- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക തട്ടിപ്പ്; കെ എസ് യു നേതാവിനെ സംഘടനയിൽ നിന്നും പുറത്താക്കി; നടപടി തൃശൂർ ജില്ലാ സെക്രട്ടറി വി എസ്. ഡേവിഡിനെതിരെ
തൃശൂർ: സാമ്പത്തിക തട്ടിപ്പ് നടത്തിയ കെ എസ് യു നേതാവിനെ സംഘടനയിൽ നിന്നും പുറത്താക്കി. കെ എസ് യു തൃശൂർ ജില്ലാ സെക്രട്ടറി വി എസ്. ഡേവിഡിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആണ് വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.
സാമ്പത്തിക തട്ടിപ്പും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതും ഉൾപ്പടെ നിരവധി പരാതികൾ ഇയാൾക്കെതിരെ ലഭിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ 14ന് സെക്രട്ടറി സ്ഥാനത്ത് നിന്നും ഡേവിഡിനെ മാറ്റിയിരുന്നു.
തുടരന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ഇതേതുടർന്നാണ് ഇയാളെ സംഘടനയിൽ നിന്നും പുറത്താക്കിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story