- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫയർ പാർട്ടിയുമായുള്ള ലീഗിന് കനത്ത നഷ്ടമുണ്ടാക്കും; ലീഗിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന സുന്നി വിഭാഗം ലീഗിന്റെ ഈ സഖ്യത്തോട് എതിർപ്പുള്ളവരാണ്; ഇടതുമുന്നണിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യാൻ തീരുമാനിച്ചു എന്നതിന്റെ സൂചനയാണ് കനത്ത പോളിങെന്ന് മന്ത്രി കെടി ജലീൽ
മലപ്പുറം: നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സർക്കാരിന് ജനങ്ങൾ രേഖപ്പെടുത്തുന്ന വലിയ ഐക്യദാർഢ്യമാകും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നൽകുന്ന ഓരോ വോട്ടെന്നു മന്ത്രി കെ.ടി.ജലീൽ. പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് പച്ച കള്ളമാണെന്നതിന് തെളിവാണ് താനിപ്പോൾ ഇവിടെ നിൽക്കുന്നത്. അവർ പറഞ്ഞത് ശരിയായിരുന്നുവെങ്കിൽ താൻ ഏതെങ്കിലും ജയിലിൽ ആയിരിക്കുമെന്നും ജലീൽ പറഞ്ഞു.
'ഇടതുമുന്നണിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യാൻ തീരുമാനിച്ചു എന്നതിന്റെ സൂചനയാണ് കനത്ത പോളിങ്. പല കാലത്തും വോട്ട് ചെയ്യാതിരുന്നവർ ഇപ്പോൾ വോട്ട് ചെയ്യാനിറങ്ങിയിരിക്കുന്നു. ക്ഷേമ പെൻഷനായും ഭക്ഷ്യകിറ്റായും നിരവധി ആനുകൂല്യങ്ങൾ എത്തി എന്ന ബോധ്യം അവർക്കുണ്ട്. അവരെ പരിഗണിച്ച സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാനുള്ള ഒരു അവസരമായി ജനം വോട്ടെടുപ്പിനെ കാണുകയാണ്. അതാണ് പോളിങ്ങിലെ വർധന കാണിക്കുന്നത്.
വെൽഫയർ പാർട്ടിയുമായുള്ള ലീഗിന് കനത്ത നഷ്ടമുണ്ടാക്കും. ലീഗിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന സുന്നി വിഭാഗം ലീഗിന്റെ ഈ സഖ്യത്തോട് എതിർപ്പുള്ളവരാണ്. മുജാഹിദ് വിഭാഗങ്ങളും ഇതിനെ എതിർക്കുന്നു'. ലീഗ് നടത്തിയത് നഷ്ട കച്ചവടമാണെന്നു ഫലം പുറത്ത് വരുമ്പോൾ വ്യക്തമാകുമെന്നും ജലീൽ പറഞ്ഞു.