- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻ എസ് യു നേതാക്കളായത് ശശി തരൂരിന്റെ നോമിനികൾ; ഷാഫി പറമ്പിലിന്റെ കളികളും ലക്ഷ്യം കണ്ടു; ഹൈബി ഈഡനും അടുപ്പക്കാനെ നേതാവാക്കി; അഖിലിനെ വെട്ടിനിരത്തിയതിൽ കേരളാ ഘടകത്തിൽ മുറുമുറുപ്പ്; എൻ എസ് യു ഭാരവാഹികളെ ചൊല്ലി പൊട്ടിത്തെറി; കെ എസ് യുവിലും ഇനി ഗ്രൂപ്പ് പോരിന്റെ കാലം
തിരുവനന്തപുരം: എൻ എസ് യു ദേശീയ നിർവ്വാഹ സമിതി അംഗങ്ങളുടെ തിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ടാണ് കെ എസ് യു വിൽ പൊട്ടിത്തെറി. യൂത്ത്കോൺഗ്രസ് ദേശീയ ഭാരവാഹിയായ ഷാഫി പറമ്പിലൽ എംഎൽഎയുടെ നോമിനിയായി പത്തനംതിട്ടയിൽ നിന്നുള്ള കെ.എസ്.യു നേതാവിനെയും ശശി തരൂർ എംപിയുടെ നോമിനിയായി തിരുവനന്തപുരത്തുള്ള കെ.എസ്.യു നേതാവിനെയും, ഹൈബി ഈഡൻ എംഎൽഎ യുടെ നോമിനിയായ എറണാകുളത്തുള്ള കെഎസ് യു നേതാവിനേയും എൻ.എസ്.യു ദേശീയ നേതൃ സ്ഥാനത്തേക്ക് നിയമിച്ചതാണ് വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്. നേതാക്കളുടെ പെട്ടിയെടുപ്പുകാരെ നിയമിക്കാനായി കഴിവുള്ള നേതാക്കളെ പൂർണമായി ഒഴിവാക്കിയെന്നാണ് വിമർശനം. നേതാക്കളുടെ പെട്ടി എടുപ്പുകാരെ ഭാരവാഹികൾ ആക്കുന്നതിനെതിരെ കഴിഞ്ഞ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. തിരുവനന്തപുരം എം പി യും രണ്ടു യുവ എം എൽ എ മാരും തങ്ങളുടെ നോമിനികൾക്കായി ഡൽഹി കേന്ദ്രീകരിച്ചു ചരടു വലി തുടങ്ങിയെന്ന വാർത്ത പരന്നപ്പോഴാണ് കെ എസ് യു ഇക്കാര്യം ചർച്ച ചെയ്തത്. സംസ്ഥാന ജില്ലാ പരിപാടികളിൽ പങ്കെടുക്കാത
തിരുവനന്തപുരം: എൻ എസ് യു ദേശീയ നിർവ്വാഹ സമിതി അംഗങ്ങളുടെ തിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ടാണ് കെ എസ് യു വിൽ പൊട്ടിത്തെറി. യൂത്ത്കോൺഗ്രസ് ദേശീയ ഭാരവാഹിയായ ഷാഫി പറമ്പിലൽ എംഎൽഎയുടെ നോമിനിയായി പത്തനംതിട്ടയിൽ നിന്നുള്ള കെ.എസ്.യു നേതാവിനെയും ശശി തരൂർ എംപിയുടെ നോമിനിയായി തിരുവനന്തപുരത്തുള്ള കെ.എസ്.യു നേതാവിനെയും, ഹൈബി ഈഡൻ എംഎൽഎ യുടെ നോമിനിയായ എറണാകുളത്തുള്ള കെഎസ് യു നേതാവിനേയും എൻ.എസ്.യു ദേശീയ നേതൃ സ്ഥാനത്തേക്ക് നിയമിച്ചതാണ് വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്.
നേതാക്കളുടെ പെട്ടിയെടുപ്പുകാരെ നിയമിക്കാനായി കഴിവുള്ള നേതാക്കളെ പൂർണമായി ഒഴിവാക്കിയെന്നാണ് വിമർശനം. നേതാക്കളുടെ പെട്ടി എടുപ്പുകാരെ ഭാരവാഹികൾ ആക്കുന്നതിനെതിരെ കഴിഞ്ഞ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. തിരുവനന്തപുരം എം പി യും രണ്ടു യുവ എം എൽ എ മാരും തങ്ങളുടെ നോമിനികൾക്കായി ഡൽഹി കേന്ദ്രീകരിച്ചു ചരടു വലി തുടങ്ങിയെന്ന വാർത്ത പരന്നപ്പോഴാണ് കെ എസ് യു ഇക്കാര്യം ചർച്ച ചെയ്തത്. സംസ്ഥാന ജില്ലാ പരിപാടികളിൽ പങ്കെടുക്കാത്ത നേതാക്കന്മാരെ നോമിനറ്റ് ചെയ്ത എൻ.എസ്.യു നടപടി പ്രതിഷേധാർഹമെന്നാണ് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നത്.
