- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തത്വമസി പ്രഖ്യാപിക്കുന്ന പുണ്യ ഭൂമിയെ വർഗീയധ്രുവീകരണത്തിനു ഉപയോഗിക്കുന്ന കുടിലബുദ്ധി ദ്രോഹകരം; വി മുരളീധരന്റേത് ജനങ്ങളെ ഭിന്നിപ്പിച്ചു രാഷ്ട്രീയനേട്ടം കൊയ്യുന്ന സംഘപരിവാറിന്റെ പ്രത്യക്ഷ ശൈലി: കെ ടി ജലീലിന്റെ ശബരിമല സന്ദർശന വിവാദത്തിൽ സി ആർ നീലകണ്ഠൻ എഴുതുന്നു
ബി ജെ പി നേതാവ് വി മുരളീധരൻ ഇന്നലെ സ്വന്തം ഫേസ്‌ബുക്കിൽ എഴുതിയ വിഷം ചീറ്റുന്ന ഒരു കുറിപ്പ് ഇട്ടതു ഏറെ വിവാദമായല്ലോ. കേരളത്തിന്റെ പൊതു മനസ്സ് അത്ര പെട്ടന്ന് സ്വീകരിക്കുന്നതല്ല ഇത്തരം വർഗീയവിഷം എന്നും അതിനോടുണ്ടായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ജനാധിപത്യം, മതേതരത്വം തുടങ്ങിയ സങ്കൽപ്പങ്ങൾ തങ്ങൾക്കു സ്വീകാര്യമല്ലെന്നു സംഘപരിവാറിന്റെ നിരവധി നേതാക്കൾ നിരവധി പ്രാവശ്യം പരസ്യമായ പ്രഖ്യാപിച്ചിട്ടുള്ളതാണ്. മതം, വിശ്വാസം, ദേവാലയങ്ങൾ മുതലായവ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് ഇവരുടെ സ്ഥിരം രീതിയാണ്. മതങ്ങൾക്കപ്പുറത്ത് മനുഷ്യർക്കെല്ലാം ഒരുമിക്കാമെന്നു പ്രഖ്യാപിക്കുന്ന ഒരു ആരാധനാലയമാണ് ശബരിമല. അയ്യപ്പനൊപ്പം വാവരുടെ പ്രതിഷ്ഠയും അവിടെ ഉണ്ട്. അനന്യത എന്നതത്വം അഥവാ തത്വമസി എന്ന് തുറന്നു പ്രഖ്യാപിക്കുന്ന ആ പുണ്യ ഭൂമിയെ വർഗീയധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന കുടിലബുദ്ധി എത്ര ദ്രോഹകരമാണ് എന്ന് നാം തിരിച്ചറിയണം. മന്ത്രി കെ.ടി ജലീൽ തദ്ദേശഭരണ വകുപ്പ് മന്ത്രി മാത്രമല്ല. മാലിന്യ
ബി ജെ പി നേതാവ് വി മുരളീധരൻ ഇന്നലെ സ്വന്തം ഫേസ്‌ബുക്കിൽ എഴുതിയ വിഷം ചീറ്റുന്ന ഒരു കുറിപ്പ് ഇട്ടതു ഏറെ വിവാദമായല്ലോ. കേരളത്തിന്റെ പൊതു മനസ്സ് അത്ര പെട്ടന്ന് സ്വീകരിക്കുന്നതല്ല ഇത്തരം വർഗീയവിഷം എന്നും അതിനോടുണ്ടായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ജനാധിപത്യം, മതേതരത്വം തുടങ്ങിയ സങ്കൽപ്പങ്ങൾ തങ്ങൾക്കു സ്വീകാര്യമല്ലെന്നു സംഘപരിവാറിന്റെ നിരവധി നേതാക്കൾ നിരവധി പ്രാവശ്യം പരസ്യമായ പ്രഖ്യാപിച്ചിട്ടുള്ളതാണ്. മതം, വിശ്വാസം, ദേവാലയങ്ങൾ മുതലായവ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് ഇവരുടെ സ്ഥിരം രീതിയാണ്.
മതങ്ങൾക്കപ്പുറത്ത് മനുഷ്യർക്കെല്ലാം ഒരുമിക്കാമെന്നു പ്രഖ്യാപിക്കുന്ന ഒരു ആരാധനാലയമാണ് ശബരിമല. അയ്യപ്പനൊപ്പം വാവരുടെ പ്രതിഷ്ഠയും അവിടെ ഉണ്ട്. അനന്യത എന്നതത്വം അഥവാ തത്വമസി എന്ന് തുറന്നു പ്രഖ്യാപിക്കുന്ന ആ പുണ്യ ഭൂമിയെ വർഗീയധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന കുടിലബുദ്ധി എത്ര ദ്രോഹകരമാണ് എന്ന് നാം തിരിച്ചറിയണം. മന്ത്രി കെ.ടി ജലീൽ തദ്ദേശഭരണ വകുപ്പ് മന്ത്രി മാത്രമല്ല. മാലിന്യ സംസ്‌കരണത്തിന്റെ ചുമതല കൂടി വഹിക്കുന്നു.
