- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി: ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക്; നാളെ ദീർഘദൂര സർവീസുകൾ മുടങ്ങാൻ സാധ്യത
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളിയൂണിയനുകൾ ഇന്ന് അർധരാത്രിമുതൽ 24മണിക്കൂർ പണിമുടക്കിലേക്ക്. ശമ്പളപരിഷ്കരണം നടപ്പാക്കുക, ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങൾ ഉന്നയിച് യൂഡിഎഫ് യൂണിയൻ ആയ ടി ഡി എഫും ബിഎംഎസുമാണ് പണിമുടക്കുന്നത്. ഇതുമൂലം നാളത്തെ ദീർഘദൂര സർവീസുകൾ മുടങ്ങാനാണ് സാധ്യത.
കെഎസ്ആർടിസി യൂണിയനുകളുമായി എംഡി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് മാറ്റിവയ്ക്കില്ലെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചത്.
Next Story