- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ വിലാസം വെള്ളാനയെന്ന ദുഷ്പേര് മാറ്റാൻ തീവ്രയത്നവുമായി കെഎസ്ആർടിസി; നഷ്ടത്തിലോടുന്നുവെന്ന് പഴി കേട്ട് മടുത്തതോടെ തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ പരമാവധി സർവീസ് നടത്താൻ തീരുമാനം; ദിവസ വരുമാനം ഏഴുകോടിയിലേക്ക് സ്ഥിരമായി എത്തിച്ചാൽ ശ്വാസം കഴിക്കാമെന്ന് മാനേജ്‌മെന്റ്
തിരുവനന്തപുരം: മൂക്കോളം വെള്ളത്തിൽ ശ്വാസം കഴിക്കാൻ പാടുപെടുകയാണ് കെഎസ്ആർടിസി. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ പെടാപ്പാടുപെടുന്നു, സർക്കാർ നൽകിയ കോടികൾ കൊണ്ട് ഒരുമാസത്തെ പെൻഷൻ കൊടുത്ത് സായൂജ്യമടഞ്ഞു. വരുമാനം കൂട്ടാനുള്ള തീവ്രയത്‌നത്തിലാണ് മാനേജ്‌മെന്റ്. യാത്രക്കാരുടെ തിരക്ക് കൂടുതലുണ്ടാകാൻ സാധ്യതയുള്ള ദിവസങ്ങളിൽ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളും പരാമാവധി സർവിസ് നടത്താനാണ് പുതിയ നിർദ്ദേശം. തിരക്കുള്ള ദിവസങ്ങളിൽ എന്തെങ്കിലും കാരണങ്ങളാൽ സർവീസ് മുടങ്ങുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയിലെ ആദ്യത്തെയും അവസാനത്തെയും പ്രവൃത്തിദിനങ്ങളിൽ എല്ലാ സർവീസുകളും മുടക്കം കൂടാതെ നടത്താൻ കെ.എസ്.ആർ.ടി.സി ഡിേപ്പാ അധികൃതർക്ക് മാനേജ്‌മെന്റ് നേരത്തേ തന്നെ നിർദ്ദേശം നൽകിയിരുന്നു.ഇത് കൃത്യമായി പാലിക്കണമെന്ന് ഓർമിപ്പിച്ച് ഹെഡ്് ക്വാർേട്ടഴ്‌സ് ഡി.ടി.ഒമാരടക്കമുള്ള ഉദ്യോഗസ്ഥർക്ക് ചീഫ് ഓഫിസിൽനിന്ന് കഴിഞ്ഞദിവസം അറിയിപ്പ് നൽകി. യാത്രക്കാരുടെ തിരക്കിന് സാധ്യതയുള്ള ദിവസങ്ങൾ ശരിക്കും പ്രയോജനപ്പെടുത്താനാവുന്ന
തിരുവനന്തപുരം: മൂക്കോളം വെള്ളത്തിൽ ശ്വാസം കഴിക്കാൻ പാടുപെടുകയാണ് കെഎസ്ആർടിസി. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ പെടാപ്പാടുപെടുന്നു, സർക്കാർ നൽകിയ കോടികൾ കൊണ്ട് ഒരുമാസത്തെ പെൻഷൻ കൊടുത്ത് സായൂജ്യമടഞ്ഞു. വരുമാനം കൂട്ടാനുള്ള തീവ്രയത്‌നത്തിലാണ് മാനേജ്‌മെന്റ്.
യാത്രക്കാരുടെ തിരക്ക് കൂടുതലുണ്ടാകാൻ സാധ്യതയുള്ള ദിവസങ്ങളിൽ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളും പരാമാവധി സർവിസ് നടത്താനാണ് പുതിയ നിർദ്ദേശം. തിരക്കുള്ള ദിവസങ്ങളിൽ എന്തെങ്കിലും കാരണങ്ങളാൽ സർവീസ് മുടങ്ങുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആഴ്ചയിലെ ആദ്യത്തെയും അവസാനത്തെയും പ്രവൃത്തിദിനങ്ങളിൽ എല്ലാ സർവീസുകളും മുടക്കം കൂടാതെ നടത്താൻ കെ.എസ്.ആർ.ടി.സി ഡിേപ്പാ അധികൃതർക്ക് മാനേജ്‌മെന്റ് നേരത്തേ തന്നെ നിർദ്ദേശം നൽകിയിരുന്നു.ഇത് കൃത്യമായി പാലിക്കണമെന്ന് ഓർമിപ്പിച്ച് ഹെഡ്് ക്വാർേട്ടഴ്‌സ് ഡി.ടി.ഒമാരടക്കമുള്ള ഉദ്യോഗസ്ഥർക്ക് ചീഫ് ഓഫിസിൽനിന്ന് കഴിഞ്ഞദിവസം അറിയിപ്പ് നൽകി.
യാത്രക്കാരുടെ തിരക്കിന് സാധ്യതയുള്ള ദിവസങ്ങൾ ശരിക്കും പ്രയോജനപ്പെടുത്താനാവുന്നവിധം സർവിസുകൾ നടത്താനാണ് നിർദ്ദേശം. ഇതിനാവശ്യമായ ക്രമീകരണങ്ങളേർപ്പെടുത്താൻ ഡിപ്പോ അധികാരികൾക്ക് പുറമേ വിജിലൻസ് വിഭാഗം ഇൻസ്‌പെക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവ് കാരണം സർവിസ് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണം. ആവശ്യമായ ദിവസങ്ങളിൽ ഇൻസ്‌പെക്ടർമാരുടെ പോയന്റ് ഡ്യൂട്ടിയിൽ ക്രമീകരണം വരുത്താനും നിർേദശം നൽകി. പ്രതിദിന വരുമാനം ഏഴു കോടിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ശബരിമല, ക്രിസ്മസ് സീസണിലെ ഏതാനും ദിവസങ്ങളിൽ പ്രതിദിന വരുമാനം ഏഴു കോടി പിന്നിട്ടിരുന്നു.
ഡിസംബർ 23ന് 7,18,27,611 കോടി രൂപയും. 24ന് 7,01,77,358 കോടി രൂപയുമായിരുന്നു വരുമാനം. എന്നാൽ, ചില ദിവസങ്ങളിൽ വരുമാനം കുറയുന്നുമുണ്ട്. കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും ശരാശരി വരുമാനം 5.75 കോടിയിൽ താഴെയായിരുന്നു. എല്ലാ ദിവസവും ആറരേക്കാടിക്ക് മുകളിൽ വരുമാനം സ്ഥിരതയോടെ നിലനിർത്തുകയും വൈകാതെ അത് ഏഴു കോടിയിലേക്ക് സ്ഥിരമായി എത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
കൂടുതൽ ബസുകൾ നിരത്തിലിറക്കി ജീവനക്കാരുടെ സഹകരണത്തോടെ സർവീസുകൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. റെക്കോഡ് വരുമാനമായ 7 കോടി ഭേദിക്കാൻ തീവ്രയത്‌നം തന്നെ വേണ്ടിവരും.