ശബരിമല ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശനം ആണത്. തീർത്ഥാടകർ പല ഭാഗത്ത് നിന്നും അവിടെ എത്തിച്ചേരുന്നു. അവർ കടന്നു വരുന്ന വഴികളിൽ, ഇടത്താവളങ്ങളിൽ എല്ലാം മാലിന്യപ്രശ്‌നവും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിലെല്ലാം നിർണായക പങ്കു വഹിക്കുന്ന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ശബരിമല സീസൺ ആരാമാഭിക്കുന്നതിനു മുമ്പ് ആവശ്യമായ ഒരുക്കാനാണ് നടത്താൻ മറ്റു മന്ത്രിമാരെന്ന പോലെ ജലീലും അവിടെ എത്തിയതാണ്.
ഈ വിഷയത്തെ ഇങ്ങനെ വിവാദമാകുന്നവരുടെ ലക്ഷ്യം വ്യക്തം. സ്വന്തം ചുമതലകൾ നിർവഹിക്കാൻ ഇതിനു മുമ്പും നിരവധി മന്ത്രിമാരും അവിടെ പോകാറുണ്ട്. അതിൽ വിശ്വാസികളും അവിശ്വാസികളും പെടും.അവരുടെ വിശ്വാസങ്ങളെ ആരും ചോദ്യം ചെയ്യാറില്ല. കറ തീർന്ന കമ്യുണിസ്റ്റുകാരനായിരുന്ന പി. കെ ചന്ദ്രാനന്ദൻ ദേവസ്വം ബോർഡ് അംഗമായിരുന്ന 1967-70 കാലം ഓർക്കാം. വിശ്വാസം സംബന്ധിച്ച് ഒരു സംശയവും സഖാവിനുണ്ടായിരുന്നില്ല. പക്ഷെ ബോർഡംഗം എന്ന നിലയിൽ ഏറ്റവും മഹനീയമായ പ്രവർത്തനങ്ങൾ അദ്ദേഹം അവിടെ നടത്തി. അതിന്റെ പ്രധാന തെളിവാണ് ഇന്നുള്ള ചന്ദ്രാനന്ദൻ റോഡ്.
അന്നൊന്നും ആരും ഉന്നയിക്കാത്ത വിഷയം ഇപ്പോൾ ഉയർത്തുന്നതെന്തു കൊണ്ട്? കേരളത്തെ പിറകോട്ടു നയിക്കാനുള്ള ഇവരുടെ ശ്രമങ്ങൾ വിജയിക്കാൻ പാടില്ല. ഗുരുവായൂർ സത്യാഗ്രഹ കാലത്ത് മുഖമണ്ഡപത്തിൽ കയറി മണി അടിച്ച പി. കൃഷ്ണപിള്ളയെ മർദ്ദിച്ചത് ഇതേ മുരളീധരൻ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറിന്റെ അന്നത്തെ നേതാക്കന്മാർ തന്നെയാണ്. 'അന്ന് പി. കൃഷ്ണപിള്ള പറഞ്ഞു' ഉശിരുള്ള നായർ മണി അടിക്കും. ഇലനക്കി നായർ അവരുടെ പുറത്തടിക്കും' എന്ന്. എല്ലാത്തരം വിശ്വാസികൾക്കും നിരീശ്വരവാദികൾക്കും വരെ ഇടമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഹിന്ദുത്വത്തിനു ഇത്ര സങ്കുചിത വ്യാഖ്യാനം ചമക്കുന്നവർ ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്?
ഒരു പക്ഷെ തെറ്റിദ്ധരിച്ചു എഴുതിയതാണെന്ന് പറഞ്ഞു കൊണ്ട് മുരളീധരൻ രക്ഷപ്പെട്ടേയ്ക്കാം. പക്ഷെ അദേഹം വമിച്ച വിഷം ഇവിടമാകെ മലിനമാക്കിക്കൊണ്ടിരിക്കും. അതാണ് എം എൻ വിജയൻ മാഷ് മറ്റൊരർത്ഥത്തിൽ പറഞ്ഞത് 'ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്നും പുറത്താക്കാം. പക്ഷെ ചോദ്യം അവിടെ തന്നെ കാണുമല്ലോ.' എന്ന്.
(അഭിപ്രായം വ്യക്തിപരമാണ്, ലേഖകൻ ആം ആദ്മി പാർട്ടി കേരള ഘടകം കൺവീനറാണ്)