പമ്പ: പമ്പ-നിലയ്ക്കൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്കു നടത്തി. മകരവിളക്ക് ദിവസം അനുവദിക്കാറുള്ള അലവൻസ് ഇത്തവണ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അലവൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയത്.