- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനവണ്ടി ബ്ലോഗിനു കൂച്ചുവിലങ്ങിടാൻ കെഎസ്ആർടിസി എംഡി; പൊതുഗതാഗത സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്വകാര്യ ബ്ലോഗ് നിർത്തണമെന്ന് എംഡിയുടെ കത്ത്
തിരുവനന്തപുരം: കെഎസ്ആർടിസിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്വകാര്യ ബ്ലോഗായ ആനവണ്ടി കെഎസ്ആർടിസി ബ്ലോഗ് നിർത്തണമെന്ന് കെഎസ്ആർടിസി എംഡി. ഇക്കാര്യം ആവശ്യപ്പെട്ട് ബ്ലോഗും ഫേസ്‌ബുക്ക് പേജും നടത്തുന്ന സുജിത് ഭക്തന് എംഡി കത്തയച്ചു. ബ്ലോഗ് ആരംഭിച്ചിട്ട് എട്ടു വർഷമായി. ബ്ലോഗിലും ഫേയ്സ്ബുക്ക് പേജിലും നിരവധി ഫോളോവേഴ്സുണ്ട്. കെഎസ്ആർടിസി ബസ്സുകളുടെ വ്യത്യസ്തമായ ഫോട്ടോകളും റൂട്ടുകളും പുതിയ അറിയിപ്പുകളും ഈ ബ്ലോഗിലൂടെ അറിയാമെന്നതിനാൽ ഇതു ജനകീയമാകുകയും ചെയ്തു. ഇതിനിടെയാണു ബ്ലോഗ് പ്രവർത്തനം നിർത്തണമെന്നു കാട്ടി എംഡിയുടെ കത്തു ലഭിച്ചത്. ജൂൺ 27നാണ് മാനേജിങ് ഡയറക്ടറുടെ പേരിലുള്ള കത്ത് സുജിതിന് ലഭിക്കുന്നത്. 2010ൽ സുജിത് നൽകിയ അപേക്ഷയനുസരിച്ചാണ് കെഎസ്ആർടിസിയുടെ പേരിൽ ബ്ലോഗ് തുടങ്ങാൻ അനുവാദം നൽകിയത്. എന്നാൽ 2013 നു ശേഷം കെഎസ്ആർടിസിയുടെ പേര് ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും കത്തിൽ പറയുന്നു. കെഎസ്ആർടിസിയുടെ സൽപേര് ഉപയോഗിച്ച് സ്വകാര്യ വരുമാനം ഉണ്ടാക്കുന്നത് തുടരാനാകില്ലെന്നും അതിനാൽ ബ്ലോഗ് നിർത്തണമെന്നുമാണ
തിരുവനന്തപുരം: കെഎസ്ആർടിസിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്വകാര്യ ബ്ലോഗായ ആനവണ്ടി കെഎസ്ആർടിസി ബ്ലോഗ് നിർത്തണമെന്ന് കെഎസ്ആർടിസി എംഡി. ഇക്കാര്യം ആവശ്യപ്പെട്ട് ബ്ലോഗും ഫേസ്‌ബുക്ക് പേജും നടത്തുന്ന സുജിത് ഭക്തന് എംഡി കത്തയച്ചു.
ബ്ലോഗ് ആരംഭിച്ചിട്ട് എട്ടു വർഷമായി. ബ്ലോഗിലും ഫേയ്സ്ബുക്ക് പേജിലും നിരവധി ഫോളോവേഴ്സുണ്ട്. കെഎസ്ആർടിസി ബസ്സുകളുടെ വ്യത്യസ്തമായ ഫോട്ടോകളും റൂട്ടുകളും പുതിയ അറിയിപ്പുകളും ഈ ബ്ലോഗിലൂടെ അറിയാമെന്നതിനാൽ ഇതു ജനകീയമാകുകയും ചെയ്തു.
ഇതിനിടെയാണു ബ്ലോഗ് പ്രവർത്തനം നിർത്തണമെന്നു കാട്ടി എംഡിയുടെ കത്തു ലഭിച്ചത്. ജൂൺ 27നാണ് മാനേജിങ് ഡയറക്ടറുടെ പേരിലുള്ള കത്ത് സുജിതിന് ലഭിക്കുന്നത്.
2010ൽ സുജിത് നൽകിയ അപേക്ഷയനുസരിച്ചാണ് കെഎസ്ആർടിസിയുടെ പേരിൽ ബ്ലോഗ് തുടങ്ങാൻ അനുവാദം നൽകിയത്. എന്നാൽ 2013 നു ശേഷം കെഎസ്ആർടിസിയുടെ പേര് ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും കത്തിൽ പറയുന്നു. കെഎസ്ആർടിസിയുടെ സൽപേര് ഉപയോഗിച്ച് സ്വകാര്യ വരുമാനം ഉണ്ടാക്കുന്നത് തുടരാനാകില്ലെന്നും അതിനാൽ ബ്ലോഗ് നിർത്തണമെന്നുമാണു കത്തിലെ ആവശ്യം.
കെഎസ്ആർടിസി നൽകുന്നതിലും മികച്ച രീതിയിലാണ് ആനവണ്ടിയും ബ്ലോഗും യാത്രക്കാർക്ക് വേണ്ട വിവരങ്ങൾ നൽകുന്നത്. വ്യക്തിപരമായി ബ്ലോഗ് കൊണ്ട് എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടെങ്കിലും സൗജന്യമായ ഒരു മാർക്കറ്റിങ് ആണ് കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു സുജിത് ഭക്തൻ വ്യക്തമാക്കി. ബ്ലോഗ് പൂട്ടിക്കുമെന്നു പറഞ്ഞാണ് ഇപ്പോൾ കത്ത് വന്നിരിക്കുന്നതെന്ന് സുജിത് ഭക്തൻ ഫേസ്‌ബുക്കിൽ കുറിച്ചു.