- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്മന്ത്രി കെടി ജലീലിനെതിരെ വധഭീഷണിയുമായി വാട്സാപ്പ് സന്ദേശം; പഴയങ്ങാടി സ്വദേശിക്കെതിരെ കേസെടുത്തു പൊലീസ്
കണ്ണൂർ: മുന്മന്ത്രി കെ.ടി ജലീൽ എംഎൽഎയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പഴയങ്ങാടി മാട്ടൂൽ സ്വദേശിക്കെതിരെ പൊലിസ് കേസെടുത്തു. ഇയാളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. മാട്ടൂൽ കടപ്പുറത്ത് വീട്ടിൽ കെ. എൻ അബൂബക്കറിനെതിരെയാണ് കേസ്. ഈക്കഴിഞ്ഞ അഞ്ചിന് കെ.ടി ജലീൽ എംഎൽഎയുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാൾ വധഭീഷണി സന്ദേശമയച്ചത്.
ജലീൽ ഇതു ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ് സന്ദേശമയച്ചയാൾ കണ്ണൂർ സ്വദേശിയാണെന്നു വ്യക്തമായത്. തുടർന്ന് സൈബർ പൊലിസ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പഴയങ്ങാടി പൊലിസിന് കൈമാറുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പഴയങ്ങാടി പൊലിസ് അറിയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻവി.കെ അബ്ദുൽ ഖാദർ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ടു കെ.ടി ജലീൽ നവമാധ്യമങ്ങളിലൂടെ ഉന്നയിച്ച പരാമർശമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.