- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് ഇറങ്ങിക്കയറുന്നത് ഒഴിവാക്കാൻ പ്രത്യേക പദ്ധതിയുമായി കെഎസ്ആർടിസി; തിങ്കളാഴ്ച മുതൽ പിഎംജിയിൽ നിന്നും തമ്പാനൂരിലേക്ക് മൂന്ന് വഴികളിൽ കൂടി സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ
തിരുവനന്തപുരം; തലസ്ഥാന നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കും, മറ്റ് ആവശ്യങ്ങൾക്കും എത്തുന്നവർ പല ബസുകൾ ഇറങ്ങി കയറുന്നത് അവസാനിപ്പിക്കാനായി തമ്പാനൂർ ബസ് സ്റ്റേഷനിലേക്ക് എത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ബസുകൾ തിങ്കളാഴ്ച മുതൽ പിഎംജിയിൽ നിന്നും മൂന്ന് വഴികളിലായി തിരിച്ചുവിട്ട് സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.
പിഎംജിയിൽ നിന്നും പതിവ് പോലെ ബേക്കറി- പനവിള വഴിയുള്ള സർവ്വീസിനോടൊപ്പം, പിഎംജി- മ്യൂസിയം- മാനവീയം വീഥി- ഡിജിപി ഓഫീസ്- വഴുതക്കാട്- വുമൻസ്കോളേജ് - പനവിള വഴിയും, പിഎംജിയിൽ നിന്നും- സെക്രട്ടറിയേറ്റിന് മുന്നിലൂടെയും തമ്പാനൂരിൽ എത്തിച്ചേരുന്ന കണക്കിനുമാണ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുക. അടുത്തിടെ യാത്രാക്കാർക്ക് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ജനോപകാരപ്രദമായി പൊതുഗതാഗതം ക്രമീകരിക്കുന്നതിന് വേണ്ടി നടത്തിയ സർവ്വെയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത നടപടി. ഇതിനായി കൊല്ലത്തു നിന്ന് എൻ എച്ച് വഴിയും, കൊട്ടാരക്കരയിൽ നിന്ന് എം.സി റോഡ് വഴിയും ഉള്ള മുഴുവൻ ബസുകളിലും ഇത്തരത്തിൽ സർവ്വീസ് നടത്തുന്നതിനുള്ള നിർദ്ദേശം നൽകി കഴിഞ്ഞു. ഈ ബസുകളിൽ ഈ സ്ഥലങ്ങൾ (പിഎംജി- പാളയം - ബേക്കറി വഴി, പിഎംജി - മ്യൂസിയം- മാനവീയംവീഥി- വഴുതക്കാട് വഴി, പി.എം.ജി- പാളയം- സെക്രട്ടറിയേറ്റ് വഴി) വഴിയെന്ന് സ്ഥലനാമ ബോർഡിൽ എഴുതിയിരിക്കും
ആളുകൾ കൂടുതൽ ഉള്ള സമയങ്ങളിൽ ആകും മ്യൂസിയം , സെക്രട്ടറിയേറ്റ് എന്നിവങ്ങളിലൂടെ സർവ്വീസ് നടത്തുക. പരീക്ഷണാടിസ്ഥാത്തിൽ നടത്തുന്ന സർവ്വീസുകളിൽ കൂടുതൽ ആവശ്യം ഉണ്ടായാൽ ഈ വഴികളിലൂടെ തിരിച്ചുള്ള സർവ്വീസും കെഎസ്ആർടിസി പരി?ഗണിച്ചേക്കും.
മറുനാടന് മലയാളി ബ്യൂറോ