- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജ അവധി തിരക്കുകൾക്ക് ആശ്വാസമായി സെപ്ഷ്യൽ ബസുകൾ; തൃശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് സർവ്വീസ്
വരുന്ന ആഴ്ച്ചയിലെ നവാരാത്രി തിരക്ക് കണക്കിലെടുത്ത് ആശ്വാസവുമായി കേരള ആർടിസിയുടെ സ്പെഷൽ ബസുകൾ. തൃശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതമാണ് ബാംഗ്ലൂരിൽ നിന്ന് ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് ഈ റൂട്ടുകളിലേക്ക് കൂടുതൽ ബസുകളനുവദിക്കും. ഒക്ടോബർ ഒന്നിനു ബാംഗ്ലൂരിൽ നിന്നു പുറപ്പെടു
വരുന്ന ആഴ്ച്ചയിലെ നവാരാത്രി തിരക്ക് കണക്കിലെടുത്ത് ആശ്വാസവുമായി കേരള ആർടിസിയുടെ സ്പെഷൽ ബസുകൾ. തൃശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതമാണ് ബാംഗ്ലൂരിൽ നിന്ന് ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്.
തിരക്ക് കൂടുന്നതനുസരിച്ച് ഈ റൂട്ടുകളിലേക്ക് കൂടുതൽ ബസുകളനുവദിക്കും. ഒക്ടോബർ ഒന്നിനു ബാംഗ്ലൂരിൽ നിന്നു പുറപ്പെടുന്ന ബസുകൾ മൈസൂർ, കോഴിക്കോട് വഴിയായിരിക്കും സർവീസ് നടത്തുക. ഈ ബസുകളിലേക്കുള്ള മുൻകൂർ റിസർവേഷൻ ഇന്നാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഓണക്കാലത്തേതു പോലെ തിരക്കനുസരിച്ച് ആവശ്യത്തിനു സ്പെഷൽ ബസുകൾ പൂജ അവധിക്കുമുണ്ടാകും. അതേസമയം ആദ്യം അനുവദിക്കുന്ന സ്പെഷൽ ബസുകളിലെ ടിക്കറ്റ് തീരുന്നതനുസരിച്ചായിരിക്കും കൂടുതൽ ബസുകളനുവദിക്കുക.
Next Story