- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകർക്ക് ആദ്യമായി എയർ ബസ് സൗകര്യമൊരുക്കി കെഎസ്ആർടിസി; പമ്പയിൽ നിന്ന് കോയമ്പത്തൂർ, ചെന്നൈ, മധുര, തേനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കു നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ആദ്യമായി എയർ ബസ് സൗകര്യമൊരുക്കി കെഎസ്ആർടിസി. പമ്പയിൽ നിന്ന് കോയമ്പത്തൂർ, ചെന്നൈ, മധുര, തേനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കു നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ സർവീസ് ആരംഭിക്കുന്നത്. 20ന് സർവീസ് ആരംഭിക്കും. പന്ത്രണ്ട് ശബരി സ്‌പെഷ്യൽ എയർബസുകളാണ് കെഎസ്ആർടിസി പുറത്തിറക്കിയത്. മുമ്പ് സൂപ്പർഫാസ്റ്റ് നിലവാരത്തിലുള്ള ബസുകളാണ് അന്തർസംസ്ഥാന സർവീസിനായി ഉപയോഗിച്ചിരുന്നത്. ഇത്തവണ ഡീലക്‌സ് ബസുകളുടെ സൗകര്യമുള്ളതാണ് ശബരി സ്‌പെഷ്യൽ ബസുകൾ. പമ്പ കേന്ദ്രീകരിച്ചാണ് ഇവ സർവീസ് നടത്തുന്നത്. ആധുനിക സൗകര്യങ്ങളുള്ള ബസുകളിൽ 39 പേർക്ക് യാത്രചെയ്യാനാകും. 16 മുതൽ ബസുകൾ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. ഈ ബസുകൾതന്നെയാവും അന്തർസംസ്ഥാന സർവീസുകളായി ഓടിക്കുക. കൂടുതൽ ബസുകൾ എത്തിക്കാനും നീക്കമുണ്ട്. കെഎസ്ആർടിസിയുടെ പരമ്പരാഗതമായ നിറവും ഡിസൈനും മാറ്റി കാനനഭംഗിക്ക് ചേരുന്ന രീതിയിൽ പച്ചയും വെള്ളയും നിറങ്ങളാണ് ശബരി സ്‌പെഷ്യൽ ബസുകൾക്ക്. മരത്തിലിരിക്കുന്ന കരിമ്പുലിയെയും ചിത്രീകരിച്ചിട്ട
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ആദ്യമായി എയർ ബസ് സൗകര്യമൊരുക്കി കെഎസ്ആർടിസി. പമ്പയിൽ നിന്ന് കോയമ്പത്തൂർ, ചെന്നൈ, മധുര, തേനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കു നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ സർവീസ് ആരംഭിക്കുന്നത്.
20ന് സർവീസ് ആരംഭിക്കും. പന്ത്രണ്ട് ശബരി സ്‌പെഷ്യൽ എയർബസുകളാണ് കെഎസ്ആർടിസി പുറത്തിറക്കിയത്.
മുമ്പ് സൂപ്പർഫാസ്റ്റ് നിലവാരത്തിലുള്ള ബസുകളാണ് അന്തർസംസ്ഥാന സർവീസിനായി ഉപയോഗിച്ചിരുന്നത്. ഇത്തവണ ഡീലക്‌സ് ബസുകളുടെ സൗകര്യമുള്ളതാണ് ശബരി സ്‌പെഷ്യൽ ബസുകൾ. പമ്പ കേന്ദ്രീകരിച്ചാണ് ഇവ സർവീസ് നടത്തുന്നത്. ആധുനിക സൗകര്യങ്ങളുള്ള ബസുകളിൽ 39 പേർക്ക് യാത്രചെയ്യാനാകും.
16 മുതൽ ബസുകൾ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. ഈ ബസുകൾതന്നെയാവും അന്തർസംസ്ഥാന സർവീസുകളായി ഓടിക്കുക. കൂടുതൽ ബസുകൾ എത്തിക്കാനും നീക്കമുണ്ട്. കെഎസ്ആർടിസിയുടെ പരമ്പരാഗതമായ നിറവും ഡിസൈനും മാറ്റി കാനനഭംഗിക്ക് ചേരുന്ന രീതിയിൽ പച്ചയും വെള്ളയും നിറങ്ങളാണ് ശബരി സ്‌പെഷ്യൽ ബസുകൾക്ക്.
മരത്തിലിരിക്കുന്ന കരിമ്പുലിയെയും ചിത്രീകരിച്ചിട്ടുണ്ട്. ഡീലക്‌സ് ബസുകളുടെ യാത്രാനിരക്കാണ് ഈടാക്കുന്നത്. എറണാകുളത്തുനിന്ന് പമ്പയിലേക്ക് 251 രൂപയാണ് നിരക്ക്.