- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയിലെ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും: ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജൂണിലെ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു . കെഎസ്ആർടിസിക്ക് പെൻഷൻ നൽകാനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു.
കരാർ ഒരുമാസത്തേക്ക് പുതുക്കാനുള്ള ഉത്തരവിൽ കെഎസ്ആർടിസി സിഎംഡി, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംഡി, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവർ തിങ്കളാഴ്ച ഒപ്പുവെച്ചു.
ഇതോടെ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി പെൻഷൻ വിതരണത്തിന് വേണ്ട 65.84 കോടി രൂപ ലഭ്യമായതായും മന്ത്രി അറിയിച്ചു. 2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇതുവരെ 2432 കോടി രൂപ സർക്കാറിൽനിന്നും തിരിച്ചടവായി നൽകിയതായും മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story