിൽ നിന്ന് തച്ചങ്കരിക്ക് കിട്ടുന്ന വിവരങ്ങൾ മനസ്സിലാക്കുകയും ലക്ഷ്യമിട്ടിരുന്നു. കണ്ടക്ടർമാരുടെ ദുരിതവും യാത്രാക്കാരുടെ ക്ലേശവും മനസ്സിലാക്കാനായിരുന്നു തച്ചങ്കരിയുടെ ശ്രമം. നേരത്തെ തച്ചങ്കരി ഇറക്കിയ അദർ ഡ്യൂട്ടി ഇല്ലാതാക്കൾ അട്ടിമറിച്ചതും അനിലാണെന്ന ആക്ഷേപം സജീവമാണ്. അതിനിടെയാണ് കണ്ടക്ടർ യാത്രയിൽ തച്ചങ്കരിയെ വെട്ടിലാക്കുന്ന തരത്തിൽ കാറിൽ യാത്ര ചെയ്തത്. പൊലീസിൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോയുടെ ഡിജിപി കൂടിയാണ് തച്ചങ്കരി. തന്റെ ചെലവിന് കെ എസ് ആർ ടി സിയിൽ നിന്ന് പണചെലവ് വരാതിരിക്കാനായിരുന്നു തച്ചങ്കരി ഈ പദവിയിൽ തുടരുന്നത്. സർക്കാരും ബോധപൂർവ്വമാണ് അങ്ങനെ ചെയ്തത്. അത്തരമൊരു സ്ഥാപനത്തിലാണ് അനാവശ്യ കാറോടിക്കൽ വിവാദം വീണ്ടും ചർച്ചകൾ എത്തുന്നത്.
എല്ലാ കെഎസ്ആർടിസി എക്സിക്യുട്ടീവ് ഡയറക്ടർമാരുടെയും സോണൽ ഓഫീസർമാരുടെയും വാഹനങ്ങൾ പിൻവലിക്കണമെന്നും അവരും കെഎസ്ആർടിസി ബസുകളിൽ ഔദ്യോഗിക യാത്രകൾ നടത്തി മാതൃക കാണിക്കണമെന്നും ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത്തരം ഉദ്യോഗസ്ഥർക്ക് കെഎസ്ആർടിസി അനുവദിച്ച കാറുകളും മറ്റും പിൻവലിക്കണമെന്നു ജീവനക്കാർ ആവശ്യപ്പെടുന്നു. തച്ചങ്കരി കണ്ടക്ടറായി യാത്ര ചെയ്തു പോലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും കെഎസ്ആർടിസി സൂപ്പർ ക്ലാസ്സ് സർവ്വീസുകളിൽ യാത്ര ചെയ്താൽ കോർപ്പറേഷൻസിന്റെയും യാത്രക്കാരുടെയും ജീവനക്കാരുടെ പൾസ് അറിയാൻ സാധിക്കും. ഇത് ആനവണ്ടിക്ക് മുതൽകൂട്ടാവുകയും ചെയ്യും. മന്ത്രി ശശീന്ദ്രനും കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യാറുണ്ട്.
കെ.എസ്.ആർ.ടി.സിയെ ലാഭത്തിലേക്ക് യാത്രയാക്കാൻ പുതിയ വഴികൾ തേടിയാണ് ടോമിൻ തച്ചങ്കരിയുടെ യാത്ര. ഇതിനായി തിരുവനന്തപുരം കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസിലാണ് തച്ചങ്കരി കണ്ടക്ടറായത്. കെ.എസ്.ആർ.ടി.സിയുടെ എല്ലാ മേഖലകളിലേയും പ്രവർത്തനം മനസിലാക്കുന്നതിനുവേണ്ടിയാണ് പുതിയ സി.എം.ഡിയുടെ ശ്രമം. കണ്ടക്ടറാകുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം തച്ചങ്കരി കണ്ടക്ടർ ലൈസൻസ് എടുത്തിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും കഷ്ടതകൾ അറിയാനായിരുന്നു തച്ചങ്കരിയുടെ യാത്ര. ചില്ലറ വരെ കയ്യിൽ കരുതിയായിരുന്നു ഈ കണ്ടക്ടറുടെ വരവ്.
'വേഷപ്പകർച്ചയല്ല, ഇത് ജോലിയെടുക്കുക തന്നെയാണ്. അവരുടെ പ്രശ്‌നങ്ങൾ അറിയാനാണ് ഈ പണി ചെയ്യുന്നത്. ഇതൊരു തുടക്കമാണ്. ഇനിയും ഇങ്ങനെ ചെയ്യേണ്ടിവരും. ഇതിനെയാക്കെ തമാശയായിട്ട് കാണുകയാണ് ചിലർ. അതെനിക്ക് പ്രശ്‌നമില്ല. താ വളരെ ഗൗരവത്തോടെയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.