ശശി തരൂരിന്റെ മണ്ഡലക്കാരനും മുൻ സിൻഡിക്കേറ്റ് അംഗവുമായ ജെ.എസ്.അഖിലിനെ വെട്ടി ഏകപക്ഷയമായി ദേശീയ നേതൃത്വത്തിലേക്ക് മറ്റോരാളുടെ പേര് നിർദ്ദേശിച്ചത് തരൂരിനെ ചിലർ ചേർന്ന് തെറ്റിദ്ധരിപ്പിച്ചാണെന്നാണ് സൂചന. ഒഴിവാക്കപ്പെട്ട അഖിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പാരതി അയച്ചിരിക്കയാണ്. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി ജെ.എസ് അഖിലിനെ എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഷാഫി പറമ്പിന്റെ ശക്തമായ എതിർപ്പു കാരണമാണ് അഖിനെ മാറ്റി നിലവിലെ പ്രസിഡന്റ് കെ.എം അഭിജിത്തിനെ എ ഗ്രൂപ്പ് തീരുമാനിച്ചത്.
അഖിലിനെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നായിരുന്നു അന്നത്തെ ഒത്തുതീർപ്പ്. കഴിഞ്ഞ മാസം ചത്തീസ്ഗഢിൽ നടന്ന എൻ.എസ്.യു ദേശീയ സമിതിയിൽ സംസ്ഥാനത്ത് ബ്ലോക്ക് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ അനുവാദം നൽകാത്ത ദേശീയ അധ്യക്ഷന്റെ നടപടിക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും എൻ.എസ്.യു ദേശീയ സമിതിയംഗം അഖിലും പ്രതിഷേധിക്കുകയും നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു ഇതോടെയാണ് അഭിജിത്തും അഖിലും ദേശീയ അധ്യക്ഷന്റെ കണ്ണിലെ കരടായി മാറിയത്.
ഈ അവസരം മുതലെടുത്താണ് ഡൽഹിയിലൽ പിടിപാടുള്ള ചില നേതാക്കളുടെ പിൻബലത്തിൽ ചിലർ സംഘടയിലെ ദേശീയ ഭാരവാഹിത്വം ഉറപ്പിച്ചത്. അതിനിടെ കെ.എസ്.യു സംസ്ഥാന നേതൃത്തോടു ആലോചിക്കാതെ കേരളത്തിൽ നിന്ന് എൻ.എസ്.യു മീഡിയാ കോഡിനെറ്ററിനെ നിയമിച്ച സംഭവം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും മാധ്യമ കോഡിനേറ്റർ സ്ഥാനത്തേക്ക് പരിഗണിച്ച നിഹാൽ മുഹമ്മദിനെ നിയമിച്ചതിന് പിന്നിലും എ ഗ്രൂപ്പിലെ യുവ എം എൽ എ യുടെ ഇടപെടലാണന്ന് കെ എസ് യു ക്കൾ ആരോപിക്കുന്നു.
അതേസമയം കെ.എസ്.യു സംസ്ഥാന കമ്മിറ്റി കൊടുത്ത എല്ലാ പേരുകളും ദേശീയ നേതൃത്വം വെട്ടിയതിലുള്ള കടുത്ത അസംതൃപ്തി പാർട്ടിയിലെ മുതിർന്ന എ ഗ്രൂപ്പ് നേതാക്കളെ പ്രസിഡന്റ് അഭിജിത്ത് അറിയിച്ചു കഴിഞ്ഞു. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയുടെ കമ്മിറ്റിയിലുണ്ടായിരുന്ന ഭാരവാഹികളെ വെട്ടിനിരത്തുന്ന നടപടിക്കെതിരെ എ ഗ്രൂപ്പിനുള്ളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. വരുന്ന പാർലമെന്റ് തെരെഞ്ഞടുപ്പിൽ കെ എസ് യുവിന്റെ ശഖ്തി ചില നേതാക്കളെ അറിയിച്ചുകൊടുക്കുമെന്നും കെ എസ് യു വിലെ ഒരു വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
കേരളത്തില് നിന്ന് ദേശീയ സെക്രട്ടറിമാരായി രാഹുൽ മാങ്കൂട്ടത്തിലിനെയും അബിൻ വർക്കിയേയും ആണ് നിയമിച്ചത്. മാധ്യമ വിഭാഗം തലവനായി ഡല്ഹിയില് നിന്നുള്ള മലയാളി മിറാഷ് മാത്യുവിനെയും നിയമിച്ചു. എൻഎസ് യു മാധ്യമ വിഭാഗത്തിന്റെ ചുമതല മിറാഷിനാണ്.