- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ നൽകിയ ശേഷം മാത്രം ഓഫ് ലൈൻ പരീക്ഷകൾ; വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ എസ് യു
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും കോവിഡ് വാക്സിൻ നൽകിയ ശേഷം മാത്രമേ ഓഫ് ലൈൻ പരീക്ഷാ നടപടികളിലേക്ക് സർക്കാർ കടക്കാവൂയെന്ന് കെഎസ്യു. വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും സാഹചര്യം ഉൾക്കൊള്ളാനും ആശങ്കകൾ പരിഹരിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.
കെഎം അഭിജിത്ത് പറഞ്ഞത്: ''ഓൺലൈൻ ക്ലാസുകൾ പോലും വിദ്യാർത്ഥികൾക്ക് മതിയായി ലഭിക്കാത്ത,പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഹയർ സെക്കന്ററി, യു.ജി,പി.ജി,ഡിപ്ലോമ, പ്രൊഫഷണൽ പരീക്ഷകൾ ഓൺലൈൻ പ്ലാറ്റ്ഫോമിന് പകരം ഓഫ് ലൈനായി തന്നെ നടത്തുമെന്ന പിടിവാശിയിലാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്.
ഈ പ്രതികൂല സാഹചര്യത്തിൽ പല വിദ്യാർത്ഥികൾക്കും ഇപ്പോഴും കോവിഡ് വാക്സിൻ പോലും ലഭ്യമായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും സാഹചര്യം ഉൾക്കൊള്ളാനും ആശങ്കകൾ പരിഹരിക്കാനും ഈ അവസാന നിമിഷമെങ്കിലും പൊതു-ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും, സർക്കാരും തയ്യാറാകണം.വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും കോവിഡ് വാക്സിൻ നൽകിയ ശേഷം മാത്രമേ ഓഫ് ലൈൻ പരീക്ഷാ നടപടികളിലേക്ക് കേരള സർക്കാർ കടക്കാവൂ..!'
മറുനാടന് മലയാളി ബ്യൂറോ